മകളെ പീഡിപ്പിച്ചെന്ന് വ്യാജപരാതി... ഒന്നര വര്‍ഷത്തോളമായി ജയിലില്‍ കഴിഞ്ഞ 43കാരന്‍ നിരപരാധിയെന്ന് കോടതി
മകളെ പീഡിപ്പിച്ചെന്ന് വ്യാജപരാതിയില്‍ ഒന്നര വര്‍ഷത്തോളമായി ജയിലില്‍ കഴിയുന്ന 43കാരന്‍ നിരപരാധിയെന്ന് കണ്ടെത്തി കോടതി. സംഭവത്തില്‍ ഇയാളുടെ ഭാര്യ നല്‍കിയത് കളളക്കേസാണെന്ന് ബോധ്യപ്പെട്ടതോടെയാണ് കോടതി കുറ്റവിമുക്തനാക്കിയത്. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയം സംഭവിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി. സംഭവം നടന്ന ദിവസം ഏതെന്ന് പോലും എഫ്‌ഐആറില്‍ കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ലെന്നും കോടതി വിമര്‍ശിച്ചു.
2021 നവംബര്‍ 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വ്യാജ പരാതിയില്‍ ഹരിദ്വാറിലെ മംഗ്ലൗര്‍ പൊലീസ് ഇയാള്‍ക്കെതിരെ കേസ് എടുക്കുകയായിരുന്നു.പതിനഞ്ച് വയസ്സുള്ള മകളെ ഭര്‍ത്താവ് നിരന്തരമായി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു ഭാര്യ നല്‍കിയ പരാതി. ഏകദേശം ഒരു മാസത്തോളമായി താന്‍ സഹോദരന്റെ വീട്ടിലായിരുന്നു. മക്കള്‍ ഭര്‍ത്താവിനൊപ്പമാണ് താമസിച്ചിരുന്നത്, അപ്പോഴാണ് മൂത്തമകളെ ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നതെന്ന് പരാതിയില്‍ പറയുന്നു. തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് അതിക്രമത്തെക്കുറിച്ച് അറിഞ്ഞതെന്ന് ഭാര്യ പൊലീസിനോട് പറഞ്ഞിരുന്നു.
തുടര്‍ന്ന് യുവതിയുടെ പരാതിക്ക് അനുകൂലമായ മൊഴിയാണ് പെണ്‍കുട്ടിയും പൊലീസിനോട് പറഞ്ഞിരുന്നത്. വീട്ടില്‍ അമ്മയില്ലാതിരുന്നപ്പോള്‍ അച്ഛന്‍ പീഡിപ്പിച്ചിരുന്നുവെന്നും പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്നും പറഞ്ഞതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് നടന്നത്. ഒടുവില്‍ കേസില്‍ കോടതിയില്‍ നടന്ന വിചാരണയ്ക്കിടയാണ് സംഭവം കളളക്കേസാണെന്ന് തെളിഞ്ഞത്.
ഭാര്യയും ഭര്‍ത്താവും തമ്മിലുളള സ്വത്ത് തര്‍ക്കമാണ് വ്യാജ പീഡനക്കേസില്‍ കലാശിച്ചതെന്ന് വിചാരണ വേളയില്‍ കണ്ടെത്തി. പെണ്‍കുട്ടിയുടെ വൈദ്യപരിശോധനയിലും ലൈംഗികാതിക്രമം നടത്തിയതിന്റെ തെളിവുകള്‍ ലഭിച്ചിരുന്നില്ല. ഇരുവരുടെയും രണ്ടാമത്തെ മകള്‍ നല്‍കിയ മൊഴി വിചാരണയില്‍ നിര്‍ണായകമായി. അച്ഛന്റെ പേരിലുളള ഭൂമി അമ്മയ്ക്ക് നല്‍കാന്‍ അദ്ദേഹം വിസമ്മതിച്ചിരുന്നു. ഇതിന് ശേഷമാണ് മൂത്ത സഹോദരി അച്ഛന്‍ പീഡിപ്പിച്ചെന്ന് കളളം പറഞ്ഞതെന്നും പെണ്‍കുട്ടി പറഞ്ഞു. അമ്മയുടെ നിര്‍ബന്ധ പ്രകാരമാണ് മൂത്തസഹോദരി ആരോപിച്ചതെന്നും പെണ്‍കുട്ടി വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha