മുസാഫറാനഗര്‍ കലാപം: ബിജെപി എംഎല്‍എ സംഗീത് സോം കീഴടങ്ങി

മുസാഫറാനഗര്‍ കലാപവുമായി ബന്ധപ്പെട്ട് ബിജെപി എംഎല്‍എ സംഗീത് സോം പൊലീസിനു കീഴടങ്ങി. സംഗീത് സോമിനെതിരെ നേരത്തെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. കലാപത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു വെന്നതാണ് സംഗീത് സോമിനെതിരെ ആരോപിച്ചിട്ടുള് കുറ്റം. നേരത്തെ ലക്‌നൗ മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ സുരേഷ് റാണയേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബി.എസ്.പി എം.എല്‍.എയായ നൂര്‍ സലിം റാണയേയും പോലീസ് അറസ്റ്റ് ചെയ്തതായി വിവരമുണ്ട്.
https://www.facebook.com/Malayalivartha

























