Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

ആശങ്കയിൽ മന്ത്രി റിയാസ് പത്മവ്യൂഹം ഒരുങ്ങുന്നു ശത്രുക്കളെല്ലാം അരക്കില്ലത്തിൽ ...

02 FEBRUARY 2024 03:32 PM IST
മലയാളി വാര്‍ത്ത

More Stories...

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു  

മന്ത്രി മുഹമ്മദ് റിയാസിനെതിരെ സി പി എമ്മിൽ പടയൊരുക്കം. മുഹമ്മദ് റിയാസിൻെറ ശരീരഭാഷക്ക് എന്തോ പ്രശ്നമുണ്ടെന്നാണ് സി പി എമ്മിലെ  പിണറായി വിരുദ്ധർ  പറയുന്നത്. ഏറ്റവുമൊടുവിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരായ വിമർശനം മന്ത്രി തിരുത്തിയത് സ്ഥിതിഗതികൾ ശരിക്കും മനസിലാക്കിയ മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണമാണ്. മുമ്പ് കേന്ദ്ര മന്ത്രി നിധിൻ ഗഡ്ഗരിയെ വിമർശിച്ച്  മന്ത്രി റിയാസ് രംഗത്തെത്തിയപ്പോഴും മുഖ്യമന്ത്രി ഇടപെട്ട് തിരുത്തി.    തലസ്ഥാന നഗരത്തിൽ നടക്കുന്ന റോഡ് പണി സംബന്ധിച്ച വിവാദത്തിൽ വിമര്‍ശിച്ചത് മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനെയല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കരാറുകാരനെ പുറത്താക്കിയത് ശരിയായിരുന്നുവെന്ന് കാലം തെളിയിക്കുമെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു. കരാരുകാരൻ ഉഴപ്പിയപ്പോള്‍ സർക്കാർ ശക്തമായ നിലപാട് സ്വീകരിച്ചു. അല്ലായിരുന്നുവെങ്കിൽ മറിച്ചായേനെ സ്ഥിതിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.         


തലസ്ഥാന നഗരത്തിലെ റോഡുകൾ ഗതാഗത യോഗ്യമല്ലാതായിട്ട് മൂന്ന് വര്‍ഷമായി. മൂന്ന് മാസം കൊണ്ട് പണി തീരുമെന്ന് പ്രഖ്യാപിച്ച് കൂട്ടത്തോടെ റോഡ് പൊളിച്ചതോടെ ജനം നട്ടംതിരിയുകയാണ്. ഇതിനെതിരെ വന്‍ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് സ്മാര്‍ട് സിറ്റി, അമൃത് പദ്ധതികളുടെ നടത്തിപ്പ് ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി കോർപ്പറേഷൻ വികസന സമിതി യോഗത്തിൽ കടകംപള്ളി പ്രസംഗിച്ചത്. എന്നാല്‍, ആകാശത്ത് റോഡ് നിര്‍മ്മിക്കാനാകുമോ എന്ന് തിരിച്ച് ചോദിച്ച മന്ത്രി മുഹമ്മദ് റിയാസ് കരാറുകാരനെ പുറത്താക്കിയത് ചിലര്‍ക്ക് പൊള്ളിയെന്നും കൂടി പറഞ്ഞതോടെ വിവാദം കൊഴുത്തു. സംസ്ഥാന സമിതിയിലെ  മുതിര്‍ന്ന നേതാവും മുൻമന്ത്രിയുമായ കടകംപള്ളിയെ കരാറുകാരുമായുള്ള കള്ളക്കളി കൂടി ആരോപിച്ച് പ്രതിസ്ഥാനത്ത് നിര്‍ത്തിയ നടപടി ശരിയായില്ലെന്നാണ് മുഹമ്മദ് റിയാസിനെതിരായ വിമര്‍ശനം.  

  വിവിധ ജില്ലാ കമ്മിറ്റികൾ റിയാസിനെതിരെ രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം   ജില്ലാ കമ്മിറ്റി റിയാസിനെതിരെ രൂക്ഷ വിമർശനം നടത്തിയെന്ന്  മാത്രമല്ല കമ്മിറ്റിയിലെ സംഭാഷണങ്ങൾ ചോർത്തി മാധ്യമങ്ങൾക്ക് നൽകുകയും ചെയ്തു. മാധ്യമങ്ങൾ അതീവ പ്രാധാന്യത്തോടെ ഇത് പ്രസിദ്ധീകരിച്ചപ്പോഴാണ്  സി.എം  അപകടം മനസിലാക്കിയത്.   താൻ സി പി എം എന്ന വലിയ ബഹുജന പാർട്ടിയുടെ ഒരു വിനീതനായ പ്രതിനിധിയാണെന്ന കാര്യം  നിർഭാഗ്യവശാൽ റിയാസ് മറന്നു പോയിരുന്നു. എം..വി.ആറിനെയും ഗൗരിയമ്മയെയും നിഷ്കരുണം പുറത്താക്കിയ പാർട്ടിയാണ്   ഇത്. അച്ചുതാനന്ദനെ ഒതുക്കി ഒരു മൂലക്ക് ഇരുത്തി നിശബ്ദനാക്കിയ പാർട്ടിയാണ് ഇത്. നാളെ പിണറായി പുറത്തു പോലും ഇവർക്ക് സംഭവിച്ചതിൽ കൂടതലൊന്നും പിണറായിക്ക് സംഭവിക്കുകയില്ല. അക്കാര്യം പിണറായിക്ക് നന്നായി അറിയാം. തോമസ് ഐസക്ക് മുതൽ കടകംപള്ളി വരെ ഒരു കൂട്ടം നേതാക്കൾക്ക്  ഇച്ഛാഭംഗമുണ്ട്. അവരെ പിണറായിയും കോടിയേരിയും ചേർന്ന് ഒതുക്കിയതിൽ അവർ ദു:ഖാകുലരാണ്. പിണറായിയുടെ അടി പതറാൻ അവർ കാത്തിരിക്കുകയാണ്. അപ്പോഴാണ് റിയാസിൻ്റെ വക ചവിട്ടുനാടകം. റിയാസിനെ ഒതുക്കിയാൽ  ചോദിക്കാനും പറയാനും പോലും ആരും കാണില്ല. അക്കാര്യം റിയാസ് മറന്നു. ഇതാണ് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചത്. കടകംപള്ളിയെ പോലെ വി.ശിവൻകുട്ടിയെ മലർത്തിയടിക്കാൻ കഴിയുന്ന നേതാക്കൾക്ക് സത്യത്തിൽ റിയാസ് ഒരു ചുള്ളിക്കമ്പ് മാത്രമാണ്.         ഭാര്യ വീണ ഉണ്ടാക്കിയ പുകിലുകൾ റിയാസിന്  വിനയായി മാറി കൊണ്ടിരിക്കെയാണ് കടകംപള്ളിയുടെ ക്വട്ടേഷനും അപകടകരമായി മാറിയത്. ഇതിലെ അപകടം ആദ്യം തിരിച്ചറിഞ്ഞത് മുഖ്യമന്ത്രിയാണ്. അനാവശ്യമായി വിവാദം ഉണ്ടാക്കരുതെന്നാണ് റിയാസിന് നൽകിയ ഉപദേശം. വിവാദങ്ങൾ കണ്ട് കൈയടിക്കുന്നവർ പിന്നീട് തിരിഞ്ഞു നോക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തനിക്കെതിരെ വിവാദങ്ങൾ പെറ്റു പെരുകിയിട്ടും മുഖ്യമന്ത്രി മിണ്ടാത്തത് ബുദ്ധിപരമായ നീക്കമാണ്.   റിയാസിൻെറ നിയമനത്തെ ഇന്നും പ്രതിപക്ഷവും ഭരണപക്ഷത്തിലെ ചിലരും വിശേഷിപ്പിക്കുന്നത് മാനേജ്മെൻറ് സീറ്റ് എന്നാണ് . റിയാസ് മികച്ച രീതിയിൽ പൊതുമരാമത്ത് വകുപ്പ്  ഭരിച്ചിട്ടും  യാതൊരു പ്രയോജനവും അദ്ദേഹത്തിന്  ലഭിക്കുന്നില്ല. അമ്മാവനും ഭാര്യയും ചേർന്നുണ്ടാക്കുന്ന വിവാദങ്ങളിൽ റിയാസിന്റെ പ്രവർത്തനങ്ങൾ അസ്തമിക്കുന്നു,.  ഭരണ വിരുദ്ധ വികാരം മാധ്യമങ്ങൾ റിയാസിനോടും പ്രയോഗിക്കുന്നു.  കഴിഞ്ഞ കുറെ നാളുകളായി റിയാസ് റസ്റ്റ് ഹൗസ്, റോഡ് നിരീക്ഷണങ്ങൾ നടത്താറില്ല. ഫേസ്ബുക്ക്  ലൈവും കുറവാണ്.  പൊതുമരാമത്ത് വകുപ്പിൽ വേണ്ടത്ര സ്വാധീനം മന്ത്രിക്കില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞുതുടങ്ങി. പഴയതിനേക്കാൾ ഭംഗിയായി പൊതുമരാമത്ത് വകുപ്പിൽ അഴിമതിയുടെ കളമൊരുങ്ങുന്നു.  ജി . സുധാകരൻ മന്ത്രിയായിരുന്ന കാലത്ത് ഒട്ടുമുക്കാൽ  പേർക്കും  മന്ത്രിയെ ഭയമായിരുന്നു .  എന്നാൽ ഇന്ന് മന്ത്രി റിയാസിനെ ആരും ഗൗരവമായി എടുക്കുന്നില്ല.  ഇതിനിടയിലാണ് വീൺ വാക്കുകൾ സൃഷ്ടിക്കുന്ന വിവാദങ്ങൾ.  മന്ത്രിയെ ആരും നിയന്ത്രിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. മുഖ്യമന്ത്രിയുമായുള്ള ബന്ധുത്വം കാരണം മന്ത്രിയെ  ഉദ്യോഗസ്ഥർക്ക് ഭയമാണ്.    പൊതുമരാമത്ത് വകുപ്പിനെതിരെ  നാടുനീളെ ആക്ഷേപങ്ങളാണ്. കേരളത്തിൽ എമ്പാടും റോഡ് പൊളിഞ്ഞു കിടക്കുന്നു. ദേശീയപാതയിലെ നിർമ്മാണ പ്രവർത്തനങ്ങൾ മുന്നേറുന്നതിനിടയിലാണ് സാധാരണ റോഡുകൾ തകർന്നു തരിപ്പണമായത്. സാമ്പത്തിക ഞെരുക്കങ്ങളും റിയാസിൻ്റെ വകുപ്പിനെ ദോഷകരമായി ബാധിക്കുന്നുണ്ട്. ധനമന്ത്രി കെ. എൻ. ബാലഗോപാലിൻ്റെ അവഗണന നേരിടുന്ന വകുപ്പുകളിൽ ഒന്നായി പൊതുമരാമത്ത് വകുപ്പ് മാറിയിരിക്കുന്നു.  ബാലഗോപാലിന് റിയാസിനെ ഭയമൊന്നുമില്ല. ധനമന്ത്രാലയം എല്ലാ വകുപ്പുകൾക്കും ശത്രുവായതു  പോലെ പൊതുമരാമത്ത് വകുപ്പിനും ശത്രുവാകുന്നു.    മുഹമ്മദ് റിയാസിന്  സ്ഥിരം  അബദ്ധം പറ്റാറുണ്ട്. അപ്പോഴെല്ലാം അമ്മാവനായ  മുഖ്യമന്ത്രി ഇടപെട്ട് റിയാസിനെ തിരുത്താറുണ്ട്. അപ്പോഴേക്കും സമയം വൈകും. .    കോണ്‍ഗ്രസിന്‍റെ പലസ്തീന്‍ റാലിക്ക് അനുമതി   നിഷേധിച്ചാണ്  മന്ത്രി  റിയാസിന് അടുത്തിടെ  അബദ്ധം പറ്റിയത്. കോൺഗ്രസ് ഇത് പരമാവധി  മുതലെടുത്തു. റിയാസും സുധാകരനും ചെന്നിത്തലയും സതീശനും തമ്മിൽ വായ് പോരും  രൂക്ഷമായി.  താൻ ഏത് മതത്തിൽ പെട്ടയാളാണെന്ന കാര്യം റിയാസ്  മറന്നു പോയി. ഒടുവിൽ മുഖ്യമന്ത്രി പറഞ്ഞതോടെയാണ്  അദ്ദേഹം നിലപാട്  മാറ്റിയത്.   അങ്ങനെ രാഷ്ടീയപ്പോരിന് പരിഹാരമായി.കോൺഗ്രസിന് ബീച്ചിൽ തന്നെ വേദി അനുവദിച്ചു.നവകേരള സദസ്സിന്‍റെ വേദിയില്‍ നിന്ന് 100 മീറ്റർ മാറി  കോൺഗ്രസ്സിനൂ സ്ഥലം അനുവദിക്കുമെന്ന് കളകടര്‍ ഉറപ്പ് നല്‍കി.മന്ത്രി മുഹമ്മദ് റിയാസ് ‍  കളക്ടറുമായും ഡിസിസി പ്രസിഡൻ്റുമായും സംസാരിച്ചതിനെതുടര്‍ന്നാണ് പ്രശ്ന പരിഹാരത്തിന് വഴിയൊരുങ്ങിയത്. ഡിസിസി പ്രതിനിധികളും കളക്ടറും സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് വേദി സംബന്ധിച്ച ധാരണയായത്.
  കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്ക്വയറില്‍ കോൺഗ്രസ് സംഘടിപ്പിക്കാനിരുന്ന പലസ്തീൻ ഐക്യദാർഡ്യ റാലിക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ നവകേരള സദസിന്‍റെ പേരിലായിരുന്നു ജില്ല ഭരണകൂടം അനുമതി നിഷേധിച്ചത്. എന്നാല്‍ 16 ദിവസം മുമ്പ് വാക്കാൽ അനുമതി കിട്ടിയ റാലിക്ക്  അനുമതി നിഷേധിച്ചത് മന്ത്രി മുഹമ്മദ് റിയാസിന്‍റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ആര് തടഞ്ഞാലും റാലി നടത്തുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന് ജാള്യതയാണെന്ന് സിപിഎമ്മും തിരിച്ചടിച്ചു. രാഷ്ട്രീയപ്പോര് രൂക്ഷമായ സാഹചര്യത്തിലാണ് ബിച്ചില്‍ തന്നെ വേദി അനുവദിച്ച് വിവാദം അവസാനിപ്പിച്ചത്. കോഴിക്കോട്ടെ പലസ്തീൻ റാലിക്ക് വേദി നിഷേധിച്ചതിൽ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. നിരോധനം ലംഘിച്ച് കടപ്പുറത്ത് തന്നെ റാലി നടത്താൻ നീക്കം നടത്തി. . നവകേരള സദസ് കുളമാക്കാനുള്ള നീക്കമെന്ന് മന്ത്രി മുഹമ്മദ് റിയാസ് വിമർശിച്ചപ്പോൾ, കോഴിക്കോട് ബീച്ചിൽ മറ്റൊരിടത്ത് പരിപാടി നടത്താൻ തടസമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. .  

മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര സർക്കാരിലുള്ള സ്വാധീനത്തിൻെറ  പാമ്പൻ പാലമാണ് ബി ജെ പിയുടെ ദേശീയ നേതാവും  ദേശീയപാതാ മന്ത്രിയുമായ നിധിൻ ഗഡ്ഗരി. ലാ വ്ലിൻ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പിണറായിയെ സഹായിക്കുന്നത് നിധിൻ ഗഡ്ഗരിയാണെന്നാണ് പറയപ്പെടുന്നത്..    ഗഡ്ഗരിക്ക് പ്രധാനമന്ത്രിയുമായുള്ള അടുപ്പം വിശ്വ പ്രസിദ്ധമാണ്. നിധിൻ ഗഡ്ഗരി തിരുവനന്തപുരത്ത് വരുമ്പോൾ മു ഖ്യമന്ത്രിയുടെ അതിഥിയായി ക്ലിഫ്  ഹൗസിൽ  എത്താറുണ്ടെന്ന കാര്യം എല്ലാവർക്കും അറിയാം. ഇതാണ് സംഗതിയുടെ കിടപ്പുവശം എന്നിരിക്കെ തികച്ചും അപ്രതീക്ഷിതമായാണ് മന്ത്രി റിയാസ്  ഗഡ്ഗരിക്കെതിരെ രംഗത്ത് എത്തിയത്.  


സംസ്ഥാനത്തെ ദേശീയപാതകളിലെ കുഴികൾ അടക്കാൻ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് സാധിക്കില്ലെന്നാണ്   മന്ത്രി മുഹമ്മദ് റിയാസ്  പറഞ്ഞത്.  ദേശീയപാതകളുടെ പരിപാലനവും നവീകരണവും ദേശീയപാതാ അതോറിറ്റിയുടെ അധികാര പരിധിയിൽ വരുന്ന കാര്യമാണെന്ന് മന്ത്രി പറഞ്ഞു.  അതിൽ പൊതുമരാമത്ത് വകുപ്പ് ഇടപെട്ടാൽ ഭരണഘടനാലംഘനമായി മാറും. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്നും കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി ഇക്കാര്യത്തിൽ മുൻകൈ എടുക്കണമെന്നും റിയാസ് ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രി വി.മുരളീധരനെയാണ് റിയാസ് പ്രതിക്കൂട്ടിലാക്കിയത്.  മന്ത്രി മുരളീധരൻ്റെ പേരു പറയാതെയാണ് റിയാസിൻ്റെ തീരുമാനം.


റോഡ് നന്നാക്കാതിരുന്നാൽ ടോൾ കൊടുക്കരുത് എന്ന തരത്തിൽ ഒരു പ്രചരണത്തിന് സി പി എം ആലോചിച്ചിരുന്നു. നിധിൻ ഗഡ്ഗരിയുടെ സ്ഥാനത്ത് മറ്റേതെങ്കിലും  മന്ത്രിയായിരുന്നെങ്കിൽ സി പി എം കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിക്കുമായിരുന്നു.  മന്ത്രി റിയാസ് ടോൾ കൊടുക്കരുതെന്ന് ആഹ്വാനം നൽകാൻ തീരുമാനിച്ചിരുന്നു.  എന്നാൽ പിണറായിയുടെ ഇടപെടൽ വഴി പൊതുമരാമത്ത് മന്ത്രി പിൻമാറിയെന്നാണ് വിവരം. എന്നാൽ ഗഡ്ഗരിക്കെതിരെ പ്രതികരിക്കാൻ മന്ത്രി റിയാസ് തയ്യാറായി.

