ഹോളിയോടനുബന്ധിച്ച് ഗോരഖ്‌നാഥ് ക്ഷേത്രത്തില്‍ രുദ്രാഭിഷേകം നടത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്...

ഹോളിയോടനുബന്ധിച്ച് ഗോരഖ്‌നാഥ് ക്ഷേത്രത്തില്‍ രുദ്രാഭിഷേകം നടത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജനങ്ങള്‍ക്ക് സന്തോഷവും സമാധാനവും ആശംസിക്കുകയും ചെയ്തു അദ്ദേഹം.
നിറങ്ങളുടെ ഉത്സവമാണ് ഹോളി. സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും ആഘോഷദിനമാണ് ഇന്ന്. സന്തോഷത്തിന്റെ വിവിധ നിറങ്ങളാല്‍ ജീവിതം തിളങ്ങട്ടെയെന്നും അദ്ദേഹം പറഞ്ഞു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആശംസ.
വിവേചനം പാടില്ലെന്നും ജനങ്ങള്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഇതാണ് ഹോളി നല്‍കുന്ന സന്ദേശമെന്നും യോഗി.
https://www.facebook.com/Malayalivartha























