Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചകൾ ഇന്ന്


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...

തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം, പാകിസ്ഥാൻ നാളെ ചോരക്കളമാകും; ബലൂചിസ്ഥാൻ പ്രവിശ്യയിയിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു

07 FEBRUARY 2024 07:23 PM IST
മലയാളി വാര്‍ത്ത

തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം, പാകിസ്ഥാൻ നാളെ ചോരക്കളമാകും; ബലൂചിസ്ഥാൻ പ്രവിശ്യയിയിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു


ബലൂചിസ്ഥാനിലെ പിഷിൻ ജില്ലയിലെ ഖനോസായി പ്രദേശത്തുള്ള ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ഓഫീസിന് പുറത്ത് ബാഗിൽ സൂക്ഷിച്ച ബോംബാണ് പിന്നീട് റിമോട്ട് ടൈമർ ഉപയോഗിച്ച് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് പറഞ്ഞു.

അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഫെബ്രുവരി എട്ടിന് പാകിസ്ഥാനിൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ബലൂചിസ്ഥാനിൽ ഭികരാക്രമണങ്ങൾ അതിന്റെ പാരമ്യത്തിലെത്തിയ നിലയിലാണ്.

ചൊവ്വാഴ്ചയും പ്രവിശ്യയിലെ വിവിധ പ്രദേശങ്ങളിലെ സുരക്ഷാ പോസ്റ്റുകൾ, തിരഞ്ഞെടുപ്പ് പ്രചാരണ ഓഫീസുകൾ, റാലികൾ എന്നിവയ്‌ക്ക് നേരെ പത്തിലധികം ഗ്രനേഡ് ആക്രമണങ്ങൾ നടന്നു. ഞായറാഴ്ച മുതൽ പ്രവിശ്യയിൽ ഇത്തരത്തിൽ 50 ഓളം ആക്രമണങ്ങൾ നടന്നിട്ടുണ്ട്. സിബി ടൗണിൽ നടന്ന ഒരു സംഭവത്തിൽ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടി പിന്തുണയുള്ള ദേശീയ അസംബ്ലിയിലെ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് റാലിയെ അക്രമികൾ ലക്ഷ്യമിട്ട് നടത്തിയ സ്ഫോടനത്തിൽ നാല് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ദേശീയ അസംബ്ലിയിലെ 272 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 12.7 കോടി വോട്ടർമാരാണ് പട്ടികയിലുള്ളത്.

രാജ്യത്തുടനീളം ഭീകരവാദ ഭീഷണിയും അക്രമ സാദ്ധ്യതയും നിലനിൽക്കുന്നതിനാൽ ജനങ്ങൾ കനത്ത ഭീതിയിലാണ്. വോട്ടിംഗ് ശതമാനം കുറയുമെന്ന ആശങ്കയിലാണ് രാഷ്ട്രീയ കക്ഷികൾ.

ഇമ്രാൻ ഖാൻ മത്സര രംഗത്തില്ലാത്തതിനാൽ നിഷ്പ്രയാസം ജയിക്കാമെന്ന പ്രതീക്ഷയിലാണ് നവാസ് ഷെരീഫ്. രാജ്യത്ത് ഏറ്റവും ജനപിന്തുണയുള്ള ഇമ്രാൻ ഖാൻ അഴിമതി കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. അദ്ദേഹത്തിന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫിന് സ്വന്തം ചിഹ്നമായ ക്രിക്കറ്റ് ബാറ്റിൽ മത്സരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നിഷേധിച്ചിരുന്നു. സ്വതന്ത്ര സ്ഥാനാർത്ഥികളായാണ് പി.ടി.ഐ ഇത്തവണ മത്സരിപ്പിക്കുന്നത്.

രാജ്യത്തുടനീളം ഭീകരവാദ ഭീഷണിയും അക്രമ സാദ്ധ്യതയും നിലനിൽക്കുന്നതിനാൽ ജനങ്ങൾ കനത്ത ഭീതിയിലാണ്. വോട്ടിംഗ് ശതമാനം കുറയുമെന്ന ആശങ്കയിലാണ് രാഷ്ട്രീയ കക്ഷികൾ. ഇമ്രാൻ ഖാൻ മത്സര രംഗത്തില്ലാത്തതിനാൽ നിഷ്പ്രയാസം ജയിക്കാമെന്ന പ്രതീക്ഷയിലാണ് നവാസ് ഷെരീഫ്. രാജ്യത്ത് ഏറ്റവും ജനപിന്തുണയുള്ള ഇമ്രാൻ ഖാൻ അഴിമതി കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. അദ്ദേഹത്തിന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫിന് സ്വന്തം ചിഹ്നമായ ക്രിക്കറ്റ് ബാറ്റിൽ മത്സരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നിഷേധിച്ചിരുന്നു. സ്വതന്ത്ര സ്ഥാനാർത്ഥികളായാണ് പി.ടി.ഐ ഇത്തവണ മത്സരിപ്പിക്കുന്നത്.

ബലൂചിസ്ഥാൻ പ്രവിശ്യയിലെ വിഘടനവാദ ഗ്രൂപ്പുകൾ പ്രാദേശിക ജനങ്ങളുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിനും പ്രവിശ്യയെ സമ്പന്നരുടെ കൈവശം വയ്‌ക്കുന്നത് അവസാനിപ്പിക്കുന്നതിനുമായിട്ടാണ് യുദ്ധം ചെയ്യുന്നതെന്നാണ് അവകാശപ്പെടുന്നത്.

പ്രവിശ്യയിലെമ്പാടുമുള്ള സുരക്ഷാ ഉദ്യോഗസ്ഥർ, സ്ഥാപനങ്ങൾ, സർക്കാർ ജീവനക്കാർ എന്നിവർക്കെതിരെ ആക്രമണം ഇവർ നടത്തുകയാണ്. കഴിഞ്ഞ വർഷം മുതലാണ് ഇവർ ആക്രമണം ശക്തമാക്കി തുടങ്ങിയത്. വ്യാഴാഴ്ച പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ വധിക്കാനുള്ള ആക്രമണമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ബലൂച് പോലീസ് പറഞ്ഞു.

 

കഴിഞ്ഞ മാസം അവസാനം മാച്ച് പട്ടണത്തിൽ നടന്ന വൻ ആക്രമണത്തിൽ കുറഞ്ഞത് 24 തീവ്രവാദികളും നാല് സുരക്ഷാ ഉദ്യോഗസ്ഥരും രണ്ട് സിവിലിയന്മാരും കൊല്ലപ്പെട്ടിരുന്നു. ബലൂച് ലിബറേഷൻ ആർമി എന്ന (ബിഎൽഎ) അവകാശപ്പെട്ടവർക്ക് നേരെയായിരുന്നു സൈന്യം മൂന്ന് ദിവസത്തെ ആക്രമണം നടത്തിയത്.

മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ വസതികൾ പോലും തീവ്രവാദികൾ വെറുതെ വിട്ടില്ല. ബലൂചിസ്ഥാൻ നാഷണൽ പാർട്ടി-മെംഗൽ ദേശീയ അസംബ്ലി സ്ഥാനാർത്ഥി മിർ മുഹമ്മദ് യാക്കൂബിന്റെ അവറാൻ ജില്ലയിലെ വീടുകൾക്ക് നേരെ ചൊവ്വാഴ്ച രാത്രി ഹാൻഡ് ഗ്രനേഡ് ആക്രമണവും നടന്നു. ബുലേദയിൽ പിഎംഎൽ-എൻ സ്ഥാനാർത്ഥി മിർ മുഹമ്മദ് അസ്ലം ബുലേദി,പഞ്ച്ഗുർ ടൗണിൽ ദേശീയ പാർട്ടി നേതാവ് അബ്ദുൾ ഖാദിർ സജ്ദിയുടെയും സ്വതന്ത്ര സ്ഥാനാർഥി ഡോ. നൂർ ബലോച്ചിന്റെയും വീടുകൾക്ക് നേരെയും ഭീകരർ ഗ്രനേഡുകൾ എറിഞ്ഞിരുന്നു.

