കര്‍ക്കര്‍ദൂമ കോടതിയില്‍ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ വെടിവയ്പ്: നാലു പേര്‍ക്ക്

മൂന്നു പോലീസുകാരക്കം നാലു പേര്‍ക്ക് ഡല്‍ഹി കര്‍ക്കര്‍ദൂമ കോടതിയില്‍ വെടിവയ്പിനെ തുടര്‍ന്ന് പരുക്കേറ്റു. രണ്ടു പേര്‍ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്. കോടതി മുറിയിലുണ്ടായിരുന്ന ഒരു ക്ലാര്‍ക്കിനും വെടിയേറ്റിട്ടുണ്ട്. പരുക്കേറ്റ പോലീസുകാരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇയാളുടെ ദേഹത്ത് അഞ്ചു വെടിയുണ്ടകള്‍ തുളഞ്ഞുകയറി. പത്ത് റൗണ്ടോളം വെടിവയ്പ് നടന്നുവെന്നാണ് റിപ്പോര്‍ട്ട്. 73ാം നമ്പര്‍ കോടതി മുറിയിലാണ് വെടിവയ്പുണ്ടായത്. രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ പരിഹരിക്കാന്‍ പോലീസ് ഇടപെട്ടപ്പോഴാണ് വെടിവയ്പുണ്ടായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























