അനധികൃത സ്വത്ത് സമ്പാദനം ക്ലര്‍ക്കിന്റെ വീടുകളില്‍ നിന്ന് ഏഴ് ലക്ഷം രൂപയും 60 ലക്ഷം രൂപ വിലമതിയ്ക്കുന്ന സ്വത്തും പിടിച്ചെടുത്തു

മദ്ധ്യപ്രദേശില്‍ ഗവണ്‍മെന്റ് ക്ലര്‍ക്കിന്റെ വീടുകളില്‍ നിന്ന് ഏഴ് ലക്ഷം രൂപയും 60 ലക്ഷം രൂപ വിലമതിയ്ക്കുന്ന സ്വത്തും പിടിച്ചെടുത്തു. പണം കട്ടിലിനടിയില്‍ ഒളിപ്പിച്ചിരിയ്ക്കുകയായിരുന്നു. ലോകായുക്ത ഉദ്യോഗസ്ഥരാണ് നരേന്ദ്ര ഗംഗ്‌വാള്‍ എന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. 10 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. കളക്ടറേറ്റില്‍ ക്ലര്‍ക്കാണ് നരേന്ദ്ര ഗംഗ്വാള്‍.
നീമുച്ച്, മാന്ദ്‌സോര്‍ ജില്ലകളിലെ വീടുകളിലാണ് റെയ്ഡ് നടത്തിത്. രണ്ട് കിലോ വെള്ളി, 20 വിദേശനിര്‍മ്മിത ആഡംബര വാച്ചുകള്‍, അഞ്ച് വില കൂടിയ ഐ ഫോണുകള്‍, സ്വര്‍ണം തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്. 55 ലക്ഷം രൂപയുടെ ഭൂസ്വത്ത് സംബന്ധിച്ച രേഖകളാണ് വീട്ടിലുള്ളത്. ഉദ്യോഗസ്ഥന്റെ വരുമാനവും കുടുംബ പശ്ചാത്തലവും വച്ചു നോക്കുമ്പോള്‍ അനധികൃത സ്വത്താണുള്ളതെന്ന് വ്യക്തമാണെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























