വോള്‍വോ ബസില്‍ ബംഗളുരുവില്‍ നിന്നും 75 ഗ്രാം മാരക എം.ഡി.എം.എ ലഹരി കടത്ത് ... അന്തര്‍ സംസ്ഥാന മയക്കുമരുന്ന് കടത്തില്‍ ജാമ്യമില്ല, ജാമ്യഹര്‍ജി തള്ളി ... വിധി പ്രസ്താവം വരെ പ്രതികളെ കല്‍ തുറുങ്കിലിട്ട് കസ്റ്റോഡിയല്‍ വിചാരണ ചെയ്യാന്‍ കോടതി ഉത്തരവ്, കുറ്റം ചുമത്തലിന് സെപ്റ്റംബര്‍ 19 ന് ഹാജരാക്കാന്‍ ഉത്തരവ്

ബംഗളുരുവില്‍ നിന്നും അമരവിള ചെക്ക് പോസ്റ്റിലൂടെ വോള്‍വോ ബസില്‍ 75 ഗ്രാം മാരക എം.ഡി.എം.എ ലഹരി കടത്ത് നടത്തിയ അന്തര്‍ സംസ്ഥാന മയക്കുമരുന്ന് കടത്ത് കേസില്‍ വിചാരണ തടവുകാരായി ജയിലില്‍ കഴിയുന്ന ആലംകോട് സ്വദേശി 23 കാരനായ എം.എസ്. ഷാനടക്കം 5 പ്രതികള്‍ക്ക് ജാമ്യമില്ല. വിചാരണക്കോടതിയായ തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പ്രസുന്‍ മോഹന്‍ ആണ് ജാമ്യഹര്‍ജികള്‍ നിരസിച്ച് ഉത്തരവായത്.
വിധി പ്രസ്താവം വരെ പ്രതികളെ കല്‍ തുറുങ്കിലിട്ട് കസ്റ്റോഡിയല്‍ വിചാരണ ചെയ്യാന്‍ കോടതി ഉത്തരവിട്ടു.വിചാരണക്ക് മുന്നോടിയായി കുറ്റം ചുമത്തലിന് സെപ്റ്റംബര്‍ 19 ന് പ്രതികളെ ഹാജരാക്കാന്‍ കോടതി ജയില്‍ സൂപ്രണ്ടിനോട് ഉത്തരവിട്ടു.
പ്രതികളുടെ പ്രവൃത്തി ബോധപൂര്‍വ്വം കൈവശം വച്ച് കടത്തല്‍ ആണെന്ന് കേസ് റെക്കോര്‍ഡിലെ സാഹചര്യങ്ങളാല്‍ കാണുന്നതായി വിലയിരുത്തിയാണ് ജാമ്യം നിഷേധിച്ചത്. ഗൗരവമേറിയ ആരോപണമുള്ള കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്.
കൃത്യത്തില്‍ പ്രഥമ ദൃഷ്ട്യാ പ്രതികളുടെ പങ്കും പങ്കാളിത്തവും കേസ് റെക്കോഡില്‍ കാണുന്നു. ഈ ഘട്ടത്തില്‍ പ്രതികളെ ജാമ്യം നല്‍കി സ്വതന്ത്രരാക്കിയാല്‍ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും ശിക്ഷ ഭയന്ന് പ്രതികള്‍ ഒളിവില്‍ പോകാനും സമാന കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാനുള സാധ്യതയുണ്ടന്നും നിരീക്ഷിച്ചാണ് ജാമ്യം നിരസിച്ചത്.
https://www.facebook.com/Malayalivartha


























