നടുറോഡില്‍ വച്ച് യുവതിയെ വിവസ്ത്രയാക്കി... മകന്റെ അതിക്രമത്തില്‍നിന്ന് പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കാതെ നോക്കി നില്‍ക്കുകയായിരുന്നു അമ്മ

നടുറോഡില്‍ വച്ച് യുവതിക്കു നേരെ യുവാവിന്റെ അതിക്രമം. ഹൈദരാബാദിലെ ജവഹര്‍നഗറിലാണ് സംഭവം. യുവതിയുടെ വസ്ത്രങ്ങള്‍ യുവാവ് വലിച്ചു കീറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണു സംഭവം പുറംലോകം അറിഞ്ഞത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന അമ്മ മകന്റെ അതിക്രമത്തില്‍നിന്ന് പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചില്ല. അമ്മയ്ക്കും മകനുമെതിരെ പൊലീസ് ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുത്തു.
ഞായറാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. സമീപത്തുള്ള ഒരു തുണിക്കടയില്‍നിന്ന് ഇറങ്ങി വരികയായിരുന്ന യുവതിയുടെ ശരീരത്തില്‍ യുവാവ് മോശമായ രീതിയില്‍ സ്പര്‍ശിച്ചു. ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. രോഷാകുലനായ ഇയാള്‍ നടുറോഡില്‍ വച്ച് യുവതിയെ വിവസ്ത്രയാക്കി. ആ നേരത്ത് അതുവഴി സ്‌കൂട്ടറില്‍ എത്തിയ സ്ത്രീ സംഭവത്തില്‍ ഇടപെട്ടു. എന്നാല്‍ ഇവരെയും യുവാവ് ആക്രമിക്കാന്‍ ശ്രമിച്ചു.
തുടര്‍ന്ന് പൊലീസ് എത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിക്ക് വിവസ്ത്രയായി നടുറോഡില്‍ അല്‍പനേരം കിടക്കേണ്ടി വന്നു. അവിടെയെത്തിയ സ്ത്രീകള്‍ പ്ലാസ്റ്റിക് ഷീറ്റ് യുവതിയുടെ ശരീരത്തില്‍ പുതപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























