Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

മോദിയുടെ സുഹൃത്തായിരുന്നു പേടിഎം എന്ന ഓണ്‍ലൈന്‍ പേമെന്‍റ് ബാങ്കിന്റെ ഉടമസ്ഥന്‍....പക്ഷെ നിയമം തെറ്റിക്കുന്നവര്‍ക്ക് രാഷ്‌ട്രീയ അഭയം നല്‍കല്‍ മോദിയുടെ നയമല്ല.... ചൈനയുമായി കമ്പനിക്ക് ചില പണമിടപാടുകള്‍ ഉണ്ടെന്ന സംശയം...പിന്നീട് സംഭവിച്ചത്...

07 FEBRUARY 2024 01:12 PM IST
മലയാളി വാര്‍ത്ത

ഇപ്പോൾ എന്തിനും ഏതിനും ഒരു ചെറിയ സാധനം മുതൽ വലിയ സാധനം വരെ വാങ്ങി കഴിഞ്ഞാൽ ഇടപാടിനായി . ഫോൺ പേ ഉപയോഗിക്കുന്നവരായി നമ്മൾ മാറി കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇടപാടുകൾ വെറും സെക്കൻഡുകൾ കൊണ്ട് നമ്മുക്ക് നടത്താനായിട്ട് സാധിക്കും. എന്നാൽ ജനങ്ങൾ ഇത്തരം സംവിധാനത്തെ കൂടുതലായി ആശ്രയിക്കാൻ തുടങ്ങിയതോടു കൂടി വലിയ രീതിയുള്ള തട്ടിപ്പും നടക്കുന്നുണ്ട്. അതിലേക്ക് വരാം മോദിയുടെ സുഹൃത്തായിരുന്നു പേടിഎം എന്ന ഓണ്‍ലൈന്‍ പേമെന്‍റ് ബാങ്കിന്റെ ഉടമസ്ഥന്‍ വിജയ് ശേഖര്‍. പഠിക്കുമ്പോള്‍ മിടുക്കനായ വിദ്യാര്‍ത്ഥി. നോട്ട് നിരോധന സമയത്ത് മോദിയുടെ ചിത്രത്തോടൊപ്പം വിജയ് ശേഖറിന്റെ കമ്പനിയുടെ പരസ്യമുണ്ടായിരുന്നു. എടിഎം വേണ്ട, പകരം പേടിഎം ചെയ്യൂ എന്നായിരുന്നു ഈ പരസ്യം. നോട്ടുനിരോധനത്തോടെയാണ് ചെറിയ തുകകള്‍ കൈമാറാന്‍ പേടിഎം ഇന്ത്യക്കാര്‍ക്ക് തുണയായത്.

 

പേടിഎം വളര്‍ന്നു. അതിന്റെ ഉടമ വിജയ് ശേഖറും ഇന്ത്യന്‍ പ്രധാനമന്ത്രിയുമായുള്ള ബന്ധവും വളര്‍ന്നു.പക്ഷെ നിയമം തെറ്റിക്കുന്നവര്‍ക്ക് രാഷ്‌ട്രീയ അഭയം നല്‍കല്‍ മോദിയുടെ നയമല്ല. ചൈനയുമായി കമ്പനിക്ക് ചില പണമിടപാടുകള്‍ ഉണ്ടെന്ന സംശയം കുറച്ചുനാളായി ഉയര്‍ന്നിരുന്നു. അതുപോലെ രണ്ട് ലക്ഷത്തില്‍ കൂടുതല്‍ നിക്ഷേപിക്കാന്‍ പാടില്ലാത്ത ലൈസന്‍സാണ് റിസര്‍വ്വ് ബാങ്ക് നല്‍കിയിരുന്നതെങ്കിലും അതിനേക്കാള്‍ കൂടുതല്‍ തുക നിക്ഷേപിച്ച് നിയമലംഘനം നടത്തിക്കൊണ്ടിരുന്നു പേ ടിഎം.പലപ്പോഴായി പിഴയിടുകയും ചെയ്തു. കൂടുതല്‍ തുക നിക്ഷേപിച്ചുള്ള നിയമലംഘനത്തിന് പേടിഎം നല്‍കിയ പിഴ തന്നെ 5.39 കോടിയോളം വരും. എന്നിട്ടും നിയമലംഘനം തുടര്‍ന്നപ്പോഴാണ് റിസര്‍വ്വ് ബാങ്ക് അറ്റകൈ പ്രയോഗം നടത്തിയത്.