ബേനസീർ ഭൂട്ടോയുടെ മകൻ ബിലാവൽ ഭൂട്ടോയുടെ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി മത്സര രംഗത്തുണ്ടെങ്കിലും സൈന്യത്തിന്റെ പിന്തുണ നവാസ് ഷെരീഫിനാണ്. പട്ടാളത്തിന്റെ പിന്തുണയുള്ളതിനാൽ നവാസ് ഷെരീഫ് അധികാരത്തിലെത്താനുള്ള സാധ്യത ഉണ്ടെന്നാണ് പൊതുവെ ഉള്ള വിലയിരുത്തൽ

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....  (16 minutes ago)

ശ്രീലങ്ക എ ടീമിനെതിരെയുള്ള ത്രിരാഷ്ട്ര എ സീരീസ് ഫൈനലില്‍ ലങ്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി ഇന്ത്യന്‍ കൗമാര താരം വൈഭവ് സൂര്യവംശി  (22 minutes ago)

വഴിയാത്രക്കാരനിൽ നിന്ന് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ യുവാവിന് ഹൃദയാഘാതം  (49 minutes ago)

ED ജയിച്ചു വീണ തോറ്റു..! 29ന് അറസ്റ്റ്! പക്ഷേ വീണ എത്തില്ല വീട്ടിൽ കയറി അറസ്റ്റ്!ചെയ്തിരിക്കും..! കേസ് ഫയൽ മടക്കാൻ ED  (49 minutes ago)

കോഴിക്കോട് മണ്ണുമാന്തി യന്ത്രം സ്‌കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു...  (57 minutes ago)

മാസപ്പടി കേസ്..... മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും...  (1 hour ago)

ബിനീഷ് ചാവേർ..! പിണറായിക്ക് ' വേണ്ടി അന്ന് ചോദ്യംചെയ്യലിൽ സംഭവിച്ചത്..എല്ലാം മുൻകൂട്ടി കണ്ട് കോടിയേരി..! ബിനീഷ് പറയുന്നു  (1 hour ago)

മഹാരാഷ്ട്രയിലെ നിർമാണത്തിലിരുന്ന ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽക്കൂര തകർന്നുവീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം  (1 hour ago)

മൂന്നാം ഏകദിനത്തില്‍ 9 വിക്കറ്റിന്റെ ജയം സ്വന്തമാക്കി ഇന്ത്യ  (2 hours ago)

പ്രാർത്ഥകൾ വിഫലമായി...പയ്യാമ്പലം ബീച്ചില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി  (2 hours ago)

വെടിനിര്‍ത്തല്‍ കരാര്‍ പുല്ലാണ് !! ഹിസ്ബുല്ലയെ കയറിയടിച്ച് ജൂതപ്പട... USന്റെ കരാര്‍ കീറിയെറിഞ്ഞു; ഇറാനെ പിളര്‍ന്ന് IDF ഇറങ്ങി  (2 hours ago)

  സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിന് ആരോഗ്യവകുപ്പ് ആഹ്വാനം ചെയ്ത ഡ്രൈ ഡേ ഇന്ന് വീടുകളില്‍ നടക്കും...  (2 hours ago)

ഇസ്രേയലിന്റെ പണി പാളി... ലോകത്തെ ‍ഞെട്ടിച്ച് ഇറാൻറെ അടിയന്തര നീക്കം, ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചു; പ്രകോപനം ലബനനിലെ ഇസ്രയേൽ ആക്രമണം, ജെ ഡി വാൻസ് സ്വിറ്റ്സർലാന്റിലേക്ക്, യുഎസ്-ഇറാൻ സുപ്രധാന ചർച്ചക  (3 hours ago)

സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം ശക്തമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends