ക്രിമിനല്‍ ജനപ്രതിനിധികളെ സംരക്ഷിക്കുന്ന ഓഡിന്‍സ് അസംബന്ധമാണെന്നും കീറി വലിച്ചെറിയണമെന്നും രാഹുല്‍ ഗാന്ധി

ക്രിമിനല്‍ ജനപ്രതിനിധികളെ സംരക്ഷിക്കുന്ന ഓഡിന്‍സ് അസംബന്ധമാണെന്നും കീറി വലിച്ചെറിയണമെന്നും രാഹുല്‍ ഗാന്ധി.
ക്രിമിനല്‍ ജനപ്രതിനിധികളെ സംരക്ഷിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനെതിരെ രാഹുല്‍ ഗാന്ധി. ഓഡിന്‍സ് അസംബന്ധമാണെന്നും കീറി വലച്ചെറിയണമെന്നും രാഹുല്‍ ഗാന്ധി. ഓര്‍ഡിനന്‍സ് സംബന്ധിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജയ് മാക്കന്‍ നടത്തിയ പത്ര സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി ഈ കാര്യം വ്യക്തമാക്കിയത്.
രാഷ്ട്രിയ സമ്മര്‍ദ്ദത്തിന് വഴങ്ങി കോണ്‍ഗ്രസ്സ് പുതിയ ഓര്‍ഡിനന്‍സ് കൊണ്ടു വന്നിട്ടുണ്ടെന്നും എന്നാല്‍ ഈ ഓര്‍ഡിനന്‍സ് ശുദ്ധ അസംബന്ധമാണെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ്സും ബിജെപിയും തമ്മിലുള്ള ഒത്തു തീര്‍പ്പിന്റെ ഭാഗമായാണ് ഇത്തരം ഓര്‍ഡിനന്‍സുകള്‍ ഉണ്ടാവുന്നെതന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
https://www.facebook.com/Malayalivartha