വാട്സാപ്പില്‍ സുന്ദരിയായ യുവതിയുടെ വിഡിയോകോള്‍, അറ്റൻഡ് ചെയ്‌താൽ ഉടന്‍ യുവതി സ്വന്തം വസ്ത്രമഴിക്കും ; കെണിയിലകപ്പെട്ടത് 728പേര്‍..

വാട്ട്സ്ആപ്പ് വിഡിയോകോളിലൂടെ കെണിയൊരുക്കി പണം തട്ടുന്ന എട്ടംഗസംഘം പിടിയിലായി. വാട്സാപ്പിലേക്ക് വിഡിയോകോള്‍ ചെയ്താണ് തട്ടിപ്പ് ആങ്ങേറുന്നത് . കോള്‍ എടുത്താൽ ഉടന്‍ ഒരു യുവതി വസ്ത്രമഴിക്കുന്ന ദൃശ്യമാണ് കാണുക . എന്താണ് അംബവിക്കുന്നതെന്നു മനസ്സിലായി കാൾ കട്ട് ചെയ്യുമ്പോഴേയ്ക്കും അത്രയും ഭാഗം റെക്കോര്‍ഡ് ചെയ്തിട്ടുണ്ടാകും . ഫോൺ കട്ട് ചെയ്ത ഉടനെ തന്നെ ഫോണിന്റെ ഉടമസ്ഥന്റെ വാട്സാപ്പിലേയ്ക്ക് മോർഫ് ചെയ്ത ദൃശ്യങ്ങള്‍ തിരികെ ലഭിക്കും. നഗ്നയായ യുവതിയുടെ അടുത്ത് ഇരകള്‍ നില്‍ക്കുന്ന ദൃശ്യം ഉള്ള ഫോട്ടോ കാണിച്ചാണ് പിന്നീടുള്ള ഭീഷണി.
വഴങ്ങാതെ വരുമ്പോൾ പോലീസിന്റെ പേരിലും സിബിഐ ഉദ്യോഗസ്ഥരാണെന്നു പറഞ്ഞും ഭീഷണി തുടര്‍ന്നു എന്നാണു തട്ടിപ്പിനിരയായ ഹരിയാനയിലെ ഭിവാനിയിൽ 36.84 ലക്ഷം രൂപ നഷ്ടപ്പെട്ടയാൾ നൽകിയ പരാതിയിൽ പറയുന്നത് .
ഭീഷണി സഹിക്കാന്‍ പറ്റാതായതോടെ രണ്ടു തവണയായി 36 ലക്ഷത്തോളം പണം തട്ടിപ്പുസംഘത്തിനു കൈമാറി എന്നും പരാതിയിൽ പറയുന്നുണ്ട് .
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 20 ലക്ഷം കൂടി വേണമെന്നാവശ്യപ്പെട്ടതോടെയാണ് ഇയാള്‍ വീട്ടുകാരെ വിവരം അറിയിച്ച് പൊലീസില്‍ പരാതി നല്‍കിയത്. ഫോണിലേക്കു കോളുകൾ വന്ന മൊബൈൽ നമ്പറുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ രാജസ്ഥാനിലെ ദീഗ് ജില്ലയിൽ നിന്നാണ് 8 പേരെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നു തട്ടിപ്പിനുപയോഗിച്ച 19 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഭിവാനി എസ്പി വരുൺ സിംഗ്ല പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി തട്ടിപ്പ് നടത്തുന്ന സംഘം മൂന്ന് കോടിയോളം രൂപ ഇരകളുടെ കയ്യില്‍ നിന്നും ഭീഷണിപ്പെടുത്തി വാങ്ങിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha





















