Widgets Magazine
30
May / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അറബിക്കടലിൽ ചരക്ക് കപ്പലിനെതിരെ ഡ്രോൺ ആക്രമണം:- നാവിക സേന നിരീക്ഷണം ശക്തമാക്കിയതായി അറിയിച്ച് രാജ്‌നാഥ്‌ സിങ്...

26 DECEMBER 2023 04:24 PM IST
മലയാളി വാര്‍ത്ത

More Stories...

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ ആറുപേരെ വെട്ടിക്കൊലപ്പെടുത്തി

തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ് പിന്തുടർന്ന വസ്ത്രധാരണരീതിയെ വിമർശിച്ച് ജനം..പ്രധാനമന്ത്രിയെ കാണാനെത്തിയപ്പോൾ ധരിച്ച ഷർട്ട് അലസമായിട്ടത് സമൂഹമാധ്യമങ്ങളിൽ ചിലരെ ചൊടിപ്പിക്കുകയായിരുന്നു..

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി അംഗീകരിച്ച് ഗവർണർ...കാവൽ മുഖ്യമന്ത്രിയായി തുടരാൻ ആവശ്യം

ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വ്യാപക മഴയും ശക്തമായ കാറ്റും...

ശക്തമായ കാറ്റിലും മഴയിലും ബേത്വ നദിക്ക് കുറുകെ നിർമാണത്തിലിരുന്ന പാലം തകർന്നു വീണ് ആറ് തൊഴിലാളികൾ മരിച്ചു... മൂന്നു പേർക്ക് പരുക്ക്

അറബിക്കടലിൽ ചരക്ക് കപ്പലിനെതിരെ ഡ്രോൺ ആക്രമണം നടന്ന പശ്ചാത്തലത്തിൽ നാവിക സേന നിരീക്ഷണം ശക്തമാക്കിയതായി അറിയിച്ച് രാജ്‌നാഥ്‌ സിങ്.ആക്രമണം അതീവ ഗൗരവതാരമാണെന്നും, ആക്രമണം നടത്തിയവരെ പിടികൂടി കർശന ശിക്ഷ ഉറപ്പ് വരുത്തുമെന്നും രാജ്‌നാഥ്‌ സിങ് വ്യക്തമാക്കി. ഡ്രോൺ ആക്രമണം നടന്ന ചെ പ്ലൂട്ടോ കപ്പലിൽ വിശദമായ ഫോറൻസിക് പരിശോധന നടത്തുകയും, യുദ്ധകപ്പലുകൾ വിന്യസിച്ച് ഇന്ത്യൻ നാവികസേന നിരീക്ഷണം ശക്തമാക്കുകയിരുന്നു.

ഐ എൻ എസ് മോർമുഗാവോ, ഐ എൻ എസ് കൊച്ചി, ഐ എൻ എസ് കൊൽക്കത്ത എന്നീ യുദ്ധക്കപ്പലുകളെയാണ് വിന്യസിച്ചത്. നിരീക്ഷണത്തിനായി നാവികസേന പി -8 ഐ ലോംഗ് റേഞ്ച് പട്രോളിംഗ് വിമാനവും സജ്ജീകരിച്ചു. 20 ഇന്ത്യക്കാരുമായി സൗദി അറേബ്യയിൽ നിന്ന് ക്രൂഡ് ഓയിലുമായി വന്ന എംവി ചെം പ്ലൂട്ടോ എന്ന വ്യാപാരക്കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ കപ്പലിന് തീപിടിക്കുകയായിരുന്നു.

