വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കുന്നതിനായി ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എംഎല്‍എമാര്‍ റാഞ്ചിയിലേക്ക് തിരിച്ചു... ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ എംഎല്‍എമാരോട് ഝാര്‍ഖണ്ഡിലേക്ക് തിരിച്ചെത്താന്‍ ജെഎംഎം ആവശ്യപ്പെടുകയായിരുന്നു

വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കുന്നതിനായി ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച(ജെഎംഎം) എംഎല്‍എമാര്‍ റാഞ്ചിയിലേക്ക് തിരിച്ചു. ചംപായ് സോറന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ജെഎംഎം 43 എംഎല്‍എമാരെ ഹൈദരാബാദിലേക്ക് മാറ്റിയതാണ്. ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ എംഎല്‍എമാരോട് ഝാര്‍ഖണ്ഡിലേക്ക് തിരിച്ചെത്താന്‍ ജെഎംഎം ആവശ്യപ്പെടുകയായിരുന്നു.
81 അംഗങ്ങളുള്ള സഭയില്‍ 41 പേരുടെ ഭൂരിപക്ഷം ഉണ്ടെങ്കില്‍ മാത്രമേ ജെഎംഎമ്മിന് ഭരണത്തില്‍ തുടരാന്‍ സാധിക്കൂകയുള്ളൂ. ആര്‍ജെഡി- കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം ഭരണത്തില്‍ തുടരാനാണ് ജെഎംഎമ്മിന്റെ തീരുമാനം.
41 എംഎല്‍എമാരുടെ ഭൂരിപക്ഷം തനിക്കുണ്ടെന്ന അവകാശ വാദത്തിലാണ് ചംപായ് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. 10 ദിവസത്തിനു
ള്ളില്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നുമാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
"
https://www.facebook.com/Malayalivartha





















