കനത്ത മൂടല്‍മഞ്ഞ്... ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങേണ്ട നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, നിരവധി വിമാനങ്ങള്‍ വൈകി,ചില സര്‍വ്വീസുകള്‍ റദ്ദാക്കി

കനത്ത മൂടല്‍മഞ്ഞ്... ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങേണ്ട നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, നിരവധി വിമാനങ്ങള്‍ വൈകി,ചില സര്‍വ്വീസുകള്‍ റദ്ദാക്കി
രണ്ട് അന്താരാഷ്ട്ര വിമാനങ്ങള്‍ ഉള്‍പ്പെടെ പത്തെണ്ണമാണ് ജയ്പുരില്‍ ഇറക്കിയത്.
ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ മറ്റ് ഭാഗങ്ങളിലും മൂടല്‍മഞ്ഞുമൂലം കാഴ്ചപരിധി പൂജ്യം മീറ്ററിലേക്ക് താഴ്ന്നിരിക്കുകയാണ്. വിമാനയാത്രക്കാര്‍ എയര്‍ലൈന്‍ കമ്പനികളെ ബന്ധപ്പെട്ട് പുതുക്കിയ സമയക്രമം ഉറപ്പാക്കണമെന്ന് അധികൃതര്‍. ഇന്‍ഡിഗോ, വിസ്താര, ആകാശ എയര്‍ എന്നിവ സമയം പുന:ക്രമീകരിച്ചിട്ടുണ്ട്.
അടുത്തിടെ കുറഞ്ഞ കാഴ്ച പരിധിയില്‍ പ്രവര്‍ത്തിക്കാന്‍ പരിശീലനം ലഭിച്ച പൈലറ്റുമാരെ വിന്യസിക്കാത്തതിന് എയര്‍ ഇന്ത്യക്കും സ്‌പൈസ് ജെറ്റിനും ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടായിരുന്നു.
അതേസമയം ഡല്‍ഹിയില്‍ നഴ്‌സറി മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ളവര്‍ക്ക് തിങ്കളാഴ്ച മുതല്‍ വീണ്ടും ക്ലാസ് തുടങ്ങും. രാവിലെ ഒമ്പതിനുമുമ്പും വൈകിട്ട് അഞ്ചിനുശേഷവും ഒരു ക്ലാസും നടത്തരുതെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പുണ്ട്
"
https://www.facebook.com/Malayalivartha























