ഗ്രാമത്തിലിറങ്ങിയ കടുവയെ സാഹസികമായി പിടികൂടി കൂട്ടിലടച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍

ഉത്തര്‍പ്രദേശിലെ ഗ്രാമത്തിലിറങ്ങിയ കടുവയെ സാഹസികമായി പിടികൂടി കൂട്ടിലടച്ച് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. പിലിഭിത്ത് ജില്ലയിലെ കടുവ റിസര്‍വില്‍ നിന്നും തിങ്കളാഴ്ച രാത്രി കലിനഗറിലെ അട്കോണ ഗ്രാമത്തിലെത്തിയ കടുവയെയാണ് അധികൃതര്‍ പിടികൂടിയത്.
വന്‍ ജനക്കൂട്ടത്തിനിടയില്‍ നിന്നാണ് കടുവയെ പിടിച്ചത്. മയക്കുവെടി വയ്ക്കാനുള്ള ശ്രമത്തിനിടെ കടുവ ആക്രമിക്കാന്‍ ശ്രമിച്ചതോടെ ഉദ്യോഗസ്ഥര്‍ കടുവയുടെ വാലില്‍ പിടിക്കുകയായിരുന്നു. പിന്നീട് കടുവ മയങ്ങിയ ശേഷം കൂട്ടിലാക്കി.
രാത്രി തെരുവുനായ്ക്കളുടെ കുരക്കേട്ട് ഗ്രാമവാസികള്‍ നോക്കിയപ്പോഴാണ് മതിലില്‍ വിശ്രമിക്കുന്ന കടുവയെ കണ്ടത്. ഇതോടെ വിവരം വനംവകുപ്പിനെ അറിയിച്ചു. ഗ്രാമവാസികളാണ് രാത്രി മുഴുവന്‍ ഉറങ്ങാതെ കാവലിരുന്നത്.
വീഡിയോയില്‍ കടുവ വിശ്രമിക്കുന്നത് നോക്കി നില്‍ക്കുന്ന നിരവധി പേരെ കാണാന്‍ കഴിയുന്നു. കടുവ ആരെയും ആക്രമിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. വനംവകുപ്പിന്റെ അശ്രദ്ധ മൂലമാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്ന് ഗ്രാമവാസികള്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha























