ഭാര്യയെ ഒരു മുറിക്കുള്ളില്‍ പൂട്ടിയിട്ടത് 12 വര്‍ഷം... യുവതിക്ക് രക്ഷയായത് രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് വീട്ടില്‍ എത്തിയപ്പോള്‍

ഭാര്യയെ ഒരു മുറിക്കുള്ളില്‍ പൂട്ടിയിട്ടത് 12 വര്‍ഷം. കര്‍ണാടകയിലാണ് സംഭവം.രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് വീട്ടിലെത്തിയാണ് യുവതിയെ രക്ഷിച്ചത്. മൈസൂര്‍ സ്വദേശിയായ സന്നയ്യയുടെ ഭാര്യയായ സുമയെയാണ് പോലീസ് വീട്ട്തടങ്കലില്‍ നിന്നും മോചിപ്പിച്ചത്. എന്നാല്‍ സംഭവത്തില്‍ പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണ്ടന്ന് സുമ ആവശ്യപ്പെടുകയായിരുന്നു.
യുവതിക്ക് വിദഗ്ദ്ധരുടെ മേല്‍നോട്ടത്തില്‍ കൃത്യമായ കൗണ്‍സിലിംഗ് ക്ലാസുകള്‍ നല്‍കി വരുന്നുണ്ടെന്ന് കര്‍ണാടക പൊലീസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. യുവതിയെ രക്ഷിതാക്കളുടെ വീട്ടിലേക്ക് മാറ്റി. 12 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇരുവരും വിവാഹിതരായത്. സന്നയ്യയുടെ മൂന്നാമത്തെ ഭാര്യയാണ് സുമ. വിവാഹം കഴിഞ്ഞത് മുതല്‍ ഇയാള്‍ യുവതിയെ വീട്ടിനുളളിലെ ഒരു മുറിക്കുളളിലാണ് താമസിപ്പിച്ചത്.
മാതാപിതാക്കളോട് സംസാരിക്കാനോ അടുത്ത ബന്ധുക്കളെ കാണാന്‍ പോകാനോ കഴിഞ്ഞിരുന്നില്ലെന്ന് യുവതി മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.മുറിക്കുളളില്‍ ടോയ്ലറ്റ് സൗകര്യമില്ലാത്തതിനാല്‍ പകരം ചെറിയ പെട്ടികളാണ് ഉപയോഗിച്ചതെന്ന് സുമ പറഞ്ഞു.'സ്വന്തം മക്കളെ കാണാന്‍ പോലും സ്വാതന്ത്ര്യമില്ലായിരുന്നു. ജോലി കഴിഞ്ഞ് സന്നയ്യ വീട്ടിലേക്ക് വരുന്നത് വരെ മക്കള്‍ വീടിന് പുറത്താണ് നില്‍ക്കുന്നത്. ജനാലയിലൂടെയാണ് ഭക്ഷണം തന്നിരുന്നത്'- യുവതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















