Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

കോവിഡ് -19 വാക്സിനും ഹൃദയാഘാതവും... ഹൃദയാഘാതം മൂലമുണ്ടാകുന്ന മരണവും കൊറോണ വൈറസ് വാക്സിനും തമ്മില്‍ യാതൊരു ബന്ധവുമില്ല

06 FEBRUARY 2024 06:59 PM IST
മലയാളി വാര്‍ത്ത

കോവിഡ് -19 വാക്സിനും ഹൃദയാഘാതം മൂലമുണ്ടാകുന്ന മരണങ്ങളും തമ്മില്‍ ബന്ധമില്ലെന്ന് ഗുജറാത്ത് ആരോഗ്യമന്ത്രി ഋഷികേശ് പട്ടേല്‍. 'കോവിഡ് -19 കാരണം ആളുകള്‍ക്ക് ഗുരുതരമായ ശ്വാസകോശ രോഗം ബാധിച്ചിരിക്കാം. ഇത് കാരണം ശ്വാസകോശത്തിന്റെ ശേഷി കുറയാനിടയുണ്ട്. അല്ലാതെ ഹൃദയാഘാതവും കൊറോണ വൈറസ് വാക്സിനും തമ്മില്‍ ഒരു ബന്ധവുമില്ല,' പട്ടേല്‍ സഭയില്‍ പറഞ്ഞു. രാജ്യത്തുടനീളം ഏകദേശം 250 കോടി ഡോസ് കോവിഡ് -19 വാക്സിനുകള്‍ നല്‍കി.

ഇതിന്റെ ഏതെങ്കിലും പാര്‍ശ്വഫലങ്ങള്‍ കാരണം ഹൃദയാഘാതം സംഭവിക്കുന്നില്ല. ഹൃദയാഘാതം മൂലമുണ്ടാകുന്ന മരണവും കൊറോണ വൈറസ് വാക്സിനും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന്റെ ചോദ്യോത്തര വേളയില്‍ കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേദാവാലയുടെ ചോദ്യത്തിനായിരുന്നു ആരോഗ്യമന്ത്രിയുടെ മറുപടി.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായ ഗര്‍ബ പരിപാടി നടക്കുമ്പോള്‍ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ മൂലം നിരവധി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒട്ടേറെ ചെറുപ്പക്കാര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. അന്ന് ഉത്തര്‍പ്രദേശ് ഗവര്‍ണറും ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയുമായ ആനന്ദിബെന്‍ പട്ടേല്‍ ഒരു ചടങ്ങില്‍ സംസാരിക്കവെ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഗുജറാത്ത് സന്ദര്‍ശന വേളയില്‍, കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) പഠനത്തെ ഉദ്ധരിച്ച് നേരത്തെ കോവിഡ് -19 ന്റെ ഗുരുതരമായ ആക്രമണം അനുഭവിച്ചവര്‍ കഠിനമായ വ്യായാമം, ഓട്ടം, എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് പറഞ്ഞിരുന്നു. ഹൃദയാഘാതവും ഹൃദയസ്തംഭനവും ഒഴിവാക്കാന്‍ ഒന്നോ രണ്ടോ വര്‍ഷം കഠിനമായ വ്യായാമങ്ങള്‍ ഒഴിവാക്കണമെന്നായിരുന്നു നിര്‍ദ്ദേശം.

ഇതിനിടെ പ്രത്യേക സംവിധാനത്തിലൂടെ കോവിഡ് വൈറസിന്റെ പുതിയ വകഭേദത്തെ കണ്ടെത്താന്‍ സാധിക്കുമെന്ന് കണ്ടെത്തി. ദ ലന്‍സെറ്റ് മൈക്രോബ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് ഏകദേശം ഒരാഴ്ചക്കുള്ളില്‍ തന്നെ SARS-CoV-2 തിരിച്ചറിയാന്‍ സാധിക്കും. യുകെയിലെ ഈസ്റ്റ് ആംഗ്ലിയ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ പറഞ്ഞതനുസരിച്ച് ജനിതകമാറ്റ കോവിഡിന്റെ പുതിയ വകഭേദത്തിന്റെ വിവരങ്ങള്‍ മ്യുട്ടെഷന്‍ സമയത് പകര്‍ച്ചവ്യാധിയിലേക്ക് എത്തുന്നതിനു മുമ്പ് തന്നെ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കാന്‍ സാധിക്കുമെന്നും പറയുന്നു.

കോവിഡ് പാന്‍ഡമിക്കിന്റെ തുടക്കത്തില്‍ ആളുകളിലേക്ക് പകര്‍ന്ന ജീനോം സീക്വന്‍സിംഗ് എന്നറിയപ്പെടുന്ന പുതിയ കോവിഡ് വേരിയന്റിനെ കൃത്യമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കണ്ടെത്താന്‍ സാധിച്ചുവെന്ന് ഗവേഷകനായ ഇയാന്‍ ലേക്ക് അറിയിച്ചു. ഹോള്‍-ജീനോം സീക്വന്‍സിംഗ് (WGS, Whole-genome sequencing) എന്നത് രോഗകാരി ആയിട്ടുള്ള വകഭേദങ്ങളെ തിരിച്ചറിയാനുള്ള ഗോള്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഡയഗ്‌നോസ്റ്റിക് ഉപകരണമാണ്. എന്നാല്‍ ഇത് ജനസംഖ്യ കൂടുതല്‍ ഉള്ള സ്ഥലങ്ങളിലും, അതിന്റെ വിലയുടെയും കാരണത്താല്‍ ഇതിന്റെ ഉപയോഗം വളരെ പരിമിതമായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (6 minutes ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (39 minutes ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (42 minutes ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (43 minutes ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (1 hour ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനം ഏർപ്പെടുത്താൻ ആലോചന...  (2 hours ago)

നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.15 വരെ...  (2 hours ago)

ലോകകപ്പ് ഫുട്ബാൾ മത്സരം...സ്വീഡനെതിരെ നെതർലൻഡ്‌സിന് കൂറ്റൻ ജയം..  (2 hours ago)

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (3 hours ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (3 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (4 hours ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

Malayali Vartha Recommends