കലാപത്തില്‍ സോഷ്യല്‍ മീഡിയകള്‍ക്ക് വ്യക്തമായ പങ്കുണ്ടെന്ന് പ്രധാനമന്ത്രി

മുസാഫര്‍ നഗര്‍ കലാപത്തില്‍ സോഷ്യല്‍ മീഡിയകള്‍ക്ക് വ്യക്തമായ പങ്കുണ്ടെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്. ദേശവിരുദ്ധ ശക്തികള്‍ ഇത്തരം മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്നത് തടയണമെന്നും ഐക്യവും അഖണ്ഡതയും വളര്‍ത്താന്‍ ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്നും ആഹ്വാനം ചെയ്തു. മുസാഫര്‍ നഗര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന ദേശീയോദ്ഗ്രഥന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ സംസാരിച്ച മുഖ്യമന്ത്രിമാരും സോഷ്യല്‍ മീഡിയകള്‍ക്കെതിരെ ശക്തമായ വിമര്‍ശമാണുന്നയിച്ചത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും എസ്.എം.എസ്സും സോഷ്യല്‍ മീഡിയയും വര്‍ഗീയ സംഘര്‍ഷങ്ങള്‍ വ്യാപിപ്പിക്കുന്നതില്‍ സഹായിച്ചതായി വ്യക്തമാക്കി.
രാജ്യത്ത് സാമുദായിക സംഘര്‍ഷവും വര്‍ഗീയ കലാപമുണ്ടാക്കുന്നവര്‍ക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് വ്യക്തമാക്കി. കലാപങ്ങളില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രമിക്കരുതെന്നും സംഘര്‍ഷങ്ങളെ മുളയിലേ നുള്ളാന്‍ സംസ്ഥാനങ്ങള്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