2022ല്‍ തന്നെ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കരുതെന്ന് റിസര്‍വ്വ് ബാങ്ക് വിലക്കിയിട്ടും അദ്ദേഹം പുതിയ ഉപഭോക്താക്കളെ ചേര്‍ത്തുകൊണ്ടിരുന്നു. ചൈനയില്‍ നിന്നുള്ള വ്യവസായി ജാക് മാ സ്ഥാപിച്ച് ആന്‍റ് എന്ന കമ്പനിയായി ചേര്‍ന്ന് പ്രവര്‍ത്തിച്ച വിജയ് ശേഖറിന്റെ നീക്കവും റിസര്‍വ്വ് ബാങ്കിന് ദഹിച്ചില്ല. കഴിഞ്ഞ വര്‍ഷം ആന്‍റുമായുള്ള ബന്ധം അവസാനിപ്പിച്ചു. പക്ഷെ റിസ്ക് മാനേജ്മെന്‍റിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ധനകാര്യസ്ഥാപനങ്ങള്‍ വീഴ്ചവരുത്തുന്നതായി റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് താക്കീത് നല്‍കിയിരുന്നു. നിയന്ത്രണങ്ങളില്ലാതെ പലരും വായ്പ നല്‍കുന്നത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്നും ശക്തികാന്ത ദാസ് താക്കീത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പേ ടിഎമ്മിനെതിരായ നടപടി ഉണ്ടായിരിക്കുന്നത്.പേടിഎം ബാങ്കിന്റെ ചില സേവനങ്ങള്‍ നിര്‍ത്തലാക്കിക്കൊണ്ട് റിസര്‍വ്വ് ബാങ്ക് ഉത്തരവിട്ടു. ഫെബ്രുവരി 29 മുതല്‍ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാനോ വാലറ്റുകള്‍ ടോപ് അപ് ചെയ്യാനോ പാടില്ലെന്ന് മാത്രമല്ല പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുകയുമരുത്.

 

ഇന്ത്യന്‍ ഓഹരിവിപണിയില്‍ പലരും പ്രതീക്ഷകളോടെ നിക്ഷേപിച്ച ഓഹരിയാണ് പേ ടിഎമ്മിന്‍റേത്.നാല് ദിവസം മുന്‍പ് 761 രൂപയുണ്ടായിരുന്ന പേ ടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന്റെ ഓഹരി വില 466 രൂപയായി ഉയര്‍ന്നു. പേടിഎം ഉപേക്ഷിച്ച് മറ്റ് ഓണ്‍ലൈന്‍ പേമെന്‍റ് ആപുകളിലേക്ക് മാറാന്‍ ഇന്ത്യയിലെ ഉപഭോക്താക്കളോട് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ഓഹരിവില തകര്‍ന്നത്. എന്നാല്‍ ചൊവ്വാഴ്ച അഞ്ച് ശതമാനത്തോളം ഓഹരി വില ഉയര്‍ന്നിട്ടുണ്ട്.എന്നാല്‍ പ്രതിസന്ധി പരിഹരിക്കുമെന്നും ആരെയും പിരിച്ചുവിടില്ലെന്നും പറഞ്ഞ് ജീവനക്കാര്‍ക്ക് പ്രതീക്ഷ പകരുകയാണ് വിജയ് ശേഖര്‍. ചര്‍ച്ചകളിലൂടെ റിസര്‍വ്വ് ബാങ്കുമായുള്ള പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം ആണയിടുന്നു.ഇന്ത്യ കണ്ട മികച്ച ബിസിനസുകാരനും സാങ്കേതി വിദ്യാവിദഗ്ധനുമാണ് വിജയ് ശേഖര്‍. ആദ്യം വണ്‍97 കമ്മ്യൂണിക്കേഷന്‍സ് എന്ന കമ്പനി തുടങ്ങിയപ്പോള്‍ ഓണ്‍ലൈന്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയ ചെറിയ ചെറിയ ബിസിനസുകളായിരുന്നു മനസ്സില്‍.

 

200ല്‍ ക്രിക്കറ്റ് സ്കോറുകളും വാര്‍ത്തകളും തമാശകളും കൈമാറുന്ന കമ്പനി മാത്രമായിരുന്നു വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ്. 2010ലാണ് പേ ടിഎം എന്ന പേരില്‍ ഓണ്‍ലൈന്‍ പേമെന്‍റ് എന്ന ആശയം ആരംഭിച്ചത്. തന്റെ ബിസിനസ് സംരംഭങ്ങളെല്ലാം മികച്ചതാക്കിയ മിടുക്കനായ വിജയ് ശേഖര്‍ എല്ലാ പ്രതിസന്ധികളും തീര്‍ത്ത് പുറത്തുവരുമെന്ന പ്രതീക്ഷ ഒട്ടേറെപ്പേര്‍ക്കുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (14 minutes ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (20 minutes ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (47 minutes ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (47 minutes ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (55 minutes ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (1 hour ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (1 hour ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (1 hour ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (2 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (2 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (2 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (2 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (3 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends