ആംആദ്മി പാർട്ടിക്ക് 2014 മുതൽ 2022 വരെ 133.54 കോടി രൂപ നൽകി...ഖലിസ്ഥാൻ അനുകൂല സംഘടനാനേതാവ് ഗുർപട്‌വന്ത് സിങ് പന്നു.. എഎപി, ഖലിസ്ഥാൻ അനുകൂലികളോടു മറുപടി പറയേണ്ടി വരുമെന്നും പന്നു...

ആംആദ്മി പാർട്ടിക്ക് 2014 മുതൽ 2022 വരെ 133.54 കോടി രൂപ നൽകിയെന്ന് ഖലിസ്ഥാൻ അനുകൂല സംഘടനാനേതാവ് ഗുർപട്‌വന്ത് സിങ് പന്നു അവകാശപ്പെട്ടു. ഖലിസ്ഥാൻ വിമോചന സേനാ ഭീകരൻ ജയിലിൽ കഴിയുന്ന ദേവേന്ദർ പാൽ സിങ് ഭുള്ളറെ മോചിപ്പിക്കാൻ 2014ലാണ് എഎപിയുടെ കൺവീനർ അരവിന്ദ് കേജ്‌രിവാളുമായി ധാരണയായതെന്നും ഇതിനുള്ള പ്രത്യുപകാരമായി പണം കൈമാറുകയുമായിരുന്നെന്നും സിഖ് ഫോർ ജസ്റ്റിസ് സംഘടനയുടെ നേതാവ് കഴിഞ്ഞ ദിവസം പുറത്തുവിട്ട വിഡിയോയിൽ ആരോപിച്ചു. ഇത് ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ നടപ്പാക്കാതിരുന്ന എഎപി, ഖലിസ്ഥാൻ അനുകൂലികളോടു മറുപടി പറയേണ്ടി വരുമെന്നും പന്നു പറയുന്നു.2014ൽ ന്യൂയോർക്കിൽ ഖലിസ്ഥാൻ അനുകൂലികളുമായി നടന്ന കൂടിക്കാഴ്ചയിലാണു ഭുള്ളറെ മോചിപ്പിക്കാമെന്ന വാഗ്ദാനം കേജ്‌രിവാൾ നടത്തിയതെന്നാണു വിശദീകരണം.
ലുധിയാനയിൽ എൻജിനീയറിങ് കോളജ് അധ്യാപകനായിരുന്ന ഭുള്ളർ, ചണ്ഡിഗഡ് സീനിയർ പൊലീസ് സൂപ്രണ്ട് എസ്.എസ്.സൈനിയെ വധിക്കാൻ 1991 ഓഗസ്‌റ്റ് 29നും യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മനീന്ദർ സിങ് ബിട്ടയെ വധിക്കാൻ ഡൽഹിയിൽ 1993 സെപ്‌റ്റംബർ 10നും നടത്തിയ ബോംബ് സ്‌ഫോടനങ്ങളിൽ പങ്കുവഹിച്ചെന്നായിരുന്നു കണ്ടെത്തൽ. നേരത്തെ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിരുന്ന ഭുള്ളറുടെ ശിക്ഷ 2014 ൽ സുപ്രീം കോടതി ജീവപര്യന്തമാക്കിയിരുന്നു.ജയിൽ മോചിതനാക്കണമെന്ന ഭുള്ളറുടെ അപേക്ഷ ഈ വർഷം ജനുവരിയിൽ തുടർച്ചയായി ഏഴാമത്തെ തവണയും തള്ളി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ഖലിസ്ഥാൻ അനുകൂലികളിൽ നിന്ന് 50 കോടിയിലേറെ രൂപ സംഭാവന സ്വീകരിച്ചുവെന്ന് ഈ വർഷമാദ്യം പന്നു ആരോപിച്ചിരുന്നു.
പഞ്ചാബ് മുൻമുഖ്യമന്ത്രിയും ബിജെപി നേതാവുമായ അമരീന്ദർ സിങ്ങും എഎപിക്കു ഖലിസ്ഥാൻ ബന്ധമുണ്ടെന്ന ആരോപണം ഉന്നയിച്ചിരുന്നു.മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഭാവി അനിശ്ചിതമാകുകയാണ്. കെജ്രിവാള്‍ ജയിലില്‍ നിന്നു ഭരിക്കുമെന്ന് എഎപി നേതാക്കള്‍ ആവര്‍ത്തിക്കുന്നു. ഡല്‍ഹിയിലെ ജലവിതരണ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനുള്ള നിര്‍ദേശങ്ങള്‍ കഴിഞ്ഞ ദിവസം കേജ്രിവാള്‍ നല്‍കുകയും ചെയ്തു. അതില്‍ ഇഡി അന്വേഷണം നടക്കുകയാണ്. അതേസമയം ആപ് എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനുള്ള ശ്രമവും നടക്കുന്നതായി സൂചന.ജയിലില്‍ നിന്നു ഭരിക്കുന്നതിനു ഭരണഘടനാപരമായി തടസ്സമില്ലെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ പ്രായോഗിക തലത്തില്‍ പല തടസ്സങ്ങളും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ഒരാള്‍ക്ക് ആഴ്ചയില്‍ 2 തവണയാണ് സന്ദര്‍ശകരെ കാണാന്‍ അനുമതി നല്‍കുക.ഈ കൂടിക്കാഴ്ചകള്‍ കൊണ്ടുമാത്രം മുഖ്യമന്ത്രി എന്ന നിലയിലെ ഉത്തരവാദിത്തങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ പ്രയാസമാണ്.അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളില്‍ യോഗങ്ങള്‍ ചേരുകയും തീരുമാനമെടുക്കുകയും ചെയ്യേണ്ട സാഹചര്യമുണ്ടാകാം. മുഖ്യമന്ത്രിയുടെ അനുമതിക്കു വേണ്ടി ഈ തീരുമാനങ്ങള്‍ വൈകിക്കുന്നതു ഭരണത്തെ ബാധിക്കാം.മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചകള്‍ മാത്രമല്ല, ഫയല്‍ പരിശോധന, ഉദ്യോഗസ്ഥരുമായുള്ള കൂടിയാലോചന എന്നിവയെയെല്ലാം ഇതു ബാധിക്കും.
അരവിന്ദ് കേജ്രിവാളിന്റെ കീഴില്‍ വകുപ്പുകളൊന്നും നിലവിലില്ലെങ്കിലും മുഖ്യമന്ത്രിയെന്ന നിലയില്‍ പല കാര്യങ്ങളിലും തീരുമാനം അദ്ദേഹത്തിന്റേതു തന്നെയാണ്. മുഖ്യമന്ത്രിയും ഡല്‍ഹി ലഫ്. ഗവര്‍ണറും ചര്‍ച്ച ചെയ്തു തീരുമാനമെടുക്കേണ്ട ചില കാര്യങ്ങളുമുണ്ട്. ഡല്‍ഹിയിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, നിയമനം എന്നിവ തീരുമാനിക്കുന്ന 3 അംഗ സമിതിയിലെ അധ്യക്ഷന്‍ മുഖ്യമന്ത്രിയാണ്. ഇക്കാര്യങ്ങളിലെല്ലാം എന്തു പ്രതിവിധിയാണു കാണുകയെന്ന ചോദ്യമുയരുന്നു.
https://www.facebook.com/Malayalivartha























