Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

തന്ത്രം മെനഞ്ഞ് ബിജെപി... ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി.യുടെ പ്രചാരണത്തിന് ഞായറാഴ്ച മധ്യപ്രദേശില്‍ തുടക്കമാകും; വയനാട്ടില്‍ രാഹുല്‍തന്നെ; മത്സരം ഒറ്റ മണ്ഡലത്തില്‍ മാത്രം; സംഘടനാ ചുമതലയുള്ള നേതാക്കളെ രാജ്യസഭാ സ്ഥാനാര്‍ഥികളാക്കാന്‍ ബി.ജെ.പി. നീക്കം

06 FEBRUARY 2024 08:17 AM IST
മലയാളി വാര്‍ത്ത

അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പിന് കളം മുഴങ്ങുകയാണ്. പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് നീങ്ങിത്തുടങ്ങി. ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പി.യുടെ പ്രചാരണത്തിന് ഞായറാഴ്ച മധ്യപ്രദേശില്‍ തുടക്കമാകും. ഗോത്രവര്‍ഗ ആധിപത്യമുള്ള ഝബുവയില്‍ സംഘടിപ്പിക്കുന്ന റാലിയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യുമെന്ന് ബി.ജെ.പി. യൂണിറ്റ് പ്രസിഡന്റ് വിഷ്ണു ദത്ത് ശര്‍മ അറിയിച്ചു. പരമ്പരാഗത ഗോത്ര ചിഹ്നങ്ങളായ വില്ലും അമ്പും ഡ്രമ്മും നല്‍കിയാണ് പ്രധാനമന്ത്രിയെ സ്വീകരിക്കുക.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ രാഹുല്‍ഗാന്ധിതന്നെ മത്സരിക്കും. ഒറ്റ മണ്ഡലത്തില്‍ മാത്രമായിരിക്കും ഇത്തവണ രാഹുലിന്റെ മത്സരം. സംഘടനാചുമതലയുള്ള എ.ഐ.സി.സി. ജനറല്‍സെക്രട്ടറി കെ.സി. വേണുഗോപാല്‍ കേരളത്തില്‍ മത്സരിക്കില്ല. രാഹുല്‍ഗാന്ധിക്കൊപ്പം, മറ്റു ദേശീയ നേതാക്കള്‍ കേരളത്തില്‍ മത്സരിക്കുന്നത് ഉചിതമല്ലെന്ന തീരുമാനത്തെ തുടര്‍ന്നാണിത്.

കോണ്‍ഗ്രസിന്റെ 15 സിറ്റിങ് എം.പി.മാരോടും മത്സരത്തിനായി മണ്ഡലത്തില്‍ സജീവമാകാന്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയുടെ അധ്യക്ഷതയില്‍ചേര്‍ന്ന തിരഞ്ഞെടുപ്പ് കമ്മിറ്റി നിര്‍ദേശം നല്‍കി. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ ഇത്തവണ മത്സരിക്കില്ല. കണ്ണൂരിലും കഴിഞ്ഞ തവണ പരാജയപ്പെട്ട ആലപ്പുഴയിലും പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്തണം. ഇതിനായി ഉപസമിതിയെ നിയോഗിച്ചു.

അതേസമയം സംഘടനാച്ചുമതല വഹിക്കുന്ന മുതിര്‍ന്ന നേതാക്കളെ രാജ്യസഭാ സ്ഥാനാര്‍ഥികളാക്കാന്‍ ബി.ജെ.പി. ആലോചിക്കുന്നു. ദേശീയതലത്തിലെയും അടുത്തിടെ തിരഞ്ഞെടുപ്പുകഴിഞ്ഞ സംസ്ഥാനങ്ങളില്‍ സംഘടനാച്ചുമതലയിലുണ്ടായിരുന്ന നേതാക്കളെയും പരിഗണിക്കുന്നുവെന്നാണ് വിവരം. കേന്ദ്രമന്ത്രിമാരായ രാജ്യസഭാ എം.പി.മാരുടെ സീറ്റുകളടക്കം ഇതിനായി നേതൃത്വം ആവശ്യപ്പെട്ടതായാണ് അറിയുന്നത്.

നാമനിര്‍ദേശം ചെയ്യപ്പെട്ടവരടക്കം 68 രാജ്യസഭാംഗങ്ങളുടെ കാലാവധി ഈവര്‍ഷം അവസാനിക്കും. ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡയും ഒമ്പത് മന്ത്രിമാരും ഇതിലുള്‍പ്പെടുന്നു. ഏപ്രിലില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന 56 രാജ്യസഭാ സീറ്റിലേക്ക് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ള അവസാനതീയതി ഫെബ്രുവരി 15 ആണ്. ഇതില്‍ 29 സീറ്റ് ബി.ജെ.പി.യുടേതാണ്.

ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പ് അണ്ണാ ഡി.എം.കെ.യുമായുള്ള സഖ്യം പുനഃസ്ഥാപിക്കുന്നതിന് ബി.ജെ.പി. വീണ്ടും ശ്രമം തുടങ്ങി. ഇരുകക്ഷികളെയും ഒന്നിപ്പിക്കുന്നതിന്, ബി.ജെ.പി. ദേശീയനേതൃത്വത്തിന്റെ അഭ്യര്‍ഥനപ്രകാരം, തമിഴ് മാനില കോണ്‍ഗ്രസ് നേതാവ് ജി.കെ. വാസന്‍ അനുരഞ്ജനശ്രമം നടത്തുന്നുണ്ടെന്നാണ് അറിയുന്നത്.

ബി.ജെ.പി.യുമായുള്ള സഖ്യം അടഞ്ഞ അധ്യായമാണെന്ന് അണ്ണാ ഡി.എം.കെ. നേതാക്കള്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ബി.ജെ.പി. ദേശീയനേതൃത്വം അതിനെ അങ്ങനെയല്ല കാണുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിനുമുമ്പ് സഖ്യം പുനഃസ്ഥാപിക്കാനുള്ള സാധ്യത അവര്‍ തള്ളുന്നില്ല. അണ്ണാ ഡി.എം.കെ.യുമായി സഖ്യമുണ്ടാക്കാതെ മത്സരിച്ചാല്‍ സംസ്ഥാനത്ത് ഒരിടത്തുപോലും വിജയിക്കാനാവില്ലെന്ന് ബി.ജെ.പി.യുടെ ആഭ്യന്തരസര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ടെന്നും പറയുന്നുണ്ട്. അണ്ണാ ഡി.എം.കെ.യും ബി.ജെ.പി.യും വ്യത്യസ്ത മുന്നണികളുണ്ടാക്കി മത്സരിക്കുന്നത് ഡി.എം.കെ.യ്ക്ക് ഗുണംചെയ്യുമെന്ന് ഇരുകക്ഷികള്‍ക്കുമറിയാം.

ബി.ജെ.പി.യുടെ സംസ്ഥാനനേതൃത്വവുമായുള്ള ഭിന്നതകാരണമാണ് അണ്ണാ ഡി.എം.കെ. സഖ്യംവിട്ടത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസാമിക്ക് ബി.ജെ.പി. ദേശീയ നേതൃത്വവുമായി നല്ലബന്ധമാണുണ്ടായിരുന്നത്. അത് ഉപയോഗപ്പെടുത്തി സഖ്യം പുനഃസ്ഥാപിക്കാനാണ് ശ്രമം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (5 minutes ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (38 minutes ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (41 minutes ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (42 minutes ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (1 hour ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനം ഏർപ്പെടുത്താൻ ആലോചന...  (2 hours ago)

നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.15 വരെ...  (2 hours ago)

ലോകകപ്പ് ഫുട്ബാൾ മത്സരം...സ്വീഡനെതിരെ നെതർലൻഡ്‌സിന് കൂറ്റൻ ജയം..  (2 hours ago)

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (3 hours ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (3 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (4 hours ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

Malayali Vartha Recommends