ദേശീയപാതയിൽ കുഴികൾ നിറഞ്ഞെങ്കിലും കേരള സർക്കാർ ഇതുവരെ ഇടപെട്ടിരുന്നില്ല. മന്ത്രി നിധിൻ ഗഡ്ഗരിയുള്ള മുഖ്യമന്ത്രിയുടെ ബന്ധമാണ് കാരണം.  കേരളം അങ്ങോളമിങ്ങോളം കുഴികൾ നിറഞ്ഞിട്ടും ഒരു കത്തെഴുതാൻ പോലും മുഖ്യമന്ത്രി തയ്യാറായില്ല. അടുത്ത കാലത്തും മന്ത്രി നിധിൻ ഗഡ്ഗരിയെ പിണറായി പ്രിയപ്പെട്ടവനായി പ്രഖ്യാപിച്ചിരുന്നു. ഗഡ്ഗരി ഒഴിച്ചുള്ള മന്ത്രിമാരൊന്നും കേരളത്തോട്  സഹകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.ആലപ്പുഴ ബൈപാ സ് ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾ കേരളത്തിലെത്താൻ കാരണം ഗഡ്ഗരിയുടെ ഇടപെടൽ വഴിയാണെന്നും  മുഖ്യമന്ത്രി പറഞ്ഞു. 


1702 കിലോമീറ്ററാണ് കേരളത്തിലെ  ദേശീയപാതയുടെ നീളം. 2014 മുതൽ 2020 വരെ 580 കിലോമീറ്റർ ദേശീയപാതയാണ് കേരളത്തിൽ നിർമ്മിച്ചത്.രാജ്യത്തെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ ഭാരത മാലാ പരിയോജനയുടെ ഭാഗമായി  സംസ്ഥാനത്ത്  വികസന പ്രവർത്തനങ്ങൾ നടത്താമെന്ന് ഗഡ്ഗരി പിണറായിക്ക് ഉറപ്പു നൽകിയിരുന്നു..ഇതാണ് സാഹചര്യമെന്നിരിക്കെയാണ് ഗഡ്ഗരിയും മരുമകനും തമ്മിൽ ഉടക്കിയത്.


 കേന്ദ്ര സഹായത്തോടെ പ്രധാനപ്പെട്ട പല റോഡുകളുടേയും നിര്‍മ്മാണം നടന്നു വരുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അമ്പതിനായിരം കോടി രൂപ ചെലവലില്‍  നിര്‍മിക്കുന്ന മുംബൈ കന്യാകുമാരി സാമ്പത്തിക ഇടനാഴിയുടെ  ഭാഗമായി സംസ്ഥാനത്ത് 650 കിമി നീളത്തില്‍ 23 പദ്ധതികളാണ് നടത്തുകയെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. അതിനിടയാ ലായിരുന്നു റിയാസിൻ്റെ വിമർശനം.

 

ഏതായാലും പ്രതിസന്ധിയുണ്ടായിരിക്കുന്നത് റിയാസിനാണ്. മുഖ്യമന്ത്രിക്കെതിരെ അടിക്കുന്ന അടിയെല്ലാം  റിയാസിന് കൊള്ളുന്നു. ഇതിൽ അദ്ദേഹം ആശങ്കാകുലനാണ്. ഭാര്യ വീണയെ ഇ.ഡി. ചോദ്യം ചെയ്യുന്ന ഒരു സാഹചര്യമുണ്ടായാൽ അതും ബാധിക്കുക റിയാസിനെ തന്നെയായിരിക്കും. 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (4 minutes ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (33 minutes ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (39 minutes ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (49 minutes ago)

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനം ഏർപ്പെടുത്താൻ ആലോചന...  (1 hour ago)

നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.15 വരെ...  (1 hour ago)

ലോകകപ്പ് ഫുട്ബാൾ മത്സരം...സ്വീഡനെതിരെ നെതർലൻഡ്‌സിന് കൂറ്റൻ ജയം..  (1 hour ago)

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (2 hours ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (2 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (2 hours ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (3 hours ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (4 hours ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (4 hours ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends