തമിഴ്നാട്ടിലെ ബിജെപി ഓഫീസില്‍ സ്ഥാപിച്ചിരുന്ന ഭാരത് മാതാവിന്‍റെ പ്രതിമ നീക്കം ചെയ്തു; പൊലീസും റവന്യൂ ഡിപാര്‍ട്ട്മെന്‍റ് ഉദ്യോഗസ്ഥരും ആണ് ഇതിന് പിന്നിൽ

തമിഴ്നാട്ടിലെ ബിജെപി ഓഫീസില്‍ സ്ഥാപിച്ചിരുന്ന ഭാരത് മാതാവിന്‍റെ പ്രതിമ നീക്കം ചെയ്ത സംഭവത്തെ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്റ്റാലിന്‍റെ പൊലീസും റവന്യൂ ഡിപാര്‍ട്ട്മെന്‍റ് ഉദ്യോഗസ്ഥരും ആണ് ഇതിന് പിന്നിൽ എന്നാണ് പുറത്ത് വരുന്ന വിവരം സൂചിപ്പിക്കുന്നത്. തമിഴ്നാട്ടിലെ വിരുദുനഗറിലുള്ള ബിജെപി ഓഫീസിലായിരുന്നു ഭാരതമാതാവിന്‍റെ പ്രതിമ സ്ഥാപിച്ചിരുന്നത്. തിങ്കളാഴ്ച അര്‍ധരാത്രിയോടെയായിരുന്നു റവന്യൂവകുപ്പ് ഉദ്യോഗസ്ഥരുമായി 60ഓളം പൊലീസുകാര്‍ എത്തിയത്. ഗേറ്റ് തകര്‍ത്ത് മതില്‍ ചാടി ഇവർ ഉള്ളില്‍ കയറുകയായിരുന്നു.
അനുവാദമില്ലാതെ പ്രതിമ സ്ഥാപിച്ചു എന്ന് ചൂണ്ടിക്കാണിച്ചാണ് റവന്യൂ ഉദ്യോഗസ്ഥരും പൊലീസും കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഈയിടയ്ക്ക് ആയിരുന്നു ബിജെപി ദേശീയാധ്യക്ഷന്‍ ജെ.പി. നദ്ദ തമിഴ്നാട്ടിലെ വിരുദുദനഗറിലെ ബിജെപി ഓഫീസ് ഉദ്ഘാടനം ചെയ്തിരുന്നു . വിരുദുനഗര്‍, മധുരൈ, കന്യാകുമാരി ദേശീയ പാതയില്‍ ജില്ല കളക്ടറുടെ ഓഫീസിനടത്തുായിട്ടായിരുന്നു പുതിയ ബിജെപി ഓഫീസ് സ്ഥാപിച്ചിരിക്കുന്നത് .
ഓഫീസില്‍ ഇന്‍റീരിയര്‍ ജോലിയും മറ്റു ജോലികളും പൂര്‍ത്തിയാക്കണം. അണ്ണാമലൈയുടെ എന്‍റെ മണ്ണ്, എന്‍റെ മക്കള്‍ യാത്ര ആഗസ്ത് 9,10,11 തീയതികളില്‍ വിരുദുനഗര്‍ ജില്ലയിലൂടെ കടന്നുപോകുകയാണ് . ഇതിനോടനുബബന്ധിച്ചാണ് ലോക്കല്‍ നേതാക്കള്‍ ഓഫീസില്‍ ഭാരത് മാതാവിന്‍റെ വിഗ്രഹം സ്ഥാപിക്കാമെന്ന തീരുമാനത്തിൽ എത്തിയത് . ഇതിനോടനുബന്ധിച്ചാണ് ബ്ലാക്ക് സ്റ്റോണില്‍ തീര്‍ത്ത പ്രതിമ തിങ്കളാഴ്ചയോടെ ഓഫീസ് കവാടത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. പൊലീസ് ഓഫീസില്‍ തിങ്കളാഴ്ചയോടെ എത്തുകയായിരുന്നു. . അധികൃതരില്‍ നിന്നും അനുവാദം വാങ്ങാതെ ഇത്തരമൊരു പ്രതിമ സ്ഥാപിക്കാന്‍ കഴിയില്ല എന്ന വാദമായിരുന്നു പൊലീസ് ഉന്നയിച്ചത്.
മാത്രമല്ല ഉടനെ മാറ്റാനും ആവശ്യപ്പെടുകയും ചെയ്തു. ഇത് പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണെന്നും ഓഫീസ് നില്‍ക്കുന്ന പ്ലോട്ടിന് നിയമാനുസൃത രേഖകള്‍ കൈവശം ഉണ്ടെന്നും ബിജെപി നേതാക്കള്‍ വാദിക്കുന്ന സാഹചര്യം വരെ ഉണ്ടായി . ഒരു മണിക്കൂറോളം വാഗ്വാദം അവിടെ ഉണ്ടായി.ഒടുവില്‍ ഒത്തുതീര്‍പ്പെന്ന നിലയില്‍ ചൊവ്വാഴ്ച പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കുന്നതു വരെ പ്രതിമ തുണിയിട്ട് മൂടിവെയ്ക്കാമെന്ന് ബിജെപി നേതാക്കള്‍ സമ്മതിക്കുകയുണ്ടായി . പൊലീസ് തിങ്കളാഴ്ച വൈകുന്നേരം പോയി.
https://www.facebook.com/Malayalivartha


























