Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

ദാവൂദ് ഇബ്രാഹിം ഒളിക്കുന്നത് ഈ ലോകത്തിലെ മുഴുവൻ അന്വേഷണക്കണ്ണുകളെയും വെട്ടിച്ച്:- ദാവൂദിന്റെ പിൻഗാമി ആരെന്നതിനെ ചൊല്ലി കുടുംബത്തിൽ തർക്കം...

22 MARCH 2024 04:14 PM IST
മലയാളി വാര്‍ത്ത

നൂറ് കണക്കിന് കേസുകളിൽ പ്രതിയായ ദാവൂദ് ഇബ്രാഹിം ഒളിക്കുന്നത് ഈ ലോകത്തിലെ മുഴുവൻ അന്വേഷണക്കണ്ണുകളെയും വെട്ടിച്ചാണ്. ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട ചെറിയ വാർത്തകൾ പോലും പലപ്പോഴും തലക്കെട്ടുകളായി മാറാറുണ്ട്. ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്ന് വർഷങ്ങളായി ഇന്ത്യ വാദിക്കുമ്പോഴും, അവിടെയില്ലെന്നാണ് മാറിമാറി വന്ന പാക്ക് സർക്കാരുകളുടെയും സുപ്രധാന ശക്തിയായ പാക്ക് സൈന്യത്തിന്റെയും വാദം.

ദാവൂദ് കറാച്ചിയിലുണ്ടെന്ന് അടുത്തിടെ ഒരു ബന്ധു തന്നെ ദേശീയ അന്വേഷണ ഏജൻസിയോടു വെളിപ്പെടുത്തിയിരുന്നു. പാക്ക് ചാരസംഘടനയായ ISIയുടെ ഒത്താശയോടെയാണ് ദാവൂദ് മുബൈ ആക്രമണം നടത്തിയതെന്നും 'കരാർ പ്രകാരം' ഐഎസ്ഐ തന്നെ ദാവൂദിന് പാക്കിസ്ഥാനിൽ ഒളിസങ്കേതം ഒരുക്കിയെന്നുമാണു പ്രചാരണം.

ഇപ്പോൾ മിയാൻദാദിന്റെ പ്രസ്താവന ദാവൂദ് പാക്കിസ്ഥാനിൽ ഉണ്ടെന്നതിന്റെ തെളിവ് കൂടിയാണ്. നേരത്തേ ദാവൂദ് ഇബ്രാഹിമിന് വിഷബാധയേറ്റപ്പോൾ മിയാൻദാദിനെ പാക്ക് സർക്കാർ വീട്ടുതടങ്കലിലാക്കിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അന്നു ദാവൂദിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നാണ് മിയാൻദാദ് പ്രതികരിച്ചത്. മാത്രമല്ല, ദാവൂദിനോട് വൈരാഗ്യമുള്ള ഛോട്ടാ രാജൻ സംഘവും, ഇന്ത്യൻ രഹസാന്വേഷണ ഏജൻസികളുമൊക്കെ തനിക്ക് നേരെ തിരിയുമെന്ന ഭയവും, മിയാൻ ദാദിന് ഉണ്ടായിരുന്നു.

 

പക്ഷേ ഇപ്പോൾ ഇയാൾ ഇക്കാര്യം തുറന്നടിക്കുന്നതിന് പിന്നിൽ വേറെ ചില അജണ്ടകൾ ഉണ്ടെന്നാണ് പറയുന്നത്. അതിൽ പ്രധാനപ്പെട്ടതാണ്, ഇപ്പോഴും കോടികൾ ആസ്തിയുള്ള ദാവൂദ് കുടുംബത്തിലെ അനന്തരവകാശ തകർക്കം. ദാവൂദിനുള്ള ലീഗൽ ബിസിനസുകളുടെ തലവനാക്കി, തന്റെ മകനെ മാറ്റാനുള്ള നീക്കമാണ്, മിയാൻദാദ് നടത്തുന്നതെന്ന് ചില മുബൈ പത്രങ്ങൾ ആരോപിക്കുന്നുണ്ട്.

ദാവൂദ് ഇബ്രാഹിമിനെ കൈമാറണമെന്നാവശ്യപ്പെട്ട് ഇന്ത്യ പല തവണ പാക്കിസ്ഥാനെ സമീപിച്ചിരുന്നു. എന്നാൽ ദാവൂദ് രാജ്യത്തില്ലെന്നാണ് പാക് നിലപാട്. സ്ഥിരമായി താവളങ്ങൾ മാറ്റുന്ന ദാവൂദ് ഇബ്രാഹിം ഇപ്പോൾ പാക്കിസ്ഥാനിലാണുള്ളതെന്നും പാക്കിസ്ഥാൻ ഏജൻസികളാണ് ദാവൂദിന് ആവശ്യമായ സുരക്ഷ ഒരുക്കുന്നതെന്നും കാണിച്ച് ഇന്ത്യ ഐക്യരാഷ്ട്ര സംഘനയ്ക്ക് തെളിവ് നൽകിയിരുന്നു. ദാവൂദിന്റെ പാക്കിസ്ഥാനിലുള്ള വീടിന്റെ നമ്പർ അടക്കമുള്ള വിവരങ്ങൾ പുറത്തുവന്നത്.

ദാവൂദിന്റെ വിലാസം, ഡി 3, ബ്ലോക്ക് 14, ക്ലിഫ്റ്റൺ, കറാച്ചി എന്നാണെന്ന് ചാനൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കറാച്ചിയിലെ സമ്പന്നർ താമസിക്കുന്ന മേഖലയാണ് ക്ലിഫ്റ്റൺ. സിന്ധിലെ മുൻ മുഖ്യമന്ത്രിയായ മുസ്തഫാ ജതോയി, മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ മകൻ ബിലാവൽ ഭൂട്ടോ എന്നിവർക്ക് ഇവിടെ ബംഗ്ലാവുകളുണ്ട്. ദാവൂദിന് പാക്കിസ്ഥാനും ശത്രുക്കൾ നിരവധിയാണ്. 2003 ലും 2005 ലും പാക്കിസ്ഥാനിലെ പ്രാദേശിക ഭീകരഗ്രൂപ്പുകൾ ദാവൂദിനെ വധിക്കാൻ നടത്തിയ ശ്രമം പാക്കിസ്ഥാൻ റേഞ്ചേഴ്‌സ് വിഫലമാക്കിയതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഇന്ത്യ വിട്ട് ദുബായിൽ ചേക്കേറിയപ്പോൾ സഹോദരങ്ങളെയൊന്നാകെ ദാവൂദ് ഒപ്പം കൊണ്ടുപോയി. ഇളയ സഹോദരി ഹസീന പാർക്കറുടെ ഭർത്താവ് ഇബ്രാഹിം പാർക്കറാണ് പിന്നീട് ഇന്ത്യയിലെ കാര്യങ്ങൾ നോക്കിനടത്തിയിരുന്നത്. പാർക്കറെ ഗാവ്‌ലി ഗ്യാങ് കൊലപ്പെടുത്തിയതോടെയാണ് ദാവൂദിന്റെ ഇളയ സഹോദരി ഹസീന പാർക്കർ അധോലോകത്തേക്ക് കടന്നു വരുന്നത്.

ഹസീനയുടെ ഗോൾഡൻ ഹാൾ അപാർട്ട്മെന്റ് ക്രിമിനൽ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറി. മുംബൈയിലെ 'ഗോഡ് മദർ' എന്നാണ് ഹസീന ഒരു കാലത്ത് അറിയപ്പെട്ടിരുന്നത്. ദാവൂദ് മെഹ്ജബീൻ ദമ്പതികൾക്ക് മൂന്ന് പെൺമക്കളും ഒരു മകനുമാണുള്ളത്. മക്കളെല്ലാവരും വിവാഹിതരാണ്. ഏക മകൻ മോയിൻ നവാസാണ് മൗലവിയായത്. ദാവൂദിന്റെ സഹോദരൻ ഇഖ്ബാൽ കസ്‌കർ അന്വേഷണ ഏജൻസികളോട് വെളിപ്പെടുത്തിയതാണിത്. തന്റെ സാമ്രാജ്യത്തിന് അവകാശികളില്ലാത്തതിനാൽ ദാവൂദ് ദുഃഖിതനാണെന്നും മൊഴിയിലുണ്ടായിരുന്നു.

