ദാവൂദിന്റെ കാര്‍ ഇന്ന് കത്തിക്കും

ഡല്‍ഹിയുടെ സമീപത്തുള്ള ഗസിയാബാദില്‍ വച്ച് ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കും രണ്ട് മണിക്കുമിടക്ക് പൊതു ജനങ്ങളുടെ മുന്നില്‍ വച്ച് ദാവൂദിന്റെ കാര്‍ കത്തിക്കും കാര്‍ ലേലത്തില്‍ സ്വന്തമാക്കിയ ഹിന്ദു മഹാസഭ പ്രസിഡന്റ് സ്വാമി ചക്രപാണിയാണ് ഇക്കാര്യം അറിയിച്ചത്. ദാവൂദിന്റെ എം.എച്ച് 04 എ എക്സ് 3676 റജിസ്ട്രേഷനിലുള്ള പച്ച ഹ്യുണ്ടായി അക്സെന്റ് കാറാണ് ലേലത്തില്‍ വച്ചത്. നശിച്ച നിലയിലായിരുന്ന കാര്‍ 32000 രൂപ നല്‍കിയാണ് ചക്രപാണി സ്വന്തമാക്കിയത്. ദാവൂദും സംഘവും മുംബൈയില്‍ നടത്തിയ തീവ്രവാദത്തിന് എതിരെ ഉയര്‍ത്തുന്ന ശബ്ദമാണ് കാര്‍ കത്തിക്കുന്നതിലൂടെ തങ്ങളുടെ ലക്ഷ്യമെന്ന് ചക്രപാണി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























