Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

 കേരളത്തെ കേന്ദ്രം സാമ്പത്തികമായി അവഗണിക്കുന്നെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിമാരും ഇടത് എം.പി.മാരും എം.എല്‍.എ.മാരും നടത്തുന്ന ധര്‍ണ വ്യാഴാഴ്ച ജന്തര്‍മന്തറില്‍ നടക്കും... സമരത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ രാത്രി ഡല്‍ഹിയിലെത്തി

07 FEBRUARY 2024 05:15 AM IST
മലയാളി വാര്‍ത്ത

കേരളത്തെ കേന്ദ്രം സാമ്പത്തികമായി അവഗണിക്കുന്നെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിമാരും ഇടത് എം.പി.മാരും എം.എല്‍.എ.മാരും നടത്തുന്ന ധര്‍ണ വ്യാഴാഴ്ച ജന്തര്‍മന്തറില്‍ നടക്കും. സമരത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ രാത്രി ഡല്‍ഹിയിലെത്തി.

മന്ത്രിമാരായ ജി.ആര്‍. അനില്‍, റോഷി അഗസ്റ്റിന്‍, ജെ. ചിഞ്ചുറാണി, ഏതാനും എം.എല്‍.എ.മാര്‍ തുടങ്ങിയവരും ഡല്‍ഹി കേരളഹൗസിലെത്തിയിട്ടുണ്ട്. മറ്റ് മന്ത്രിമാരും എം.എല്‍.എ.മാരും ബുധനാഴ്ചയെത്തും. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് സമരം.

മറ്റു പാര്‍ട്ടികളുടെ ദേശീയനേതാക്കളും എന്‍.ഡി.എ.ഇതര മുഖ്യമന്ത്രിമാരും ഐക്യദാര്‍ഢ്യമര്‍പ്പിച്ച് സമരത്തില്‍ പങ്കെടുക്കുമെന്ന് എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍, എം.പി.മാരായ എളമരം കരിം, ബിനോയ് വിശ്വം, ജോസ് കെ. മാണി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.


ഡി.എം.കെ., ആര്‍.ജെ.ഡി., ആം ആദ്മി പാര്‍ട്ടി, എന്‍.സി.പി., നാഷണല്‍ കോണ്‍ഫറന്‍സ്, ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച തുടങ്ങിയ കക്ഷികളുടെ നേതാക്കള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയുള്ളത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അടക്കമുള്ള പ്രമുഖ നേതാക്കള്‍ക്കെല്ലാം മുഖ്യമന്ത്രി നേരിട്ട് ക്ഷണക്കത്തയച്ചിട്ടുണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കി.

ഫെഡറല്‍ തത്ത്വങ്ങള്‍ പൂര്‍ണമായും ലംഘിച്ച് കേരളത്തിനെതിരേ കേന്ദ്രം സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. 15ാം ധനകാര്യ കമ്മിഷന്‍ സംസ്ഥാനത്തിന്റെ വിഹിതം നിശ്ചയിച്ചപ്പോള്‍ തന്നെ വലിയനഷ്ടമാണ് കേരളത്തിനുണ്ടായത്. അതിന് പുറമേയാണ് കമ്മിഷന്റെ അംഗീകരിക്കപ്പെട്ട ശുപാര്‍ശകളെ മറികടന്ന് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്റെ വായ്പപ്പരിധി 2021'22 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വെട്ടിക്കുറച്ചത്.


കേരളത്തിന്റെ പൊതുവായ പ്രശ്‌നത്തിന് പരിഹാരം തേടിയുള്ള സമരത്തിന് സംസ്ഥാനത്തെ പ്രതിപക്ഷത്തെ ക്ഷണിച്ചെങ്കിലും സഹകരിക്കാന്‍ അവര്‍ തയ്യാറായില്ല. എന്നാല്‍, കേരളം സമരത്തിന് തീരുമാനിച്ചതിനു പിന്നാലെ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരും സമരത്തിന് തീരുമാനിച്ചത് കേരളത്തിന്റെ നിലപാട് പ്രസക്തമാണെന്ന് വ്യക്തമാക്കുന്നതായി എല്‍.ഡി.എഫ്. നേതാക്കള്‍

അതേസമയം കേരളത്തിന്റെ സമരത്തിന് ഐക്യദാര്‍ഢ്യമറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ കേരള മുഖ്യമന്ത്രിക്ക് കത്തയച്ചതായി നേതാക്കള്‍ വെളിപ്പെടുത്തി. ഡി.എം.കെ.യുടെ പ്രതിനിധികള്‍ സമരത്തില്‍ അണിചേരുന്നതായിരിക്കും.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (6 minutes ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (39 minutes ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (42 minutes ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (43 minutes ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (1 hour ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (1 hour ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനം ഏർപ്പെടുത്താൻ ആലോചന...  (2 hours ago)

നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.15 വരെ...  (2 hours ago)

ലോകകപ്പ് ഫുട്ബാൾ മത്സരം...സ്വീഡനെതിരെ നെതർലൻഡ്‌സിന് കൂറ്റൻ ജയം..  (2 hours ago)

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (3 hours ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (3 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (4 hours ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

Malayali Vartha Recommends