Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

കേരളത്തെ പരിഗണിക്കാൻ സാധ്യത, പുറത്തിറങ്ങാൻ പോകുന്നത് വന്ദേ ഭാരതിന്റെ എട്ട് സ്ലീപ്പർ ട്രെയിനുകൾ, പരീക്ഷണയോട്ടം ഏപ്രിലിൽ നടത്താൻ പദ്ധതി, രാജ്യത്തോടുന്ന മറ്റേത് ട്രെയിനിനേക്കാളും വേഗത കൈവരിക്കും

05 FEBRUARY 2024 05:43 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ റെയിൽ ഗതാഗതത്തിൽ വിപ്ലം സൃഷ്ടിച്ച വന്ദേ ഭാരത് എക്സ്പ്രസുകൾ ഇന്നും ആ തിളക്കത്തോടെ മുന്നേറുകയാണ്. കൂടുതൽ വന്ദേ ഭാരത് എക്സ്പ്രസുകൾ രാജ്യത്ത് ട്രാക്കിലിറക്കാനാണ് ഇന്ത്യൻ റെയിൽവേ ലക്ഷ്യമിടുന്നത്. 40,000 റെയിൽ കോച്ചുകൾ വന്ദേ ഭാരത് നിലവാരത്തിലേക്ക് മാറ്റുമെന്ന് കേന്ദ്ര ബജറ്റിൽ നിർമല സീതാരാമൻ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇത് ലക്ഷ്യമിട്ടുള്ള നിർമാണ പ്രവർത്തനങ്ങളും കോച്ച് ഫാക്ടറികളിൽ നടക്കുകയാണ്.

ഇതിനോടകം കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് ട്രെയിനുകൾ വളരെ മികച്ച രീതിയിയിൽ സർവീസ് തുടരുകയാണ്. ഇനിയും വന്ദേ ഭാരത് ട്രെയിനുകൾ അനുവദിച്ചാൽ ഇരുകൈയ്യും നീട്ടി സ്വീകരിക്കാൻ സംസ്ഥാനം
റെഡിയാണെന്നിരിക്കെ അധികം വൈകാതെ തന്നെ അതിനുള്ള അവസരം ഒരുങ്ങാനുള്ള എല്ലാ സാധ്യതയും തെളിയുന്നു. എട്ട് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളാണ് ഇനി പുറത്തിറങ്ങാൻ പോകുന്നത്.

എട്ട് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കാൻ തങ്ങൾ തയ്യാറായിരിക്കുകയാണെന്നാണ് എംസിഎഫ് അധികൃതർ പറയുന്നത്. വന്ദേ ഭാരത് ട്രെയിനുകളിൽ മികച്ച ഒക്യുപെൻസി റേറ്റുള്ള സർവീസുകളിൽ മുന്നിലുള്ളത് കേരള വന്ദേ ഭാരതുകളാണ്. അതുകൊണ്ട് തന്നെ പുതിയ സ്ലീപ്പർ ട്രെയിനുകൾ ഇറങ്ങുമ്പോഴും റെയിൽവേ കേരളത്തെ പരിഗണിക്കാൻ സാധ്യതയുണ്ട്. യുപിയിലെ റായ്ബറേലിയിലുള്ള ഇന്ത്യൻ റെയിൽവേയുടെ മോഡേൺ കോച്ച് ഫാക്ടറി വന്ദേ ഭാരത് സ്ലീപ്പർ കോച്ചുകളുടെ നിർമാണത്തിലാണ്.

16 കോച്ചുകളടങ്ങിയ വന്ദേ ഭാരത് എക്സ്പ്രസ് സ്ലീപ്പർ ട്രെയിനുകളാണ് എംസിഎഫ് നിർമിക്കുന്നത്. 11 എസി ത്രീ ടയർ കോച്ചുകൾ, നാല് എസി ടു ടയർ കോച്ചുകൾ, ഒരു എസി ഫസ്റ്റ് ക്ലാസ് കോച്ചും അടങ്ങിയതാണ് ഈ ട്രെയിൻ. നിലവിൽ 16 കോച്ചുകളടങ്ങിയ റേക്കുകളാണ് നിർമിക്കുന്നതെങ്കിലും കോച്ചുകളുടെ എണ്ണം 20 -24 വരെ ഉയർത്താൻ കഴിയും. രാജധാനിയേക്കാൾ വേഗതയേറിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ 2025-ഓടെ പുറത്തിറക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

ചെന്നൈ ഐസിഎഫിനും, റായ്ബറേലി എംസിഎഫിനും പുറമേ കപുർത്തലയിലെ റെയിൽ കോച്ച് ഫാക്ടറിയിലും വന്ദേ ഭാരത് റേക്കുകൾ നിർമിക്കുന്നുണ്ട്. എംസിഎഫിന്‍റെ അഭിമാന പദ്ധതിയാണ് സ്ലീപ്പർ വന്ദേ ഭാരത് എന്നാണ് റെയിൽവേ ചീഫ് പബ്ലിക് റിലേഷൻ ഓഫീസർ ആർഎൻ തിവാരി പറയുന്നത്. 'ആദ്യഘട്ടത്തിൽ നമ്മൾ രണ്ട് വന്ദേ ഭാരത് സ്ലീപ്പർ റേക്കുകളാണ് പുറത്തിറക്കുക. ബാക്കിയുള്ളവ പിന്നീടും. കൃത്യസമയത്ത് ട്രെയിനുകൾ പുറത്തിറക്കുന്നതിനായി ആർഡിഎസ്ഒയും മറ്റുള്ളവരുമായും കാര്യങ്ങൾ ഏകോപിപ്പിച്ച് വരികയാണ്.' തിവാരി പറഞ്ഞു.

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ആദ്യ മാതൃക മാർച്ച് മാസത്തോടെ തയ്യാറാകുമെന്നാണ് സൂചന. പരീക്ഷണയോട്ടം ഏപ്രിലിൽ നടത്താനാണ് പദ്ധതിയി‌ട്ടിരിക്കുന്നതെന്നും 2025 അവസാനത്തോടെ ട്രെയിൻ പൂർണമായും ഓടിതുടങ്ങുമെന്നും അധികൃതർ‌ അറിയിച്ചു. രാത്രി സർവീസാകും വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ നടത്തുക. ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമ്മിക്കുന്ന ഈ ട്രെയിനുകൾ യാത്രസമയം രണ്ട് മണിക്കൂറായി കുറയ്‌ക്കാൻ സാധിക്കും. ഇതോടെ രാജ്യത്തോടുന്ന മറ്റേത് ട്രെയിനിനേക്കാളും വേഗത കൈവരിക്കാൻ ഇതിന് സാധിക്കും. ഡൽഹി-മുംബൈ, ഡൽഹി- ഹൗറ മേഖലകളിലേക്കാകും ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് നടത്തുകയെന്നാണ് വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (16 minutes ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (22 minutes ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (49 minutes ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (49 minutes ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (57 minutes ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (1 hour ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (1 hour ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (1 hour ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (2 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (2 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (2 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (2 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (3 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends