അതിർത്തിയിൽ രണ്ട് തീവ്രവാദികൾ പിടിയിൽ; ആയുധങ്ങളും വെടിക്കോപ്പുകളും സേന കണ്ടെത്തി; ജമ്മു കശ്മീരിലെ ബുദാൽ മേഖലയിൽ ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് തീവ്രവാദികളെ പിടികൂടിയത്

അതിർത്തിയിൽ രണ്ട് തീവ്രവാദികൾ പിടിയിലായിരിക്കുകയാണ്. മുഹമ്മദ് ഫാറൂഖ്, മുഹമ്മദ് നസീർ എന്നിവരെയാണ് സുരക്ഷാ സേന ഇപ്പോൾ പിടികൂടിയത്. ഇവരിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും സേന കണ്ടെത്തി. ജമ്മു കശ്മീരിലെ ബുദാൽ മേഖലയിൽ ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് തീവ്രവാദികളെ പിടികൂടിയത്.
രജൗരിയിൽ തീവ്രവാദികളുടെ ഒളിത്താവളവും സുരക്ഷാ സേന തകർത്തു. പിസ്റ്റൾ, മാഗസിനുകൾ, 28 റൗണ്ടുകൾ, രണ്ട് ഹാൻഡ് ഗ്രനേഡുകൾ തുടങ്ങിയവടക്കമുള്ള ആയുധ ശേഖരമാണ് സേന കണ്ടെടുത്തത്. അതേസമയം, ജമ്മു കശ്മീരിലെ ഭീകരവാദ പ്രവർത്തനങ്ങൾക്ക് 85 കോടി രൂപയുടെ ധനസമാഹരണം നടത്തിയതിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനും ഉന്നത വ്യവസായിക്കും പങ്ക്.
ഭീകരപ്രവർത്തനങ്ങൾക്കു പണം നൽകുന്ന റാക്കറ്റിന്റെ മുഖ്യകണ്ണികളാണ് ഇവരെന്നും അന്വേഷണത്തിൽ വ്യക്തമായി. കഴിഞ്ഞ ദിവസം 22 ഇടങ്ങളിൽ സ്റ്റേറ്റ് ഇൻവസ്റ്റിഗേഷൻ ഏജൻസി നടത്തിയ പരിശോധനയിലാണ് ഇവർക്കു പങ്കുണ്ടെന്നു വ്യക്തമായത്.
https://www.facebook.com/Malayalivartha