റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ ഹൃദയമിടിപ്പ് കൂട്ടാന്‍ കഴിവുള്ള സെക്‌സിയാണെന്ന് ശോഭ ഡെ, പക്ഷേ മുണ്ടഴിയാതെ സൂക്ഷിക്കണം

അടുത്തിടെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റ രഘുറാം രാജനെപ്പറ്റി പ്രശസ്‌ത എഴുത്തുകാരി ശോഭ ഡെ. നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമാകുന്നു. ഇക്കണോമിക്‌സ് ടൈംസില്‍ അവര്‍ എഴുതിയ കോളത്തിലാണ് റിസര്‍വ്വ് ബാങ്ക് ഗവര്‍ണറെ സെക്‌സിനോട് ഉപമിക്കുന്നത്. രഘുറാം രാജന്‍ ബാങ്കിങ് മേഖലയിലെ സെക്‌സി സിംബലാണെന്ന് ശോഭാ ഡെ. ഉറപ്പിക്കുന്നു.
ആര്‍ബിഐ ഗവര്‍ണറായി രഘുറാം രാജന്‍ ചുമതലയേറ്റതോടെയാണ് സെന്‍സെക്‌സില്‍ ‘സെക്‌സ്’ തിരിച്ചെത്തിയതെന്നും ശോഭ ഡെ പറയുന്നു. ഹൃദയമിടിപ്പ് കൂട്ടാന്‍ കഴിവുള്ള ആര്‍.ബി.ഐ ഗവര്‍ണ്ണറാണ് അദ്ദേഹം. ബോളിവുഡ് താരം രണ്‍ബീര്‍ കബീറിനോടാണ് രഘുറാം രാജനെ ശോഭ ഡെ താരതമ്യം ചെയ്തത്. സിനിമാ താരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സെക്‌സ് അപ്പീല്‍ രഘുറാം രാജനുണ്ട്. ബാങ്കിംങ് മേഖലയിലെ പുതിയ പോസ്റ്റര്‍ ബോയ് ആണ് രഘുറാം രാജന്‍. ഏതൊരു സിനിമാ താരത്തോടുമൊപ്പം നില്‍ക്കുന്ന സെക്‌സ് അപ്പീല്‍ അദ്ദേഹത്തിനുണ്ടെന്നും ശോഭ പറയുന്നു.
രഘുറാം രാജന് നിലവിലെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കാനാകുമെന്നാണ് പ്രതീക്ഷ. പക്ഷേ, സാവരിയ എന്ന ബോളിവുഡ് ചിത്രത്തിലെ പാട്ടിനിടെ രണ്‍ബീര്‍ കപൂറിന് സംഭവിച്ചതു പോലെ ഉടുമുണ്ട് അഴിയാതെ നോക്കണമെന്ന മുന്നറിയിപ്പോടെയാണ് ശോഭാ ഡെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
തമിഴ്‌നാട് സ്വദേശിയായ രഘുറാം രാജന്‍(50) 9ഒമ്പത് ദിവസങ്ങള്‍ക്ക് മുമ്പാണ് ആര്‍.ബി.ഐ ഗവര്‍ണ്ണറായി ചുമതലയേറ്റത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് Likeചെയ്യുക
https://www.facebook.com/Malayalivartha