വെട്ടിലായി കെജ്രിവാള്‍... മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ജയിലില്‍ നിന്നു ഭരിക്കുമെന്ന ആം ആദ്മിയുടെ പ്രഖ്യാപനം തകര്‍ക്കാന്‍ ബിജെപി; രാഷ്ട്രപതി ഭരണം വരുമോ എന്ന് എഎപിക്ക് ആശങ്ക; ആപ് എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനും ശ്രമം

മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഭാവി അനിശ്ചിതമാകുകയാണ്. കെജ്രിവാള്‍ ജയിലില്‍ നിന്നു ഭരിക്കുമെന്ന് എഎപി നേതാക്കള്‍ ആവര്‍ത്തിക്കുന്നു. ഡല്‍ഹിയിലെ ജലവിതരണ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനുള്ള നിര്‍ദേശങ്ങള്‍ കഴിഞ്ഞ ദിവസം കേജ്രിവാള്‍ നല്‍കുകയും ചെയ്തു. അതില്‍ ഇഡി അന്വേഷണം നടക്കുകയാണ്. അതേസമയം ആപ് എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനുള്ള ശ്രമവും നടക്കുന്നതായി സൂചന.
ജയിലില്‍ നിന്നു ഭരിക്കുന്നതിനു ഭരണഘടനാപരമായി തടസ്സമില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ പ്രായോഗിക തലത്തില്‍ പല തടസ്സങ്ങളും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ഒരാള്‍ക്ക് ആഴ്ചയില്‍ 2 തവണയാണ് സന്ദര്‍ശകരെ കാണാന്‍ അനുമതി നല്‍കുക.
ഈ കൂടിക്കാഴ്ചകള്‍ കൊണ്ടുമാത്രം മുഖ്യമന്ത്രി എന്ന നിലയിലെ ഉത്തരവാദിത്തങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ പ്രയാസമാണ്. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളില്‍ യോഗങ്ങള്‍ ചേരുകയും തീരുമാനമെടുക്കുകയും ചെയ്യേണ്ട സാഹചര്യമുണ്ടാകാം. മുഖ്യമന്ത്രിയുടെ അനുമതിക്കു വേണ്ടി ഈ തീരുമാനങ്ങള്‍ വൈകിക്കുന്നതു ഭരണത്തെ ബാധിക്കാം.
മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചകള്‍ മാത്രമല്ല, ഫയല്‍ പരിശോധന, ഉദ്യോഗസ്ഥരുമായുള്ള കൂടിയാലോചന എന്നിവയെയെല്ലാം ഇതു ബാധിക്കും. അരവിന്ദ് കേജ്രിവാളിന്റെ കീഴില്‍ വകുപ്പുകളൊന്നും നിലവിലില്ലെങ്കിലും മുഖ്യമന്ത്രിയെന്ന നിലയില്‍ പല കാര്യങ്ങളിലും തീരുമാനം അദ്ദേഹത്തിന്റേതു തന്നെയാണ്. മുഖ്യമന്ത്രിയും ഡല്‍ഹി ലഫ്. ഗവര്‍ണറും ചര്‍ച്ച ചെയ്തു തീരുമാനമെടുക്കേണ്ട ചില കാര്യങ്ങളുമുണ്ട്. ഡല്‍ഹിയിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, നിയമനം എന്നിവ തീരുമാനിക്കുന്ന 3 അംഗ സമിതിയിലെ അധ്യക്ഷന്‍ മുഖ്യമന്ത്രിയാണ്. ഇക്കാര്യങ്ങളിലെല്ലാം എന്തു പ്രതിവിധിയാണു കാണുകയെന്ന ചോദ്യമുയരുന്നു.
മുഖ്യമന്ത്രിയെ വീട്ടു തടങ്കലില്‍ ആക്കുകയെന്നതാണു ഈ പ്രതിസന്ധികള്‍ക്കുള്ള ഒരുപോംവഴി. ഏതു കെട്ടിടവും ജയിലാക്കി മാറ്റാന്‍ ലഫ്. ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. തന്നെ വീട്ടുതടങ്കലില്‍ ആക്കാന്‍ ലഫ്. ഗവര്‍ണറോടു കേജ്രിവാളിന് അഭ്യര്‍ഥിക്കാം. ഇത്തരമൊരു നീക്കം നടത്തി അനുമതി ലഭിച്ചാല്‍ സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങള്‍ തടസ്സമില്ലാതെ നടക്കും. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ലഫ്. ഗവര്‍ണര്‍ ഇത്തരമൊരു ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കാനുള്ള സാധ്യത വിരളമാണ്. ഭരണപ്രതിസന്ധി രൂപപ്പെട്ടാല്‍ രാഷ്ട്രപതി ഭരണത്തിനും അദ്ദേഹം ശുപാര്‍ശ ചെയ്‌തേക്കുമെന്ന ആശങ്കയും എഎപിയുടെ മുന്നിലുണ്ട്.
കേജ്രിവാള്‍ കസ്റ്റഡിയില്‍ ഇരിക്കെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതില്‍ അന്വേഷണത്തിനൊരുങ്ങി ഇഡി രംഗത്തെത്തി. മന്ത്രി അതിഷി അടക്കമുള്ളവരെ ചോദ്യം ചെയ്യാന്‍ സാധ്യത. ഞായറാഴ്ചയാണ് കുടിവെള്ള ടാങ്കറുകളുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് ഇറങ്ങിയത്. ഇ.ഡി കസ്റ്റഡിയിലിരിക്കെ കേജ്രിവാള്‍ ഉത്തരവ് എങ്ങനെ തയ്യാറാക്കി എന്നതാണ് ചോദ്യം. മന്ത്രി അതിഷി, ഭാര്യ, പേഴ്‌സണല്‍ സെക്രട്ടറി, അഭിഭാഷകന്‍ എന്നിവരാണ് കെജ്രിവാളിനെ സന്ദര്‍ശിച്ചിട്ടുള്ളത്. ഇവരുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനാണ് ഇ.ഡി നീക്കം.
ഇതിനിടെ 2014-22 കാലത്തായി 133 കോടി എ.എ.പിക്ക് നല്‍കി എന്നാണ് ഖലിസ്ഥാന്‍ നേതാവ് പന്നു വിഡിയോ സന്ദേശത്തിലൂടെ അവകാശപ്പെടുന്നത്. പകരം ഖലിസ്ഥാന്‍ ഭീകരന്‍ ദേവീന്ദര്‍ പാല്‍ ബുള്ളറെ മോചിപ്പിക്കുമെന്ന് കെജ്രിവാള്‍ ഉറപ്പ് നല്‍കി. 2014ല്‍ ന്യൂയോര്‍ക്ക് റിച്ച് മണ്ട് ഹില്ലിലെ ഗുരുദ്വാരയില്‍ വച്ച് കേജ്രിവാളും ഖലിസ്ഥാന്‍ നേതാക്കളും കൂടിക്കാഴ്ച നടത്തിയായും പന്നു വിഡിയോയില്‍ പറയുന്നു. അതേസമയം കേജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഹോളി ആഘോഷം വേണ്ടെന്ന് വച്ച് എഎപി രാജ്യത്തെ രക്ഷിക്കു എന്ന പേരില്‍ ക്യാമ്പയിന്‍ നടത്തുകയാണ്.
https://www.facebook.com/Malayalivartha























