മോഡിയുടെ വഴിയേ സ്മൃതി ഇറാനിയും ഉമ്മന്‍ചാണ്ടിയെ അകറ്റുന്നു; ക്ഷണക്കത്തിന് മറുപടി പോലും നല്‍കിയില്ല

കൊല്ലത്ത് ആര്‍ ശങ്കര്‍ പ്രതിമാ ഉദ്ഘാടനത്തില്‍ നിന്നും ഉമ്മന്‍ചാണ്ടിയെ മാറ്റിയത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്മൃതി ഇറാനിയുടെ നടപടി ചര്‍ച്ചയാകുന്നത്.
വിദേശ സര്‍വകലാശാലകളെയും കോളേജുകളെയും ഉള്‍പ്പെടുത്തി പ്രത്യേക വിദ്യാഭ്യാസ മേഖലകളും അക്കാഡമിക് സിറ്റിയും ആരംഭിക്കുന്നതിനായി നടത്തുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനത്തില്‍ (ഗ്ലോബല്‍ എഡ്യൂക്കേഷന്‍ മീറ്റ്) ഉദ്ഘാടകയാകാനുള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ക്ഷണം കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി മറുപടി പോലും നല്‍കാതെ നിരസിച്ചു. ഇതിന് പിന്നിലും മോഡിയുടെ ബഹിഷ്‌കരണത്തിന്റെ തുടര്‍ച്ചയാണെന്നാണ് ആക്ഷേപം.
ജനുവരി 29, 30 തീയതികളില്‍ കോവളത്ത് നടക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ ഉദ്ഘാടകയാവണമെന്ന് അഭ്യര്‍ത്ഥിച്ച് നവംബര്‍ 24ന് സ്മൃതി ഇറാനിക്ക് മുഖ്യമന്ത്രി കത്തയച്ചിരുന്നു. ആഴ്ചകള്‍ കഴിഞ്ഞിട്ടും മറുപടി കിട്ടിയില്ല. കേരളത്തിന്റെ ഡല്‍ഹിയിലെ പ്രതിനിധിയായ റസിഡന്റ് കമ്മിഷണര്‍ ഗ്യാനേഷ്‌കുമാര്‍, ലെയ്‌സണ്‍ ഓഫീസര്‍ കെ. അജയകുമാര്‍ എന്നിവര്‍ മുഖേന മുഖ്യമന്ത്രിയുടെ കത്ത് നേരിട്ട് സ്മൃതി ഇറാനിയുടെ ഓഫീസിലെത്തിച്ചിട്ടും ഒരു പ്രതികരണവുമില്ലാതായതോടെ ഗവര്‍ണര്‍ പി. സദാശിവത്തെ ഉദ്ഘാടകനാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.
മുഖ്യമന്ത്രിയുടെ കത്ത് ലഭിച്ചുവെന്ന മറുപടി പോലും സ്മൃതി ഇറാനി നല്‍കിയില്ല. ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഒഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) പ്രതിനിധികള്‍ സമീപിച്ചെങ്കിലും കേന്ദ്രമന്ത്രി പ്രതികരിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രി പങ്കെടുക്കുന്നതിനാലാണ് ഇതെന്നാണ് മന്ത്രിയുടെ ഓഫീസ് അനൗദ്യോഗിക സൂചന നല്‍കുന്നത്. ആരോപണങ്ങളില്‍ കുടുങ്ങിയ ഉമ്മന്‍ ചാണ്ടിക്കൊപ്പം വേദി പങ്കിടാന്‍ മറ്റ് കേന്ദ്രമന്ത്രിമാരും തയ്യാറാകില്ലെന്നാണ് സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























