പ്രധാനമന്ത്രി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി റഷ്യയിലേക്ക്

പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസത്തെ സന്ദശനത്തിനായി ഇന്ന് റഷ്യയിലേക്ക് തിരിക്കും. 2000 മുതല്‍ മോസ്കോയിലും ന്യൂഡല്‍ഹിയിലുമായി നടക്കുന്ന ഇന്ത്യ-റഷ്യ വാര്‍ഷിക ചര്‍ച്ചയുടെ ഭാഗമായാണ് സന്ദര്‍ശനം. റഷ്യയുമായി പ്രതിരോധ, ആണവ രംഗങ്ങളിലെ സഹകരണ കരാറുകളില്‍ ഒപ്പുവെച്ചേക്കും.
ഭീകരവാദം, സിറിയന്‍ പ്രശ്നം തുടങ്ങിയവയും ചര്‍ച്ചചെയ്യുമെന്ന് വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ അറിയിച്ചു. സൈനിക, നയതന്ത്ര രംഗത്ത് റഷ്യ തന്ത്രപ്രധാന പങ്കാളിയാണെന്ന് കാലം തെളിയിച്ചതാണെന്നും യു.എന്‍ സുരക്ഷാ സമിതിയിലെ അംഗത്വത്തിനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് റഷ്യ പിന്തുണനല്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുകയാണ് പ്രധാനലക്ഷ്യമെന്നും വിവിധ രംഗങ്ങളുമായി ബന്ധപ്പെടുന്ന നിരവധി കരാറുകള്‍ അന്തിമരൂപമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ഇരു രാജ്യങ്ങളും തമ്മില്‍ പത്ത് ദശലക്ഷം ഡോളറിന്റെ വാര്‍ഷിക വ്യാപാരമാണ് നടത്തുന്നത്. ഇത് വരുന്ന പത്ത് വര്‍ഷത്തിനുള്ളില്‍ 30 ദശലക്ഷം ഡോളര്‍ ആയി ഉയര്‍ത്തും. റഷ്യയില്‍ നിന്ന് 40,000 കോടി രൂപയുടെ പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങാന്‍ കഴിഞ്ഞ ആഴ്ച പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























