യുപിയില്‍ ഗോമാംസം കടത്താന്‍ ശ്രമിച്ച നാലു യുവാക്കള്‍ അറസ്റ്റില്‍

യുപിയില്‍ ഗോമാംസം കടത്താന്‍ ശ്രമിച്ചതിന് നാലു യുവാക്കളെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഗോമാംസം കടത്താന്‍ ശ്രമിച്ച നാലു യുവാക്കള്‍ അറസ്റ്റിലാവുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഓഫീസറെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു. സിക്കന്ദര്‍പൂരിനടുത്താണ് സംഭവം നടന്നത്. ഗാസിയാബാദിലെ ബോപൂരയ്ക്കടുത്ത് നാലു പേര്‍ കാറില്‍ ഗോമാംസം കടത്തുന്നതായി സിക്കന്ദര്‍പൂര്‍ നിവാസികളാണ് കണ്ടത്. സോനു, ഉസ്മാന്‍, ആസിഫ്, ഹൈദര്‍ അലി എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഡ്യൂട്ടിയില്‍ അശ്രദ്ധ കാണിച്ച പൊലീസ് ഓഫീസറെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത യുവാക്കളെ ജുഡീഷ്യല്‍ കസ്റ്രയില്‍ വിട്ടു എസ്.എസ്.പി അജയ് പല്‍ പറഞ്ഞു. അതേ സമയം ക്ഷുഭിതരായ നാട്ടുകാര്‍ ഗോവധം നടത്തിയതിനെതിരെ പ്രതിഷേധം നടത്തിയത് ഗാസിയാബാദ്‌വസീറാബാദ് റോഡില്‍ ഗതാഗത തടസ്സം സൃഷ്ടിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























