മധ്യപ്രദേശില്‍ ട്രക്കുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ചു... അപകടത്തില്‍ 13 മരണം, നിരവധി പേര്‍ക്ക് പരുക്ക്

മധ്യപ്രദേശില്‍ ട്രക്കുമായി കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ചു. അപകടത്തില്‍ 13 പേര്‍ മരിക്കുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ ഇന്നലെ രാത്രിയാണ് തീപിടിത്തമുണ്ടായത്. ഇതുവരെ ഒമ്പത് മൃതദേഹങ്ങളാണ് പുറത്തെടുക്കാനായത്. മൃതദേഹങ്ങളെല്ലാം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്.
പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. 40 യാത്രക്കാരാണ് ബസിലുണ്ടായിരുന്നതെന്ന് ഖാത്രി എസ്.പി പറഞ്ഞു. ബസ് പൂര്‍ണമായും കത്തിനശിച്ചനിലയിലാണ്. ജനാലകളിലൂടെ ചാടിയവരാണ് ബസില്‍ നിന്നും രക്ഷപ്പെട്ടത്.ഗുണആരോണ്‍ റോഡില്‍ രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. ട്രക്ക് എതിരെ വന്ന ബസില്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട മഹാരാഷ്ട്ര മുഖ്യമന്ത്രി മോഹന്‍ യാദവ് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.ഇനി ഇത്തരമൊരു അപകടം നടക്കാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കാന്‍ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
"
https://www.facebook.com/Malayalivartha























