ആണവവാഹക മിസൈലായ അഗ്നി 5 ഇന്ത്യ പരീക്ഷിച്ചു

ഇന്ത്യ അഗ്നി 5 മിസൈല്‍ പരീക്ഷിച്ചു. ആണവ വാഹക മിസൈലാണ് അഗ്നി 5. ഒഡീഷയിലെ വീലര്‍ ദ്വീപില്‍ നിന്നാണ് വിക്ഷേപണം നടത്തിയത്. ഇത് രണ്ടാം തവണയാണ് അഗ്നി മിസൈല്‍ പരീക്ഷിക്കുന്നത്.ഇന്ത്യയുടെ മിസൈല്‍ ശേഖരത്തിലെ ഏറ്റവും പ്രഹര ശേഷിയുള്ള മിസൈലാണ് അഗ്നി 5. 50 ടണ്‍ ഭാരവും പതിനേഴ് മീറ്റര്‍ നീളവും ഉണ്ട്. 5000 കിലോമീറ്ററാണ് ദൂരപരിധി.
ഒരു ടണ്ണിലേറെ അണുവായുധം പേറാന്‍ ശേഷിയുള്ള മിസൈലാണ് ഇത്. 2012 ഏപ്രില്‍ 19നാണ് ഇന്ത്യ ആദ്യമായി അഗ്നി 5 മിസൈല്‍ പരീക്ഷിച്ചത്.
https://www.facebook.com/Malayalivartha