ആക്രമണത്തിനിരയായ കപ്പൽ 25 ന് മുംബൈ തീരത്ത് നങ്കൂരമിട്ടു. ഇതിന് പിന്നാലെ ഇന്ത്യൻ നാവികസേനയുടെ സ്ഫോടകവസ്തു നിർമാർജന സംഘം കപ്പൽ പരിശോധിച്ചു. ആക്രമണത്തിന്റെ സ്വഭാവവും സംബന്ധിച്ച് ഇവർ പ്രഥാമിക പരിശോധന പൂർത്തിയാക്കി.കപ്പലിൽ കണ്ടെത്തിയ അവശിഷ്ടങ്ങളുടെയും വിശകലനത്തിൽ ഡ്രോൺ ആക്രമണമാണ് നടന്നതെന്നാണ് സംഘത്തിന്റെ വിലയിരുത്തൽ. അതേസമയം സ്ഫോടക വസ്തു സംബന്ധിച്ച് പരിശോധിക്കാൻ ഫോറൻസിക് പരിശോധനയും നടത്തുമെന്ന് അധികൃതർ അറിയിച്ചു.

 

സൗദി അറേബ്യയിലെ തുറമുഖത്ത് നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരു കപ്പൽ പോർബന്തർ തീരത്ത് നിന്ന് 217 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ ആളപായങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. അതേ സമയം ആക്രമണത്തിന് പിന്നിൽ ഇറാനാണെന്നാണ് കഴിഞ്ഞ ദിവസം പെന്റഗൺ വക്താവ് പ്രതികരിച്ചത്. സംഭവത്തിൽ വിവിധ ഏജൻസികളുടെ സംയുക്ത അന്വേഷണം ആരംഭിച്ചതായി ഇന്ത്യൻ നേവി വക്താവ് അറിയിച്ചു.

കഴിഞ്ഞ ദിവസം ഇന്ത്യൻ പതാകയുള്ള ക്രൂഡ് ഓയിൽ ടാങ്കറിലും സമാന രീതിയിൽ ഡ്രോൺ ആക്രമണം നടന്നതായി യു എസ് സൈന്യം ആരോപിച്ചിരുന്നു.. ഗാബോണിന്റെ ഉടമസ്ഥതയിലുള്ള എംവി സായിബാബ എന്ന ടാങ്കറിന് നേരെയാണ് ആക്രമണം ഉണ്ടായത്.

കഴിഞ്ഞ മാസം ഇസ്രയേലിന്റെ കാർഗോ കപ്പലിനു നേരെ ഇന്ത്യൻ മഹാസമുദ്രത്തിൽ സമാനമായ ഡ്രോൺ ആക്രമണം ഉണ്ടായിരുന്നു. ഇറാന്റെ ഇസ്ലാമിക് റെവലൂഷണറി ഗാര്‍ഡ് ആണ് ഈ കപ്പലിനെ ആക്രമിച്ചത് എന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്. കപ്പൽ ഇന്ത്യൻ നേവി എക്‌സ്‌പ്ലോസീവ് ഓർഡനൻസ് ഡിസ്‌പോസൽ ടീം പരിശോധിച്ച് പ്രാഥമിക വിലയിരുത്തൽ നടത്തി.

 

കപ്പലിൽ കണ്ടെത്തിയ അവശിഷ്ടങ്ങളുടെയും വിശകലനത്തിൽ ഡ്രോൺ ആക്രമണമാണ് നടന്നതെന്ന് സംഘം വിലയിരുത്തി. ഉപയോഗിച്ച സ്ഫോടകവസ്തുവിന്റെ ഏതാണെന്നറിയാൻ കൂടുതൽ ഫോറൻസിക് പരിശോധന അനിവാര്യമാണ്. നാവികസേനയുടെ പരിശോധനക്ക് ശേഷം വിവിധ ഏജൻസികളുടെ സംയുക്ത അന്വേഷണം ആരംഭിച്ചു.ചെം പ്ലൂട്ടോയുടെ തകർന്ന ഭാഗം ഡോക്കിംഗും അറ്റകുറ്റപ്പണികളും നടത്താനാണ് സാധ്യത.

