നിയമബിരുദ പഠനത്തിന് സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ ലോ കോളജുകളില്‍ അവസരം...

അഭിഭാഷകരും ന്യായാധിപരുമൊക്കെയാകാനുള്ള അടിസ്ഥാന യോഗ്യതയായ നിയമബിരുദ പഠനത്തിന് സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ ലോ കോളജുകളില്‍ അവസരം. പ്രവേശന പരീക്ഷാ കമീഷണര്‍ മേയ് 25 ഞായറാഴ്ച നടത്തുന്ന കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.
പ്ലസ്ടുകാര്‍ക്ക് ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍.ബി കോഴ്‌സിലും ബിരുദക്കാര്‍ക്ക് ത്രിവത്സര എല്‍എല്‍.ബി കോഴ്‌സിലും പ്രവേശനം നേടാവുന്നതാണ്. സ്വകാര്യ സ്വാശ്രയ ലോ കോളജുകളില്‍ സര്‍ക്കാറുമായി പങ്കിടുന്ന സീറ്റുകളിലാണ് എന്‍ട്രന്‍സ് കമീഷണര്‍ പ്രവേശന നടപടി സ്വീകരിക്കുക. വിജ്ഞാപനം, വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ് ല്‍ ലഭിക്കും.
പഞ്ചവത്സര എല്‍എല്‍.ബി: യോഗ്യത- 45 ശതമാനം മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു/തത്തുല്യ പരീക്ഷ പാസായിരിക്കണം (ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും). എസ്.ഇ.ബി.സി/ഭിന്നശേഷി വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് 42 ശതമാനം, എസ്.സി/എസ്.ടി വിദ്യാര്‍ഥികള്‍ക്ക് 40 ശതമാനം മാര്‍ക്ക് മതി. പ്രായം 31.12.25ല്‍ 17 വയസ്സ് തികയണം.
പ്രവേശന പരീക്ഷക്ക് കേരളത്തിലെ എല്ലാ ജില്ലകളിലും സെന്ററുകളുണ്ടാവും. ജനറല്‍ ഇംഗ്ലീഷ്, പൊതുവിജ്ഞാനം, അരിത്മെറ്റിക് ആന്‍ഡ് മെന്റല്‍ എബിലിറ്റി, ആപ്റ്റിറ്റിയൂഡ് ഫോര്‍ ലീഗല്‍ സ്റ്റഡീസ് എന്നിവയില്‍ ഒബ്ജക്ടിവ് മാതൃകയിലുള്ള 120 ചോദ്യങ്ങളുണ്ടാവും. ശരി ഉത്തരത്തിന് മൂന്നു മാര്‍ക്ക്. ഉത്തരം തെറ്റിയാല്‍ ഓരോ മാര്‍ക്ക് വീതം കുറക്കും. രണ്ടു മണിക്കൂര്‍ സമയം. പരമാവധി മാര്‍ക്ക് 360. പരീക്ഷയില്‍ യോഗ്യത നേടുന്നതിനും റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിനും ജനറല്‍/എസ്.ഇ.ബി.സി വിഭാഗങ്ങള്‍ക്ക് 10 ശതമാനവും എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്ക് അഞ്ചു ശതമാനവും മാര്‍ക്ക് മതിയാകും. റാങ്ക്‌ലിസ്റ്റിലുള്ളവര്‍ക്ക് കേന്ദ്രീകൃത സീറ്റ് അലോട്ട്‌മെന്റ് വഴിയാണ് അഡ്മിഷന്‍. ഇതിന് പ്രത്യേകം ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവരും.
https://www.facebook.com/Malayalivartha