മറ്റൊരു നാഴികക്കല്ല് കൂടി സ്വന്തമാക്കി ഇസ്രോ...POEM-3 വിജയകരമായി... ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിപ്പിച്ചതായി ഐഎസ്ആർഒ.. മാർച്ച് 21-നാണ് POEM-3 നിയന്ത്രിതമായ രീതിയിൽ പേടകം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചത്...

മറ്റൊരു നാഴികക്കല്ല് കൂടി സ്വന്തമാക്കി ഇസ്രോ. പിഎസ്എൽവി ഓർബിറ്റൽ എക്സ്പിരിമെന്റൽ മൊഡ്യൂൾ-3 (POEM-3) വിജയകരമായി ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിപ്പിച്ചതായി ഐഎസ്ആർഒ അറിയിച്ചു. മാർച്ച് 21-നാണ് POEM-3 നിയന്ത്രിതമായ രീതിയിൽ പേടകം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചത്.ഭ്രമണപഥത്തിൽ അവശിഷ്ടങ്ങൾ ഒന്നും തന്നെ നിലനിർത്താതെയാണ് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പേടകം പ്രവർത്തിച്ചതെന്നതാണ് പ്രത്യേകത. PSLV-C58/XPosat ദൗത്യവുമായി ബന്ധപ്പെട്ട് ഭ്രമണപഥത്തിൽ നിന്ന് അവശിഷ്ടങ്ങളെ പൂർണമായും നീക്കം ചെയ്യാൻ ഇതുവഴി സാധിച്ചു.തമോഗർത്തങ്ങളെക്കുറിച്ച് പഠിക്കാൻ ലക്ഷ്യമിട്ടുള്ള എക്സ്‌പോസാറ്റ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നതിനായാണ് പിഎസ്എൽവി-സി58 റോക്കറ്റ് വിക്ഷേപിച്ചത്. റോക്കറ്റിന്റെ അവസാനഘട്ടത്തിാലണ് POEM-3 ഉൾപ്പെട്ടിരുന്നത്.
ഇതിന്റെ ഭാഗമായിരുന്നു ഫ്യൂവൽ സെൽ പരീക്ഷണം. എക്സ്പോസാറ്റിനെ 650 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിച്ച ശേഷം റോക്കറ്റിന്റെ അവസാന ഘട്ടത്തെ 350 കിലോ മീറ്ററിലേക്ക് താഴ്‌ത്തുകയായിരുന്നു.ഈ ഘട്ടത്തിലാണ് POEM-ത്തിന്റെ ഭാഗമായുള്ള ഫ്യൂവൽ സെൽ ഉൾപ്പടെയുള്ള പേലോഡുകളുടെ പരീക്ഷണം നടത്തിയത്. നാല് ഘട്ടങ്ങളിലായാണ് പിഎസ്എൽവി റോക്കറ്റ് പ്രവർത്തിക്കുക. മൂന്ന് ഘട്ടങ്ങൾ കത്തി കടലിൽ പതിക്കും.നാലം ഘട്ടത്തിലാണ് POEM ഉൾപ്പെട്ടത്.ഹ്രസ്വകാല ബഹിരാകാശ പരീക്ഷണങ്ങൾ നടത്തുന്നതിനുള്ള ചെലവ് കുറഞ്ഞ പ്ലാറ്റ്ഫോമായി POEM പ്രവർത്തിക്കും. അക്കാദമിക്, സ്റ്റാർട്ടപ്പുകൾ, എൻജിഒകൾ തുടങ്ങിയവർക്ക് പുതിയ പേലോഡുകൾ പരീക്ഷിക്കുന്നതിന് ഇസ്രോ പുതിയ അവസരമൊരുക്കുകയാണ് ഇതിലൂടെ.
അതെ സമയം മറ്റൊരു നേട്ടം കൂടെ നമ്മൾ കൈവരിച്ചിരുന്നു. ആർഎൽവിയുടെ (Reusable Launch Vehicle) പുഷ്പക് (Pushpak) രണ്ടാം ലാൻഡിങ് പരീക്ഷണവും വിജയകരമായി പൂർത്തിയാക്കി ഐഎസ്ആർഒ (ISRO). കർണാടകയിലെ ചിത്രദുർഗയിലെ ഡിആർഡിഒയുടെ (DRDO) എയറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ വച്ചായിരുന്നു പരീക്ഷണം. രാവിലെ 7.10 നാണ് പരീക്ഷണം നടന്നത്. ചിനൂക് ഹെലികോപ്റ്റർ ഉപയോഗിച്ച് നാലര കിലോമീറ്റർ ഉയരത്തിൽ പേടകത്തെ എത്തിച്ച ശേഷം താഴേക്ക് ഇട്ടു. പേടകം സ്വയം ദിശ മാറ്റി ലാൻഡ് ചെയ്തു.പൂർണമായും തദ്ദേശീയമായി നിർമ്മിച്ചതാണ് പുഷ്പക് വിമാനം. കഴിഞ്ഞ വർഷം ഏപ്രിൽ രണ്ടിനാണ് ആദ്യ ആർഎൽവി ലാൻഡിങ്ങ് പരീക്ഷണം നടന്നത്. 11 മാസങ്ങൾക്ക് ശേഷമാണ് രണ്ടാമത്തെ പരീക്ഷണം നടത്തിയത്. കഴിഞ്ഞ തവണ നേരെ റൺവേയുടെ ദിശയിലേക്കാണ് പേടകത്തെ ഇട്ടത്,
ഇത്തവണ അൽപ്പം വശത്തേക്ക് മാറിയാണ് പേടകത്തെ താഴേക്കിട്ടത്. ദിശാ മാറ്റ സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പുവരുത്താനായിരുന്നു ഈ മാറ്റം. ശത്രുവിന്റെ ഉപഗ്രഹത്തെ ബഹിരാകാശത്ത് വെച്ച് തന്നെ നശിപ്പിക്കാൻ ഇവയ്ക്ക് കഴിയും.ഇത് ഉപഗ്രഹ വിക്ഷേപണത്തിൻ്റെ ചെലവ് 10 മടങ്ങ് കുറയ്ക്കും. കുറച്ച് അറ്റകുറ്റപ്പണികൾക്ക് ശേഷം, ഇത് വീണ്ടും വിക്ഷേപിക്കാം. ഉപഗ്രഹം വിക്ഷേപിക്കാം. പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനത്തിൻ്റെ ഏറ്റവും പുതിയതും അടുത്തതുമായ പതിപ്പിനൊപ്പം ഇന്ത്യൻ ബഹിരാകാശ സഞ്ചാരികളെയും ബഹിരാകാശത്തേക്ക് അയക്കാം. നിലവിൽ അമേരിക്ക, റഷ്യ, ഫ്രാൻസ്, ചൈന, ജപ്പാൻ എന്നീ രാജ്യങ്ങൾ മാത്രമാണ് ഇത്തരം ബഹിരാകാശ വാഹനങ്ങൾ നിർമ്മിക്കുന്നത്.
https://www.facebook.com/Malayalivartha























