Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

അമ്പലം പൊളിച്ചുമാറ്റി പള്ളി പണിത് നിസ്‌ക്കരിക്കുന്നത് പതിവാക്കിയ ഔറംഗസേബ്.. മഥുരയിലെ ഷാഹി ഈദ്ഗാ കൃഷ്‌ണക്ഷേത്രം തന്നെ, തെളിവുകൾ പുറത്ത്

06 FEBRUARY 2024 03:06 PM IST
മലയാളി വാര്‍ത്ത


അമ്പലം പൊളിച്ചുമാറ്റി പള്ളി പണിത് നിസ്‌ക്കരിക്കുന്നത് പതിവാക്കിയ ഔറംഗസേബ്.. മഥുരയിലെ ഷാഹി ഈദ്ഗാ
കൃഷ്‌ണക്ഷേത്രം തന്നെ, തെളിവുകൾ പുറത്ത്

സത്യത്തിലേക്ക് വിരൽ ചൂണ്ടി ചരിത്ര രേഖകൾ.മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി-ഷാഹി ഈദ്ഗാ തർക്കവുമായി ബന്ധപ്പെട്ട സുപ്രധാനമായ വെളിപ്പെടുത്തലാണ് പുറത്ത് വന്നിരിക്കുന്നത്.

മഥുരയിലെ കൃഷ്ണജന്മഭൂമി ക്ഷേത്ര സമുച്ചയത്തിന്റെ ഭാഗങ്ങള്‍ ഔറംഗസേബ് മസ്ജിദിനായി ഉപയോഗിച്ചതായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വെളിപ്പെടുത്തല്‍. മഥുരയിലെ കൃഷ്ണജന്മഭൂമി ക്ഷേത്ര സമുച്ചയവുമായി ബന്ധപ്പെട്ട വിവാരാവകാശ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ മറുപടി.

ഷാഹി ഈദ്ഗാ മസ്ജിദിനായി ഔറംഗസേബ് മഥുര ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രം തകർത്തതിനെക്കുറിച്ചുള്ള 1920 മുതലുള്ള ചരിത്രരേഖകളെ അടിസ്ഥാനമാക്കി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നൽകിയ വിവരാവകാശരേഖയിലാണ് സത്യവസ്ഥയുള്ളത്.

ഗസറ്റിലെ ഉദ്ധരണി ഉള്‍പ്പെടെയാണ് മറുപടി. ''മുമ്പ് കേശവദേവിന്റെ ക്ഷേത്രം നിലനിന്നിരുന്ന, നസുല്‍ കുടിയാന്മാരുടെ കൈവശം ഇല്ലാതിരുന്ന കത്ര കുന്നിന്റെ ഭാഗങ്ങള്‍ ഔറംഗസീബ് മസ്ജിദിന് വേണ്ടി ഉപയോഗിച്ചിരുന്നു', എന്നാണ് മറുപടിയില്‍ ഉദ്ധരിച്ചിരിക്കുന്നത്. എഎസ്‌ഐയുടെ ആഗ്ര സര്‍ക്കിളിലെ സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റിന്റെ ഓഫീസാണ് വിവരാവകാശത്തിന് മറുപടി നല്‍കിയത്.

ഇതിനിടെ ഈ തെളുകള്‍ അലഹബാദ് ഹൈക്കോടതിക്കും സുപ്രീം കോടതിക്കും മുമ്പാകെ സമര്‍പ്പിക്കുമെന്ന് ശ്രീകൃഷ്ണ ജന്മഭൂമി മുക്തിന്യാസ് പ്രഡിഡന്റ് മഹേന്ദ്ര പ്രതാപ് സിങ്ങിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ക്ഷേത്രം പൊളിക്കാന്‍ 1670ല്‍ ഔറംഗസേബ് ഉത്തരവ് പുറപ്പെടുവിച്ചതായി ചരിത്രപരമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഹര്‍ജിയില്‍ സൂചിപ്പിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് അവിടെ ഷാഹി ഈദ്ഗാ മസ്ജിദ് നിര്‍മ്മിക്കപ്പെട്ടതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി എഎസ്‌ഐ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തി. ഫെബ്രുവരി 22 ന് വാദം കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ എഎസ്‌ഐ മറുപടി ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്നും മഹേന്ദ്ര പ്രതാപ് സിങ്ങ് പറഞ്ഞു.

മസ്ജിദ് നിർമ്മിക്കുന്നതിന് മുമ്പ് ഗ്യാൻവാപി പള്ളിയുടെ സ്ഥാനത്ത് ഒരു ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നുവെന്ന ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സർവെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. മുഗൾ ചക്രവർത്തിയായ ഔറംഗസീബിന്റെ ഭരണകാലത്ത് പതിനേഴാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന കെട്ടിടം നശിപ്പിക്കപ്പെട്ടതായാണ് റിപ്പോർട്ടിൽ പറയുന്നത്. ദേവനാഗരി, തെലുങ്ക്, കന്നഡ, മറ്റ് ലിപികളിൽ എഴുത്തുകളുള്ള പുരാതന ഹിന്ദു ക്ഷേത്രത്തിന്റെ അവശേഷിപ്പുകൾ കണ്ടെത്തിയതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. ലിഖിതങ്ങളിൽ ജനാർദ്ദനൻ, രുദ്രൻ, ഉമേശ്വരൻ എന്നിങ്ങനെ മൂന്ന് പേരുകൾ ഉണ്ടെന്നും റിപ്പോർട്ടിൽ സൂചനയുണ്ടായിരുന്നു. കോടതി നിർദ്ദേശപ്രകാരമായിരുന്നു എഎസ്ഐ സർവെ നടത്തിയത്.

കൃഷ്ണന്റെ ജന്മസ്ഥലത്താണ് മസ്ജിദ് നിർമ്മിച്ചതെന്ന് അവകാശപ്പെടുന്ന ഹിന്ദു സംഘടനകൾ സർവേ നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആവശ്യം കഴിഞ്ഞ വർഷം ഡിസംബറിൽ പ്രാദേശിക കോടതി അംഗീകരിച്ചെങ്കിലും മുസ്ലീം വിഭാഗം ഹൈക്കോടതിയിൽ എതിർപ്പ് ഫയൽ ചെയ്തിരുന്നു.

നൂറ്റാണ്ടുകൾ പഴക്കമുള്ള കത്ര കേശവ് ദേവ് ക്ഷേത്രം തകർത്താണ് മസ്ജിദ് നിർമ്മിച്ചതെന്ന് അവകാശപ്പെട്ട് 13.37 ഏക്കർ ഭൂമിയുടെ പൂർണ ഉടമസ്ഥാവകാശം ആവശ്യപ്പെട്ട് ഹിന്ദു വിഭാഗം മഥുര കോടതിയിൽ ഹർജി നൽകിയിരുന്നു. മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്റെ ഉത്തരവാണ് ഇതെന്ന് അവർ ആരോപിച്ചു.
മസ്ജിദിന്റെ ചില ഭിത്തികളിൽ താമരയുടെ കൊത്തുപണികൾ ഉണ്ടെന്നും ഹിന്ദു പുരാണങ്ങളിലെ പാമ്പ് ദേവനായ ‘ഷേഷ്‌നാഗ്’-നോട് സാമ്യമുള്ള രൂപങ്ങൾ ഉണ്ടെന്നും ഹരജിക്കാർ അവകാശപ്പെടുന്നു. ക്ഷേത്രത്തിന് മുകളിലാണ് മസ്ജിദ് നിർമ്മിച്ചതെന്ന് ഇത് കാണിക്കുന്നുവെന്ന് അവർ വാദിച്ചിരുന്നു.

1947 ആഗസ്ത് 15 ന് ഉണ്ടായിരുന്നതുപോലെ ഏതൊരു ആരാധനാലയത്തിന്റെയും മതപരമായ പദവി നിലനിർത്തുന്ന 1991 ലെ ആരാധനാലയ നിയമം ചൂണ്ടിക്കാട്ടി ഹർജി തള്ളാൻ മുസ്ലീം പക്ഷം നേരത്തെ ശ്രമിച്ചിരുന്നു.

മഥുരയിലെ കേശവദേവ ക്ഷേത്രം ഏകദേശം 5000 വർഷങ്ങൾക്ക് മുമ്പാണ് നിർമ്മിച്ചത് . ആ സ്ഥലത്താണ് ശ്രീകൃഷ്ണൻ ജനിച്ചത്. ശ്രീകൃഷ്ണന്റെ കൊച്ചുമക്കളായ വ്രജും വ്രജ്ഞഭനും പരീക്ഷിത്ത് രാജാവിന്റെ സഹായത്തോടെ മഥുരയിലെ കേശദേവ ക്ഷേത്രം പണികഴിപ്പിച്ചു എന്നാണു ചരിത്രം

 

മുഗൾ സ്വേച്ഛാധിപതിയായ ഔറംഗസേബ് മഥുരയിലെ കേശവദേവന്റെ ക്ഷേത്രം പൊളിക്കാൻ 1670 -ൽ ആണ് ഉത്തരവിട്ടത് . അതിനെ തുടർന്ന് അവിടെ ഷാഹി ഈദ്ഗാ മസ്ജിദ് നിർമ്മിക്കപ്പെട്ടു. ഔറംഗസേബ് തന്നെ ഹിന്ദു ക്ഷേത്രം നശിപ്പിച്ച ശേഷം നിർമ്മിച്ച പള്ളിയിൽ നിസ്‌ക്കരിച്ചതായി വിശ്വസിക്കപ്പെടുന്നു.

ഇതിന് പിന്നാലെ ഗ്യാൻവാപി മസ്ജിദിൽ ഹിന്ദു വിഭാഗത്തിന് ആരാധനയ്ക്ക് അനുമതി നൽകിയിരുന്നു. വാരാണസി ജില്ലാ കോടതിയാണ് അനുമതി നൽകിയത്. ഏഴ് ദിവസത്തിനകം ജില്ലാ ഭരണകൂടം ക്രമീകരണമൊരുക്കണമെന്നും നിർദേശമുണ്ട്. ഗ്യാൻവാപി പള്ളിയിലെ തെക്ക് ഭാഗത്തെ നിലവറയിൽ പൂജ നടത്താനാണ് അനുമതി. പള്ളിയുടെ നിലവറയിലേക്ക് ഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിന് ബാരിക്കേഡുകള്‍ നീക്കം ചെയ്യാനും നിര്‍ദേശം നല്‍കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (15 minutes ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (21 minutes ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (48 minutes ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (48 minutes ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (56 minutes ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (1 hour ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (1 hour ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (1 hour ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (2 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (2 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (2 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (2 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (3 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends