രാമേശ്വരം കഫേ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി കസ്റ്റഡിയിലെടുത്തതായി എന്‍.ഐ.എ...സംഭവവുമായി ഇവര്‍ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് എന്‍.ഐ.എ

രാമേശ്വരം കഫേ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി കസ്റ്റഡിയിലെടുത്തതായി എന്‍.ഐ.എ. ഇവര്‍ക്ക് സംഭവവുമായി നേരിട്ട് ബന്ധമുണ്ടെന്ന് എന്‍.ഐ.എ പറഞ്ഞു. എവിടെ നിന്നാണ് പ്രതികളെ പിടികൂടിയതെന്ന് എന്‍.ഐ.എ വ്യക്തമാക്കിയിട്ടില്ല.
അന്വേഷണ ഏജന്‍സികളും എന്‍.ഐ.എയും സംസ്ഥാന സ്പെഷ്യല്‍ വിങ്ങും വിവിധ സംസ്ഥാനങ്ങളില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നെങ്കിലും പ്രതികളെ കണ്ടെത്താനായി കഴിഞ്ഞിരുന്നില്ല. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ നേരത്തെതന്നെ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
ബംഗളുരുവിലെ മതപഠന കേന്ദ്രത്തിന് സമീപം ഉപേക്ഷിച്ച തൊപ്പിയില്‍ നിന്ന് പ്രതിയുടെ മുടിയുടെ സാമ്പിളുകള്‍ ലഭിച്ചിരുന്നെന്നും ഇവ ഡി.എന്‍.എ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും എന്‍.ഐ.എ.
സ്‌ഫോടനം നടത്തുന്നതിന് രണ്ടുമാസം മുന്‍പ് പ്രതികള്‍ അയല്‍ സംസ്ഥാനങ്ങളിലാണ് താമസിച്ചിരുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
മാര്‍ച്ച് ഒന്നിനാണ് ബ്രൂക്ക്ഫീല്‍ഡ് ഏരിയയിലെ ഇന്റര്‍നാഷണല്‍ ടെക്നോളജി പാര്‍ക്ക് ലിമിറ്റഡ് റോഡിലെ രാമേശ്വരം കഫേയില്‍ സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha























