കൂട്ടുകാരിയെ കാണാന്‍ എത്തിയ പെണ്‍കുട്ടിയെ കൂട്ടുകാരിയുടെ പിതാവ് ബലാത്സംഗം ചെയ്തു

കൂട്ടുകാരിയെ കാണാന്‍ എത്തിയ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സുഹൃത്തിന്റെ പിതാവ് ബലാത്സംഗം ചെയ്തു. ഹിമാചലിലാണ് സംഭവം. വിദ്യാര്‍ത്ഥിയുടെ അമ്മയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ സുഹൃത്തിനെ കാണാന്‍ വീട്ടില്‍ പോയ സമയത്താണ് സംഭവം നടന്നതെന്ന് പോലീസ് സൂപ്രണ്ട് രാകേഷ് സിംഗ് പറഞ്ഞു.
മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അമ്മ മൊബൈലില്‍ വിളിച്ചു. തുടര്‍ന്ന് പെണ്‍കുട്ടി തനിക്ക് നേരിട്ട ദുരനുഭവം അമ്മയോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് അമ്മ സഹോദരനൊപ്പം സുഹൃത്തിന്റെ വീട്ടിലെത്തി പീഡനത്തിനിരയായ പെണ്‍കുട്ടിയെ തിരികെ കൊണ്ടുവരികയും തുടര്‍ന്ന് പോലീസിനെ ബന്ധപ്പെടുകയുമായിരുന്നു.
വിദ്യാര്‍ത്ഥിയുടെ അമ്മയുടെ പരാതിയില്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിലെയും വകുപ്പുകള്‍ പ്രകാരം പ്രതിക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇതേക്കുറിച്ച് അന്വേഷിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha






















