താനെയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം
താനെയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശികളായ ശോഭുകുമാര്‍(57), ഭാര്യ ശിവജീവ (52) എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകിട്ട് കസാറയില്‍ വച്ചാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച ടാക്സി മറ്റൊരു വാഹനവുമായി ഇടിച്ചായിരുന്നു അപകടം. നാട്ടില്‍ പോയി തിരിച്ച് നാസിക്കിലെ വീട്ടിലേക്ക് വരുന്നതിനിടെയാണ് ദുരന്തം ഇവരെ കാത്തിരുന്നത്. മുംബയ് വിമാനത്താവളത്തില്‍ നിന്നും ടാക്സി കാറില്‍ വരികയായിരുന്നു ഇവര്‍. ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.
https://www.facebook.com/Malayalivartha