Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

പൂട്ട് വീണേയ്ക്കും... ജയിലില്‍ നിന്ന് ഉത്തരവിടുന്നത് തടയണമെന്നാവശ്യപ്പെട്ട് കെജ്‌രിവാളിനെതിരെ ദില്ലി ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി; കസ്റ്റഡിയില്‍ ഇരുന്ന് കെജ്രിവാള്‍ നാടകം കളിക്കുന്നതായി ബിജെപി; ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് അഴിമതി മൂടിവയ്ക്കാനുള്ള ശ്രമം നടക്കില്ല

27 MARCH 2024 08:43 AM IST
മലയാളി വാര്‍ത്ത

ദില്ലി മദ്യനയ അഴിമതി കേസില്‍ ഇഡി കസ്റ്റഡിയില്‍ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ നിയമ നടപടിയിലേക്ക്. കെജ്രിവാളിനെതിരെ ദില്ലി ഹൈക്കോടതിയില്‍ പൊതു താത്പര്യ ഹര്‍ജി. ജയിലില്‍ നിന്ന് കെജ്രിവാള്‍ ഉത്തരവിറക്കുന്നത് തടയണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. വിഷയത്തില്‍ കോടതി ഇടപെടല്‍ വേണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

സാമൂഹിക പ്രവര്‍ത്തകന്‍ സുര്‍ജിത് സിങ്ങ് യാദവ് ആണ് ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. രാജ്യ തലസ്ഥാനത്തെ ജലവിതരണവുമായി ബന്ധപ്പെട്ട് കെജ്രിവാള്‍ ഉത്തരവ് പുറത്തിറക്കിയിരുന്നു. കെജ്രിവാളിന്റെ നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതി അഭിഭാഷകന്‍ വീനീത് ജന്‍ഡാല്‍ ലഫ്. ഗവര്‍ണര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.

കസ്റ്റഡിയിലിരിക്കെ ഇത്തരം ഉത്തരവ് ഇറക്കുന്നത് നടപടി ക്രമങ്ങള്‍ക്ക് വിരുദ്ധമാണ്. വ്യാജമായി കെട്ടിചമച്ചതാണോ എന്നതില്‍ അന്വേഷണം വേണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. അതുപോലെ തന്നെ സൗജന്യ മരുന്നും, പരിശോധനകളും തുടരാന്‍ കെജ്രിവാള്‍ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി സൗരവ് ഭരദ്വാജ് അറിയിച്ചിരുന്നു. ദില്ലിയിലെ ജനങ്ങള്‍ക്കൊപ്പം എക്കാലവും ഉണ്ടാകുമെന്നും അവരുടെ ആരോഗ്യം എന്നും പ്രഥമ പരിഗണനയിലെന്ന് കെജ്‌രിവാള്‍ അറിയിച്ചുവെന്നും സൗരവ് ഭരദ്വാജ് പറഞ്ഞു.

അതേസമയം, കെ കവിതയെയും കെജരിവാളിനെയും ഒന്നിച്ച് ഇരുത്തി ഇഡി ചോദ്യം ചെയ്തു. കെജ്രിവാളിന് പിന്നാലെ പാര്‍ട്ടിയിലെ കൂടുതല്‍ നേതാക്കള്‍ക്ക് ചോദ്യം ചെയ്യലിനായി ഇഡി നോട്ടീസ് നല്‍കുമെന്നാണ് വിവരം. ഗോവ, ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങളുടെ തെരഞ്ഞടുപ്പ് ചുമതലയുള്ള നേതാക്കള്‍ക്കും ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്നാണ് വിവരം. അറസ്റ്റിനെതിരെ കെജ്രിവാള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ബുധനാഴ്ച്ച പരിഗണിക്കും.

ഇഡി കസ്റ്റഡിയിലിരുന്ന് വീണ്ടും ഉത്തരവിറക്കിയതാണ് വിവാദമായത്. സൗജന്യ മരുന്നും, പരിശോധനകളും തുടരാന്‍ കെജ്രിവാള്‍ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി സൗരവ് ഭരദ്വാജ് അറിയിച്ചു.

