ഇന്ത്യൻ പ്രിമിയർ ലീഗ്...നോക്കൗട്ടുകളുടെയും കലാശപ്പോരിന്റെയും വേദികളുടെ കാര്യത്തിൽ തീരുമാനമായി... മേയ് 26 നാകും ഫൈനൽ...

ഇന്ത്യൻ പ്രിമിയർ ലീഗ് നോക്കൗട്ടുകളുടെയും കലാശപ്പോരിന്റെയും വേദികളുടെ കാര്യത്തിൽ തീരുമാനമായി. മേയ് 26 നാകും ഫൈനൽ. ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിലാകും ഐപിഎൽ 17-ാം സീസണിന്റെ ഫൈനൽ.അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ക്വാളിഫൈർ ഒന്നും എലിമിനേറ്ററും നടക്കുക.ക്വാളിഫൈർ രണ്ടിന് ചെന്നൈയാകും വേദിയാകുക. ബിസിസിഐയെ ഉദ്ദരിച്ച് പിടിഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഐപിഎൽ പാരമ്പര്യം പിന്തുടർന്ന് ഉദ്ഘാടന മത്സരം നടന്നയിടത്ത് തന്നെയാകും ഫൈനലും നടത്തുന്നത്. ബിസിസിഐയുടെ ഗവേണിംഗ് ബോർഡിയാണ് തീരുമാനമെടുത്തത്.നോക്കൗട്ട് മത്സരങ്ങൾ ചെന്നൈയിലേക്ക് പരിഗണിച്ചതിന് പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്.
മഹേന്ദ്രസിംഗ് ധോണിയുടെ വിരമിക്കൽ സീസണാകുമെന്ന് കരുതുന്നതിനാൽ നോക്കൗട്ടിൽ ചെന്നൈ ഉൾപ്പെട്ടാൽ മത്സരങ്ങൾ വലിയ ആവേശമുണ്ടാകും. കാണികൾ ഇരമ്പിയെത്തും. തെരഞ്ഞെടുപ്പ് പരിഗണിച്ചാകും രണ്ടാം പാദത്തെ മത്സരങ്ങളുടെ പൂർണ സമയക്രമം പ്രഖ്യാപിക്കുക.ചെന്നൈ സൂപ്പര്‍ കിംഗ്സ് ഫൈനലിലെത്തിയാല്‍ എം എസ് ധോണിക്ക് സ്വന്തം കാണികള്‍ക്ക് മുമ്പില്‍ അവസാന ഐപിഎല്‍ കളിക്കാനും ഇത്തവണ അവസരമൊരുങ്ങുമെന്നാണ് കരുതുന്നത്. പൊതുതെരഞ്ഞടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് രണ്ടാഴ്ചത്തെ ഐപിഎല്‍ മത്സരക്രമമാണ് ബിസിസിഐ പുറത്തുവിട്ടിരുന്നത്.
എന്നാല്‍ പൊതു തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങളുടെ ഫിക്സ്ചര്‍ കൂടി വൈകാതെ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ ഒഴിവാക്കിയാവും മത്സരക്രമം തയാറാക്കുക. മെയ് 26നാവും ഐപിഎല്‍ ഫൈനല്‍ എന്നാണ് വിലയിരുത്തല്‍. ജൂണ്‍ ഒന്നു മുതലാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഐപിഎല്‍ ഫൈനലിനും ടി20 ലോകകപ്പിനും ഇടയില്‍ ഒരാഴ്ചത്തെയെങ്കിലും ഇടവേള ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha






















