സൈനികര്‍ക്കൊപ്പം ഹോളി ആഘോഷം.... ലഡാക്ക് ധീരതയുടെയും വീര്യത്തിന്റെയും തലസ്ഥാനമാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

സൈനികര്‍ക്കൊപ്പം ഹോളി ആഘോഷം.... ലഡാക്ക് ധീരതയുടെയും വീര്യത്തിന്റെയും തലസ്ഥാനമാണെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്നലെ ലേയില്‍ സൈനികര്‍ക്കൊപ്പം ഹോളി ആഘോഷിക്കുകയായിരുന്നു അദ്ദേഹം. സാധാരണ സ്ഥലമല്ല ലഡാക്ക്. ഇന്ത്യയുടെ പരമാധികാരത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും അചഞ്ചലമായ പ്രതീകമാണ്. ഇത് നമ്മുടെ ദേശീയ നിശ്ചയദാര്‍ഢ്യത്തെ പ്രതിനിധീകരിക്കുന്നു.
രാഷ്ട്രീയ തലസ്ഥാനം ഡല്‍ഹിയാണെന്നും സാമ്പത്തിക തലസ്ഥാനം മുംബയ് ആണെന്നും സാങ്കേതിക തലസ്ഥാനം ബംഗളൂരു ആണെന്നും അറിയാം.അതുപോലെ ലഡാക്ക് ധീരതയുടെയും പ്രൗഢിയുടെയും തലസ്ഥാനമാണ്. സൈനികരെ സന്ദര്‍ശിക്കാനായി കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഘോഷത്തിനായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിന്‍ പ്രദേശം സന്ദര്‍ശിക്കാനാണ് പ്രതിരോധ മന്ത്രി ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും കടുത്ത കാലാവസ്ഥ കാരണം യാത്ര മാറ്റി. സിയാച്ചിനിലെ കമാന്‍ഡിംഗ് ഓഫീസറുമായി ഫോണില്‍ സംസാരിച്ച അദ്ദേഹം എത്രയും വേഗം അവരെ സന്ദര്‍ശിക്കുമെന്ന് ഉറപ്പ് നല്‍കി.
കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ, ഫയര്‍ ആന്‍ഡ് ഫ്യൂരി കോര്‍ ലെഫ്റ്റനന്റ് ജനറല്‍ റാഷിം ബാലി, കമാന്‍ഡിംഗ് ജനറല്‍ ഓഫീസര്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ആഘോഷങ്ങളില്‍ പങ്കുചേരുകയും ചെയ്തു.
https://www.facebook.com/Malayalivartha























