കസ്തൂരിരംഗന്‍: കേരളത്തെ വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍

കസ്തൂരിരംഗന്‍ വിഷയത്തില്‍ കേരള സര്‍ക്കാറിന്റെ നിലപാട് തൃപ്തികരമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേരളത്തിലെ ജനവാസ കേന്ദ്രങ്ങളുടെ അതിര്‍ത്തി നിര്‍ണയം തൃപ്തികരമല്ലെന്നു കേന്ദ്ര വനംപരിസ്ഥിതിമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
ജനവാസ കേന്ദ്രങ്ങളുടെ അതിര്‍ത്തി നിര്‍ണയിച്ചത് സംബന്ധിച്ച കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ റിപ്പോര്‍ട്ട് തൃപ്തികരമല്ല. അടുത്ത മാസം സംസ്ഥാന സര്‍ക്കാറുകളുമായി വീണ്ടും ചര്‍ച്ച നടത്തും. നാല് മുതല്‍ അഞ്ച് ദിവസം വരെയാകും ചര്‍ച്ച നടക്കുക. കൂടാതെ നിലവിലെ റിപ്പോര്‍ട്ടില്‍ മാറ്റം വരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അവസരം നല്‍കും. ബജറ്റ് സമ്മേളന സമയത്ത് സംസ്ഥാനങ്ങളുമായി പ്രത്യേക ചര്‍ച്ച നടത്തിയേക്കുമെന്നും പ്രകാശ് ജാവദേക്കര്‍ അറിയിച്ചു.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ജനവാസ കേന്ദ്രങ്ങള്‍ നിര്‍ണയിച്ച് കേരളം സമര്‍പ്പിച്ച റിപ്പോര്‍ട്ട് കേന്ദ്രം തത്വത്തില്‍ അംഗീകരിച്ചെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നത്. പശ്ചിമഘട്ട സംരക്ഷണത്തിനായി കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കുന്നതു സംബന്ധിച്ച് കേരളം സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെയാണ് കേന്ദ്രസര്‍ക്കാര്‍ വിമര്‍ശിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























