പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം പിതാവിന്റെ ഘാതകനെ മകന്‍ കൊലപ്പെടുത്തി

പിതാവിനെ കൊന്ന സുഹൃത്തിനെ പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം മകന്‍ കൊലപ്പെടുത്തി ശരീരം കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു. 12 ആം വയസ്സില്‍ അച്ഛന്റെ കൊലപാതകം നേരില്‍ കണ്ട അലം ഖാന്‍ പിതാവിന്റെ ഘാതകനെ കൊല്ലാന്‍ തീരുമാനിച്ചു. അതിനായി 12 വര്‍ഷങ്ങള്‍ അലം കാത്തിരുന്നു. പിതാവിന്റെ സുഹൃത്താണ് ക്രൂരകൃത്യം ചെയ്തത്.
2003ലാണ് അലം കാന്‍ തന്റെ പിതാവിന്റെ കൊലപാതകത്തിനു സാക്ഷിയായത്. അച്ഛനെ ക്രൂരമായി കൊലചെയ്ത അയല്‍ക്കാരന്‍ മുഹമ്മദ് റായിസിനെ നേരിടാനുള്ള മുന്നൊരുക്കം അലന്‍ നേരത്തെതന്നെ തുടങ്ങിയിരുന്നു. 12 വര്‍ഷങ്ങള്‍ക്കിപ്പുറം അലന്‍ കൃത്യം നിറവേറ്റി. കുടുംബസുഹൃത്തിനെ സല്‍ക്കരിക്കാനെന്ന വ്യാജേന അലം വീട്ടിലേക്കുവിളിച്ചുവരുത്തി 12 കഷ്ണങ്ങളായി വെട്ടുകയായിരുന്നു.
അലം രഹസ്യമായാണ് പിതാവിന്റെ കൊലപാതകിയെ വധിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. മൊറാദാബാദിലുള്ള തന്റെ വീട്ടിലെത്തിയ റായിസിനെ അലന്‍ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. മരിച്ചെന്ന് ഉറപ്പു വരുത്തിയശേഷം ചുറ്റികയും ആക്‌സോ ബ്‌ളേഡും ഉപയോഗിച്ച് ശരീരഭാഗങ്ങള്‍ മുറിച്ചു മാറ്റുകയായിരുന്നുവെന്നും അറസ്റ്റിനുശേഷം അലം മാധ്യമങ്ങളോട് പറഞ്ഞു. ശരീരഭാഗങ്ങള്‍ പ്ലാസ്റ്റിക് കവറിലാക്കി പുഴയില്‍ ഒഴുക്കിയതായും അലന്‍ പറഞ്ഞു. പുഴയില്‍ നിന്നും കണ്ടെത്തിയ ശരീരാവശിഷ്ടങ്ങള്‍ പരിശോധിച്ചപ്പോഴാണ് കൊലപാതകം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ അലനെ അറസ്റ്റ് ചെയ്തു.
അവസാനമായി റായിസിനെ അലന്റെ വീട്ടില്‍ കണ്ടുവെന്ന സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അലനെ ചോദ്യം ചെയ്തത്. കൊലപാതകത്തിനിടെ റായിസിന്റെ ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാന്‍ പാട്ട് വച്ചിരുന്നുവെന്നും, പിതാവിന്റെ ഘാതകനെ വകവരുത്താന്‍ 12 വര്‍ഷം കാത്തിരിക്കണ്ടി വന്നുവെന്നും അതൊരു സ്വപ്‌നമായിരുന്നുവെന്നും അലന്‍ പൊലീസിനോട് പറഞ്ഞു.
അലം കുറ്റസമ്മതം നടത്തിയെന്നും, കൃത്യം നടത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ അലന്റെ വീട്ടില്‍നിന്നും കണ്ടെടുത്തതായും അന്വേഷണ ഉദ്യോഗസ്ഥന്‍ റാം സുരേഷ് യാദവ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha



























