അരുണ്‍ ജെയ്റ്റ്‌ലിക്ക് മോദിയുടെ ക്ലന്‍ ചീട്ട്

ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട അഴിമതിയാരോപണത്തില്‍ ഉള്‍പ്പെട്ട കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹവാല കേസില്‍ അദ്വാനി കുറ്റവിമുക്തനായ പോലെ ജെയ്റ്റ്‌ലിയും കുറ്റവിമുക്തനാക്കപ്പെടുമെന്ന് മോദി പറഞ്ഞു. ബി.ജെ.പിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. അരുണ്‍ ജെയ്റ്റ്‌ലി തെറ്റായി ഒന്നും ചെയ്തിട്ടില്ല. ക്ലീന്‍ ഇമേജുള്ള വ്യക്തിയാണ് അദ്ദേഹമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷായും കഴിഞ്ഞദിവസം ജെയ്റ്റ്‌ലിയെ അനുകൂലിച്ച് രംഗത്ത് വന്നിരുന്നു. ആം ആദ്മി പാര്‍ട്ടി ജെയ്റ്റ്‌ലിയെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും ബി.ജെ.പിയും രാജ്യം മുഴുവനും അദ്ദേഹത്തിന് പിന്തുണ നല്‍കുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























