വലിയഴീക്കല്‍ സ്വദേശിനിയായ ബിഎസ്സി നഴ്‌സിങ് വിദ്യാര്‍ഥിനി പോണ്ടിച്ചേരിയില്‍ കടലില്‍ മുങ്ങി മരിച്ചു....സംസ്‌കാരം പിന്നീട് നടക്കും

വലിയഴീക്കല്‍ സ്വദേശിനിയായ ബിഎസ്സി നഴ്‌സിങ് വിദ്യാര്‍ഥിനി പോണ്ടിച്ചേരിയില്‍ കടലില്‍ മുങ്ങി മരിച്ചു. തറയില്‍കടവ് പുത്തന്‍ മണ്ണേല്‍ ജയദാസ്- ലത ദമ്പതികളുടെ മകള്‍ ജയലക്ഷ്മിയാണ് (21) മരിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടമെന്നാണ് വീട്ടുകാര്‍ക്ക് ലഭിച്ച വിവരം. പോണ്ടിച്ചേരിയിലെ ജിപ്‌മെര്‍ കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു. സഹോദരന്‍ ജയേഷ് (മിലിട്ടറി). സംസ്‌കാരം പിന്നീട് നടക്കും
https://www.facebook.com/Malayalivartha























