ലക്നൗ ജില്ലാ ജയിലിലെ തടവുകാരുടെ എച്ച്ഐവി ബാധിതരുടെ എണ്ണം കൂടുന്നു

ലക്നൗ ജില്ലാ ജയിലിലെ തടവുകാരുടെ എച്ച്ഐവി ബാധിതരുടെ എണ്ണം കൂടുന്നു. ഉത്തര്‍പ്രദേശിലെ ലക്നൗ ജില്ലാ ജയിലിലെ 36 തടവുകാര്‍ക്കുകൂടി എച്ച്ഐവി സ്ഥിരീകരിച്ചു. കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് പരിശോധന നടത്തിയത്. ഇതോടെ ജയിലിലെ ആകെ എച്ച്ഐവി ബാധിതരുടെ എണ്ണം 63 ആയി. സെപ്തംബറിലായിരുന്നു പരിശോധന നടത്താന്‍ ആദ്യം നിശ്ചയിച്ചിരുന്നത്. എച്ച്ഐവി ടെസ്റ്റിംഗ് കിറ്റുകളുടെ അഭാവത്തെത്തുടര്‍ന്ന് പിന്നീട് പരിശോധന ഡിസംബറില്‍ നടത്തുകയായിരുന്നു.
അതേസമയം, എച്ച്ഐവി പോസിറ്റീവായ തടവുകാര്‍ ലക്നൗവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. ഇവരുടെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ എച്ച്ഐവി ബാധയേറ്റ് ആരും മരണപ്പെട്ടിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
എച്ച്ഐവി ബാധിതരായ ഭൂരിഭാഗം തടവുകാര്‍ക്കും മയക്കുമരുന്ന് ഉപയോഗത്തിന്റെ ചരിത്രമുള്ളതായി ജയില്‍ അധികൃതര്‍ പറയുന്നു. ജയിലില്‍ എത്തിയതിനുശേഷം ആര്‍ക്കും എച്ച്ഐവി ബാധിച്ചിട്ടില്ല. അണുബാധയുള്ളതും ഉപേക്ഷിക്കപ്പെട്ടതുമായ സിറിഞ്ചുകളില്‍ നിന്നാണ് വൈറസ് ബാധയുണ്ടായതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha





















