Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

പ്രധാനമന്ത്രി മോദിയെ പരാമർശിച്ചു കൊണ്ട് ഉദയനിധി സ്റ്റാലിൻ...“ഇനി, നമ്മൾ മോദിയെ ‘28 പൈസ പ്രധാനമന്ത്രി’ എന്ന് വിളിക്കണം.... കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനം...

24 MARCH 2024 12:25 PM IST
മലയാളി വാര്‍ത്ത

തമിഴ്‍ നാടും മോദിയും തമ്മിലുള്ള ശത്രുത ഇന്നും ഇന്നലെയും തുടങ്ങിയതല്ല .നേരിട്ടും അല്ലാതെയും എല്ലാം തമിഴ് നാട് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ മകനും അദ്ദേഹം പരസ്യ പ്രസ്താവനയിലൂടെ അത് അറിയിക്കാറുണ്ട് . ഒരു പക്ഷെ ഏറ്റവും കൂടുതൽ അത് പറഞ്ഞിട്ടുണ്ടാവുകതമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ ആയിരിക്കും . പലപ്പോഴും പല വിഷയങ്ങളും പല വിവാദങ്ങൾക്കും ഇടയാക്കാറുണ്ട്. ഇപ്പോഴിതാ വീണ്ടും പ്രധാനമന്ത്രി മോദിയെ പരാമർശിച്ചു കൊണ്ട് ആണ് തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ രംഗത്ത് വരുന്നത്. ശനിയാഴ്ച ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രത്തെ ഫണ്ട് വിനിയോഗത്തിൽ വിമർശിക്കുകയും സംസ്ഥാനം നികുതിയായി അടയ്ക്കുന്ന ഓരോ രൂപയ്ക്കും 28 പൈസ മാത്രമാണ് സംസ്ഥാനത്തിന് നൽകുന്നതെന്നും ആരോപിച്ചു.

 

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് കൂടുതൽ പണം ലഭിക്കുന്നുണ്ടെന്ന ആക്ഷേപവും അദ്ദേഹം ഉന്നയിച്ചു. രാമനാഥപുരത്തും തേനിയിലും വെവ്വേറെ റാലികളെ അഭിസംബോധന ചെയ്യവെ, മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ മകൻ ഉദയനിധി സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചുകൊണ്ട് പറഞ്ഞു, “ഇനി, നമ്മൾ മോദിയെ ‘28 പൈസ പ്രധാനമന്ത്രി’ എന്ന് വിളിക്കണം.ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച ഉദയനിധി സ്റ്റാലിൻ, തമിഴ്‌നാട്ടിലെ കുട്ടികളുടെ ഭാവി നശിപ്പിക്കാനാണ് ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) കൊണ്ടുവന്നതെന്ന് അവകാശപ്പെട്ടു.ഫണ്ട് വിഭജനം, വികസന പദ്ധതികൾ, സംസ്ഥാനത്ത് നീറ്റ് നിരോധനം തുടങ്ങിയ കാര്യങ്ങളിൽ കേന്ദ്രം തമിഴ്‌നാടിനോട് വിവേചനം കാണിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഒരു പ്രതീകാത്മക പ്രതിഷേധത്തിൽ, പദ്ധതി തറക്കല്ലിടൽ ഘട്ടത്തിനപ്പുറത്തേക്ക് നീങ്ങാത്തതെങ്ങനെയെന്ന് ഉയർത്തിക്കാട്ടാൻ അദ്ദേഹം 'എയിംസ് മധുരൈ' ഇഷ്ടിക കൊണ്ടുവന്നു.തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മാത്രമാണ് പ്രധാനമന്ത്രി തമിഴ്‌നാട് സന്ദർശിക്കുന്നതെന്നും ഡിഎംകെ മന്ത്രി കുറ്റപ്പെടുത്തി.മുൻപ് ഒരു സനാതന ധർമത്തെ ചൊല്ലി ഉദയനിധി സ്റ്റാലിന് വലിയ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴും അതിന്റെ കേസ് നിലനിൽക്കുന്നുണ്ട്. സനാതന ധർമ പരാമർശത്തിൽ ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ ബിഹാറിലും കേസ്. മതവികാരം വ്രണപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സംസാരിച്ചു എന്നാരോപിച്ചാണ് ഐ.പി.സി സെക്ഷൻ 298 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭോജ്പൂരിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ്.അതേസമയം ഉദയനിധി സ്റ്റാലിനെതിരെ സമർപ്പിച്ച ഹരജികൾ മദ്രാസ് ഹൈകോടതി നേരത്തെ തള്ളിയിരുന്നു. ഉദയനിധി സ്റ്റാലിൻ നിയമസഭാംഗമായി തുടരുന്നത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളാണ് കോടതി തള്ളിയത്.

 

ഉദയനിധിയുടെ പരാമർശം തെറ്റാണെങ്കിലും അദ്ദേഹത്തെ ഒരു കോടതിയും കുറ്റക്കാരനായി കണ്ടെത്തിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.ഉദയനിധിക്ക് പുറമെ ശേഖർ ബാബു, എ രാജ എന്നിവർക്കെതിരെയും ഹരജി സമർപ്പിച്ചിരുന്നു. ഉദയനിധി വിവാദ പരാമർശം നടത്തിയ സമയത്ത് വേദിയിലുണ്ടായിരുന്നതിനും അദ്ദേഹത്തിന്റെ പരാമർശത്തെ പിൻതാങ്ങിയതിനുമാണ് ഇരുവർക്കുമെതിരെയുള്ള ഹരജി.സനാതനധർമം മലേറിയ, കൊതുക്, കൊറോണ എന്നിവയൊക്കെ പോലെ ഉന്മൂലനം ചെയ്യപ്പെടേണ്ടതാണെന്ന ഉദയനിധി സ്റ്റാലിൻറെ പരാമർശമാണ് പിന്നീട് വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്. മന്ത്രിയെന്ന നിലയിൽ താൻ പറഞ്ഞതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച് ഉദയനിധി സ്റ്റാലിൻ മനസിലാക്കേണ്ടിയിരുന്നുവെന്നാണ് സുപ്രീംകോടതി പറഞ്ഞത്.അതെ സമയം 39 ലോക്‌സഭാ സീറ്റുകളുള്ള തമിഴ്‌നാട്ടിൽ ഏപ്രിൽ 19 ന് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ ജൂൺ 4 ന് നടക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (5 minutes ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (1 hour ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (1 hour ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (2 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (2 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (2 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (2 hours ago)

എക്സിറ്റ് പോളുകളെ ആധികാരികമായി കാണാനാകില്ല; ഇടത് പക്ഷത്തിൻ്റെ കരുത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ്; കേരളത്തിൽ തുടർ ഭരണം ഉണ്ടാകുമെന്ന് മന്ത്രി പി. രാജീവ്  (2 hours ago)

കർണാടകയിൽ പൂജയുടെ പേരിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; വ്യാജ ജോത്സ്യൻ അറസ്റ്റിൽ...  (2 hours ago)

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

''എന്നെ എന്തോ കടിച്ചു മോളെന്ന് '; അച്ഛന്റെ നിലവിളി കേട്ട് ഓടിയെത്തി മകൾ; പുതപ്പ് കുടഞ്ഞപ്പോൾ കണ്ടത് ഭീകര കാഴ്ച; അണലിയുടെ കടിയേറ്റ് കാഴ്ചശക്തിയില്ലാത്തയാൾക്ക് ദാരുണാന്ത്യം  (3 hours ago)

ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...  (3 hours ago)

സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്‌ത് പോലീസ്; പോലീസിന്റെ കരുതൽ തടങ്കലിൽ; കോതമംഗലം സ്റ്റേഷൻ പരിധിയിൽ എത്തിയതെന്ന് പൊലീസ് അന്വേഷിക്കും  (3 hours ago)

ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...  (3 hours ago)

Malayali Vartha Recommends