Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

പഴയതും വീണ്ടും ഉപയോഗിക്കാനാകാത്തതുമായ ട്രെയിൻ കോച്ചുകൾ... റെസ്റ്റോറന്റുകളാക്കി മാറ്റുന്നതിനുള്ള പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ...പഴയ കോച്ചുകൾ മുഖം മിനുക്കി പുതിയ രൂപത്തിലും ഭാവത്തിലും എത്തിച്ച് യാത്രികരെ ആകർഷിക്കും...

06 FEBRUARY 2024 03:25 PM IST
മലയാളി വാര്‍ത്ത

ഇത്തവണത്തെ കേന്ദ്ര ബജറ്റിലും ധന മന്ത്രി നിർമല സീതാരാമൻ ഗതാഗത വികസനത്തിനായി വലിയ പ്രാധാന്യം തന്നെ നൽകുന്നുണ്ട്. അതുകൊണ്ട് വലിയ വികസനം തന്നെ ഈ മേഖലയിൽ ഉണ്ടാകുമെന്നുള്ളത് ഉറപ്പാണ്. ഇപ്പോൾ ഇതാ പഴയതും വീണ്ടും ഉപയോഗിക്കാനാകാത്തതുമായ ട്രെയിൻ കോച്ചുകൾ റെസ്റ്റോറന്റുകളാക്കി മാറ്റുന്നതിനുള്ള പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ. പദ്ധതി രൂപകൽപ്പന ചെയ്തതായി റെയിൽവേ അറിയിച്ചു. വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് റെയിൽവേ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. പഴയതും ഉപയോഗിക്കാനാകാത്തതുമായ കോച്ചുകൾ ആഡംബര റസ്റ്റോറന്റുകളാക്കി മാറ്റാനുള്ള പുതിയ പദ്ധതിയാണിത്.പഴയ കോച്ചുകൾ മുഖം മിനുക്കി പുതിയ രൂപത്തിലും ഭാവത്തിലും എത്തിച്ച് യാത്രികരെ ആകർഷിക്കുക എന്ന ലക്ഷ്യമാണ് ഇതിലൂടെ മുന്നോട്ട് വയ്‌ക്കുന്നത്.

 

റെയിൽവേയുടെ പുതിയ സംരംഭം അധികം വൈകാതെ തന്നെ കേരളത്തിലേക്കുൾപ്പെടെ വ്യാപിപ്പിച്ചേക്കുമെന്നാണ് സൂചന. റെയിൽവേ സ്റ്റേഷനുകൾക്ക് സമീപമായാണ് കോച്ചുകളിലെ റസ്റ്റോറന്റുകൾ പ്രവർത്തിക്കുക.ഒരേസമയം 48 പേർക്ക് വരെ ഭക്ഷണം കഴിക്കാൻ സാധിക്കുന്ന സൗകര്യം ട്രെയിനുള്ളിൽ ഉണ്ടാകും. രുചികരമായ നോർത്ത്, സൗത്ത് ഇന്ത്യൻ ഭക്ഷണങ്ങൾ ലഭ്യമാക്കുന്നതാണ്. പരീക്ഷണാടിസ്ഥാനത്തിൽ അന്ധേരി റെയിൽവേ സ്റ്റേഷനിൽ ഇവ നടപ്പാക്കിയിട്ടുണ്ട്.വെസ്റ്റേൺ റെയിൽവേയാണ് ഇവ അവതരിപ്പിച്ചത്.വരുമാനത്തിന് പുതുവഴി തേടുന്ന റെയിൽവെയുടെ ഇത്തരം സംരംഭം വൈകാതെ കേരളത്തിലും ഉടൻ നടപ്പാക്കും.റെയിൽവേ സ്റ്റേഷനുകൾക്ക് സമീപമാകും ഇവ പ്രവർത്തിക്കുക.

പഴയ ട്രെയിൻ കോച്ചുകൾ ഉപയോഗിച്ച് മനോഹരവും ആഡംബര പൂർണവുമായ എ.സി ഡൈനിംഗ് ഹാൾ ഒരുക്കി യാത്രക്കാർക്ക് മികച്ച അനുഭവം പ്രദാനം ചെയ്യുകയാണ് ലക്ഷ്യം.ഹോട്ടൽ മേഖലയിലെ പ്രശസ്ത ബ്രാന്റുകളാണ് ട്രെയിൻ കോച്ചുകളിലെ റസ്റ്റോറന്റ് പദ്ധതിയിൽ താല്പര്യപ്പെട്ട് രംഗത്തെത്തിയിട്ടുള്ളത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന റസ്റ്റോറന്റിൽ ഒരേസമയം 48 പേരെ ഉൾക്കൊള്ളും.വൈവിദ്ധ്യമാർന്നതും രുചികരവുമായ നോർത്ത്, സൗത്ത് ഇന്ത്യൻ ഭക്ഷണം ലഭ്യമാകും. ക്വാളിറ്റിയും ആംമ്പിയൻസും ഒരുക്കി ട്രെയിൻ കോച്ചുകളിലെ ആഡംബര റസ്റ്റോറന്റുകൾ യാത്രക്കാർക്ക് സമ്മാനിക്കുകയാണ് റെയിൽവെ.മുംബൈ അന്ധേരി റെയിൽവെ സ്റ്റേഷനിൽ വെസ്റ്റേൺ റെയിൽവേ ഇത്തരം ആശയം വിജയകരമായി നടപ്പാക്കി. ബാന്ദ്ര, ബോറിവ്‌ലി എന്നിവിടങ്ങളിലും പദ്ധതി വ്യാപിപ്പിക്കാൻ തീരുമാനമുണ്ട്.കൂടാതെ കേന്ദ്ര ബഡ്‌ജറ്റിൽ കേരളത്തിലെ റെയിൽവേ വികസനത്തിന് 2744 കോടി വകയിരുത്തി. ശബരിമലയ്‌ക്ക് വളരെ അടുത്ത് ട്രെയിൻ എത്തും വിധം ശബരിപ്പാത നടപ്പാക്കുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ‌്ണവ് പറഞ്ഞു.

 

രണ്ട് അലൈൻമെന്റുകൾ പരിഗണനയിലുണ്ട്. പദ്ധതി വൈകില്ല.യു.പി.എ സർക്കാർ വെും 372 കോടി രൂപയാണ് കേരളത്തിന് നൽകിയത്. ഇതിന്റെ ഏഴിരട്ടി വർദ്ധനയാണ് മോദി സർക്കാർ വരുത്തിയതെന്നും മന്ത്രി പറഞ്ഞു. വളവുകൾ കാരണം വേഗത്തിലോടാൻ ആവുന്നില്ലെങ്കിലും കേരളത്തിലെ രണ്ട് വന്ദേഭാരത് ട്രെയിനുകളും സൂപ്പർഹിറ്റാണ്.കേന്ദ്രം കേരളത്തിൽ റെയിൽവേ അടിസ്ഥാന വികസനത്തിന് മുൻതൂക്കം നൽകുന്നു. 35 സ്റ്റേഷനുകൾ നവീകരിച്ചു. കഴിഞ്ഞ 10 വർഷത്തിൽ 92 ഫ്ളൈഓവറുകളും 34 കാൽനടപ്പാതകളും 48 ലിഫ്‌റ്റുകളും നിർമ്മിച്ചു. അമൃത്‌ഭാരത് സ്റ്റേഷനുകളും മികച്ചരീതിയിൽ പൂർത്തിയാകുന്നു. ട്രാക്ക് നവീകരണം 100 ശതമാനം പൂർത്തിയായി. പ്രാദേശിക ഉത്പന്നങ്ങൾ പ്രോത്‌സാഹിപ്പിക്കാൻ 40 സ്റ്റേഷനുകളിൽ കൗണ്ടർ സ്ഥാപിച്ചു.വന്ദേഭാരതിന്റേതടക്കം വേഗത വർദ്ധിപ്പിക്കാൻ ട്രാക്കുകളുടെ വളവ് നിവർത്തണം. എന്നാൽ ഭൂമി ഏറ്റെടുക്കലിനുൾപ്പെടെ സംസ്ഥാന സർക്കാരിന്റെ പിന്തുണ ലഭിക്കുന്നില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി.

 

സംസ്ഥാനങ്ങളെക്കൂടി വിശ്വാസത്തിലെടുത്തുള്ള വികസനമാണ് മോദി സർക്കാർ ആഗ്രഹിക്കുന്നത്.ട്രാക്ക് നിർമ്മാണത്തിന് വേണ്ട വസ്‌തുക്കളും സംസ്ഥാനങ്ങളുടെ സഹായത്തോടെയാണ് ശേഖരിക്കേണ്ടത്.കെ റെയിൽ സംബന്ധിച്ച് സംസ്ഥാനത്തിന്റെ നിലപാട് അറിയില്ലെന്ന് അശ്വനി വൈഷ്‌ണവ് പറഞ്ഞു. ഡിവിഷനുകളും സോണുകളും അടിസ്ഥാനമാക്കി ഫണ്ട് അനുവദിച്ചിരുന്ന പതിവ് ഇപ്പോഴില്ല. 50 ശതമാനം സബ്‌സിഡിയോടെ ടിക്കറ്റ് നൽകുന്നതിനാൽ മുതിർന്ന പൗരൻമാർക്ക് സൗജന്യം പുനഃസ്ഥാപിക്കേണ്ടതില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (6 minutes ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (39 minutes ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (42 minutes ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (43 minutes ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (1 hour ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനം ഏർപ്പെടുത്താൻ ആലോചന...  (2 hours ago)

നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.15 വരെ...  (2 hours ago)

ലോകകപ്പ് ഫുട്ബാൾ മത്സരം...സ്വീഡനെതിരെ നെതർലൻഡ്‌സിന് കൂറ്റൻ ജയം..  (2 hours ago)

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (3 hours ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (3 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (4 hours ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

Malayali Vartha Recommends