ലോങ് റേഞ്ച് പട്രോളിങ് എയർക്രാഫ്റ്റ് പി 81 ഉം മേഖലയിൽ നിരീക്ഷണം നടത്തും. കപ്പലിന്റെ പിന്‍ഭാഗത്താണ് ഡ്രോണ്‍ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ തകര്‍ന്ന ഭാഗങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗുജറാത്ത് തീരത്ത് നിന്ന് 217 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്.

ആക്രമണത്തിന് രണ്ട് ദിവസത്തിന് ശേഷം തീരരക്ഷാസേനയുടെ സഹായത്തോടെ കപ്പല്‍ മുംബൈ ഹാര്‍ബറില്‍ എത്തിച്ചു. മുംബൈ തുറമുഖത്ത് എത്തിയ കപ്പലിൽ ഇന്ത്യൻ നാവിക സേനയുടെ സ്ഫോടക വസ്തു നിർമാർജന സംഘം പരിശോധന നടത്തുകയായിരുന്നു. ആക്രമണത്തെക്കുറിച്ച് തീര സംരക്ഷണ സേനയും ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗങ്ങളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ വ്യാപക എൻഐഎ പരിശോധന...  (4 minutes ago)

തമിഴ് സിനിമാതാരം അജിത് കുമാറിന്‍റെ മാതാവ് മോഹിനി അന്തരിച്ചു....  (14 minutes ago)

നീറ്റ് പരീക്ഷ.... അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായി (CBT) മാറ്റുമെന്ന് എൻ.ടി.എ  (21 minutes ago)

തിരുവനന്തപുരത്ത് കോളേജിൽ മദ്യപസംഘത്തിൻറെ ആക്രമണം... ഒരു വിദ്യാർത്ഥിക്ക് കാഴ്ച നഷ്ടപ്പെട്ടു  (51 minutes ago)

വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസർഗോഡ് ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

മുഖ്യമന്ത്രി വി.ഡി.സതീശനുമായി കൂടിക്കാഴ്ച നടത്തി മെട്രോമാൻ ഇ. ശ്രീധരൻ...  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര ആരോപണങ്ങൾ നിഷേധിച്ചു... കേസ് അടുത്തമാസം ഒന്നിന് പരി​ഗണനയിൽ  (1 hour ago)

VEENA VIJAYAN വീണാ വിജയനെ ഇ.ഡി. ചോദ്യംചെയ്യും  (1 hour ago)

വയസ്സ് 50 കടന്ന സർക്കാർ ഹയർസെക്കൻഡറി അധ്യാപകർ സ്ഥാനക്കയറ്റത്തിന് വകുപ്പുതല പരീക്ഷകൾ എഴുതേണ്ടതില്ലെന്ന ഇളവിന് എയ്ഡഡ് ഹയർ സെക്കൻഡറി അധ്യാപകരും അർഹരെന്ന് ഹൈക്കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്... പവന് 440 രൂപയുടെ കുറവ്  (1 hour ago)

അതിരപ്പിള്ളിയിൽ ഇന്ന് ഹർത്താൽ... രാവിലെ 10 മണിക്ക് ചാലക്കുടി - ആനമല അന്തർസംസ്ഥാന പാത ഉപരോധിക്കുമെന്ന് നാട്ടുകാർ  (2 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ നിർണായക പരിശോധന ഫലം എസ്‌ഐടിക്ക്...  (2 hours ago)

സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജൂൺ ഒന്നിന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും...  (3 hours ago)

നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിന്റെ തുടക്കത്തിലും അവസാനവും പൊലീസ് ബാൻഡ് സംഘം വന്ദേമാതരം പൂർണമായി വായിക്കാത്തതിൽ സ്പീക്കറെ അതൃപ്തി അറിയിച്ച് ഗവർണർ ആർ.വി. ആർലേക്കർ  (3 hours ago)

സഹോദര സഹായവും ആഭരണ ഭാഗ്യവും! മകരം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

Malayali Vartha Recommends