അതിനിടെ, അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരെ പ്രധാനമന്ത്രിയുടെ ഓഫീസ് വളഞ്ഞ് പ്രതിഷേധിച്ച എഎപി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. വനിത പ്രവര്‍ത്തകരെ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രധാനമന്ത്രിയുടെ വസതി വളയാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. പ്രതിഷേധം തടയാന്‍ മുന്‍കരുതലുമായി പട്ടേല്‍ ചൗക്ക് മെട്രോ സ്റ്റേഷന് ചുറ്റും പൊലീസ് സന്നാഹം കൂട്ടി. പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള ലോക് കല്യാണ്‍ മെട്രോ സ്റ്റേഷനും സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് മെട്രോ സ്റ്റേഷനും പ്രവര്‍ത്തകര്‍ എത്തുന്നത് തടയാനായി അടച്ചു.

അതിനിടെ മദ്യനയ കുംഭകോണ കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിനെ കടന്നാക്രമിച്ച് ബിജെപി നേതാവ് മഞ്ജീന്ദര്‍ സിംഗ് സിര്‍സ. അഴിമതി കേസില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളാണ് ആം ആദ്മി നടത്തുന്നതെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ ആക്രമണം അഴിച്ചു വിടുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഡല്‍ഹിയില്‍ സംഘടിപ്പിച്ച പൊതു റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്യ അഴിമതി കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജ്രിവാള്‍ കസ്റ്റഡിയില്‍ ഇരുന്ന് നാടകം കളിക്കുകയാണ്. അറസ്റ്റിലായ ശേഷം മുഖ്യമന്ത്രി പദവി രാജി വയ്ക്കാതെ അദ്ദേഹം ജയിലിരുന്നും ഭരണം നടത്തുന്നു. അഴിമതി കേസില്‍ ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമത്തിലാണ് അവര്‍. ഇതിന്റെ ഭാഗമായാണ് കസ്റ്റഡിയിലിരുന്നും വീണ്ടും ഉത്തരവുകള്‍ ഇറക്കുന്നത്. ഇത്തരം പ്രവണതകള്‍ ഇഡി കടിഞ്ഞാടിണം, കെജ്രിവാള്‍ രാജിവക്കണമെന്നും മഞ്ജീന്ദര്‍ സിംഗ് സിര്‍സ പറഞ്ഞു.

അരവിന്ദ് കെജ്രിവാളാണ് അഴിമതി നടത്തിയതിലെ മുഖ്യ സൂത്രധാരനെന്ന് ഇഡി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് മൂടിവയ്ക്കാന്‍ അദ്ദേഹം വീണ്ടും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. സാധാരണക്കാരായ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനായാണ് വീട് നിര്‍മ്മാണവും മരുന്ന് വിതരണവുമെല്ലാം അദ്ദേഹം നടത്തുന്നതെന്നും മഞ്ജീന്ദര്‍ കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ വീണ്ടും അധികാരത്തിലേറണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ചരിത്ര വിജയം നേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (36 minutes ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (49 minutes ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (56 minutes ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (1 hour ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (1 hour ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (1 hour ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (1 hour ago)

എക്സിറ്റ് പോളുകളെ ആധികാരികമായി കാണാനാകില്ല; ഇടത് പക്ഷത്തിൻ്റെ കരുത്ത് മുഖ്യമന്ത്രി പിണറായി വിജയനാണ്; കേരളത്തിൽ തുടർ ഭരണം ഉണ്ടാകുമെന്ന് മന്ത്രി പി. രാജീവ്  (1 hour ago)

കർണാടകയിൽ പൂജയുടെ പേരിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; വ്യാജ ജോത്സ്യൻ അറസ്റ്റിൽ...  (1 hour ago)

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത  (2 hours ago)

''എന്നെ എന്തോ കടിച്ചു മോളെന്ന് '; അച്ഛന്റെ നിലവിളി കേട്ട് ഓടിയെത്തി മകൾ; പുതപ്പ് കുടഞ്ഞപ്പോൾ കണ്ടത് ഭീകര കാഴ്ച; അണലിയുടെ കടിയേറ്റ് കാഴ്ചശക്തിയില്ലാത്തയാൾക്ക് ദാരുണാന്ത്യം  (2 hours ago)

ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...  (2 hours ago)

സുഹൃത്തിൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്‌ത് പോലീസ്; പോലീസിന്റെ കരുതൽ തടങ്കലിൽ; കോതമംഗലം സ്റ്റേഷൻ പരിധിയിൽ എത്തിയതെന്ന് പൊലീസ് അന്വേഷിക്കും  (2 hours ago)

ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...  (2 hours ago)

ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...  (2 hours ago)

Malayali Vartha Recommends