ഇപ്പോൾ ദാവൂദിന്റെ പിൻഗാമി ആരെന്നതിനെ ചൊല്ലിയും കുടുംബത്തിൽ തകർക്കമുണ്ട്. ദാവൂദിന്റെ വലംകൈ ഛോട്ടാ ഷക്കീൽ പിൻഗാമിയാകുമെന്നാണ് പൊതുവേ കരുതപ്പെടുന്നത്. അനീസ് ഇബ്രാഹിം കസ്‌കറും, മുഷ്താഖിം ഇബ്രാഹിം കസ്‌കറും തങ്ങളാണ് യോഗ്യരെന്നു കരുതുന്നു. ഇവിടെയാണ് മരുമകനും പാക്ക് മുൻ ക്രിക്കറ്റ് താരം മിയാൻദാദിന്റെ മകനുമായ ജുനൈദിന്റെ പേര് ഉയർന്നുവവുന്നത്. മികച്ച ബിസിനസുകാരനും നേതൃശേഷിയുള്ളവനുമാണ് ഇയാൾ.

മാത്രമല്ല ഇപ്പോൾ അധോലോക പ്രവർത്തനങ്ങളല്ല, ലീഗൽ ബിസിനസുകളാണ് ദാവൂദ് ഫാമിലി നടത്തുന്നത്. അതുകൊണ്ടുതന്നെ ജൂനൈദ് ദാവൂദിന്റെ പിൻഗാമിയാവും എന്ന് പറയുന്നവരുണ്ട്. ഇക്കാര്യം ഉറപ്പിക്കാനാണ് മിയാൻദാദിന്റെ ദാവൂദ് അനുകല പ്രസ്താവനയെന്നും പറയുന്നു. എന്നാൽ കുടുംബത്തിനു പുറത്തുനിന്നുള്ളയാൾ എന്നപേരിൽ ജൂനൈദിനെ അവർ അംഗീകരിക്കാനും ഇടയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (5 minutes ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (1 hour ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (1 hour ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (2 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (2 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (2 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (2 hours ago)

എക്സിറ്റ് പോളുകളെ ആധികാരികമായി കാണാനാകില്ല; ഇടത് പക്ഷത്തിൻ്റെ കരുത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ്; കേരളത്തിൽ തുടർ ഭരണം ഉണ്ടാകുമെന്ന് മന്ത്രി പി. രാജീവ്  (2 hours ago)

കർണാടകയിൽ പൂജയുടെ പേരിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; വ്യാജ ജോത്സ്യൻ അറസ്റ്റിൽ...  (2 hours ago)

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

''എന്നെ എന്തോ കടിച്ചു മോളെന്ന് '; അച്ഛന്റെ നിലവിളി കേട്ട് ഓടിയെത്തി മകൾ; പുതപ്പ് കുടഞ്ഞപ്പോൾ കണ്ടത് ഭീകര കാഴ്ച; അണലിയുടെ കടിയേറ്റ് കാഴ്ചശക്തിയില്ലാത്തയാൾക്ക് ദാരുണാന്ത്യം  (3 hours ago)

ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...  (3 hours ago)

സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്‌ത് പോലീസ്; പോലീസിന്റെ കരുതൽ തടങ്കലിൽ; കോതമംഗലം സ്റ്റേഷൻ പരിധിയിൽ എത്തിയതെന്ന് പൊലീസ് അന്വേഷിക്കും  (3 hours ago)

ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...  (3 hours ago)

Malayali Vartha Recommends